Monday, March 30, 2020

അകലങ്ങൾ


നിസ്സംഗതയെന്ന മൂടുപടമണിഞ്ഞു  
നീയെന്നിൽ നിന്നകന്നു നിന്നു.
സ്നേഹത്തിനായി പിടയുന്ന 
നിന്റെയാത്മാവിനെയറിയാൻ 
ഞാനെന്നുമാഗ്രഹിച്ചിരുന്നു ....

നിന്റെ ചുണ്ടിൽ ഘനീഭവിച്ച 
വിമൂകതയ്ക്ക് പിന്നിലെ  
നീണ്ട സഹനങ്ങളറിയാൻ 
ഞാനേറെ വൈകിപ്പോയി.
നിന്റെയുള്ളമെനിക്കന്യമായിരുന്നു ...   

നിന്റെ കൈത്തലം ഗ്രഹിച്ചിടാനും 
ഏതോ മന്ത്രശക്തിയാൽ ഞാൻ 
നിന്റെ ദുഖങ്ങളെ പകുത്തെടുക്കാനും 
വെറുതെ വ്യാമോഹിച്ചിരുന്നു.
അതെല്ലാമെന്റെ പാഴ്സ്വപ്നങ്ങളായിരുന്നു..

സങ്കോചമെന്നൊരാവരണം 
എനിക്കുമുണ്ടെന്ന്  ഞാൻ മറന്നു.
നിന്നിലേക്കുള്ള ദൂരമൊരു 
ചുവടിൻറെ ദൈർഖ്യമെന്നറിയാൻ 
യുഗാന്തരങ്ങൾ വേണ്ടി വന്നു ...
രാംനാഥ് പി 

No comments:

Post a Comment

EVERFLOW - A POEM

  Thoughts, streaming endlessly Down a narrow gorge Craving for an expanse, To spread even , self forged. Calm without a hint of storm, Clea...