Wednesday, December 24, 2014

മലയാളത്തിലെ കുറ്റാന്വേഷണ സിനിമകള്‍ -പാര്‍ട്ട്‌ 4

9. ദി ട്രൂത്ത്‌- 1998
സംവിധാനം - ഷാജി കൈലാസ്


ദി ട്രൂത്ത്  എന്നാ പേരില്‍ പുറത്തിറങ്ങിയ ഷാജി കൈലാസിന്റെ ചിത്രം ഒരു രാഷ്ട്രീയ കുറ്റാന്വേഷണ സിനിമ ആയിരുന്നു. സത്യസന്ധനായ മുഖ്യമന്ത്രി (ബാലചന്ദ്ര മേനോന്‍ ) കൊല്ലപ്പെടുന്നതും തുടര്‍ന്നുള്ള അന്വേഷണവും ആയിരുന്നു ചിത്രത്തിന്റെ കാതല്‍. ഷാജി കൈലാസ് ചിത്രങ്ങളുടെ പതിവ്  ഫോര്‍മാറ്റില്‍ നിന്ന് മാറി നിന്നു ഈ  ചിത്രം. സിംഹത്തോടെ പോലെ ഗര്‍ജിക്കുന്ന നായകന് പകരം ശാന്തശീലനും എന്നാല്‍ സൂഷ്മ ബുദ്ധിയുമായ ഹീറോ ആയിരുന്നു  ഇതില്‍. മമ്മൂട്ടി ആണ്  കേസ് അന്വേഷിക്കാന്‍ വരുന്ന ഓഫീസറായ ഭരത് പട്ടേരി ആയി  വേഷമിട്ടത്. ഗൌരവക്കാരനും  മലയാളത്തേക്കാള്‍ കൂടുതല്‍ ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിക്കുന്ന പട്ടേരി എല്ലാവരേയും കുഴക്കിയ കേസിലെ ഓരോ കുരുക്കുകളെയും ഈസിയായി അഴിക്കുന്നു. എന്നാല്‍ കേസിലെ പ്രതിയെ   കണ്ടെത്തുമ്പോഴേക്കും പ്രതി ദുരൂഹം ആയി കൊല്ലപ്പെടുന്നു. പ്രധാന പ്രതി തന്നെ ആണ് ഇത് ചെയ്യിക്കുന്നത് .അന്വേഷണത്തിന് ഒടുവില്‍ മന്ത്രിസഭയുടെ മുന്‍പില്‍ വെച്ചു പ്രധാന്‍ വില്ലന്‍  ആരാണെന്നു മമ്മൂട്ടി വെളിവാക്കുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത വ്യക്തിയാണ് വില്ലനായി തെളിയുന്നത്. അവസാനം വരെ ഈ സസ്പെന്‍സ് കളയാതെ വെക്കുന്നുണ്ടെങ്കിലും ആരും പ്രതീക്ഷിക്കാത്ത ആള്‍ കൊലയാളി ആകണമെന്ന തിരക്കഥാകൃത്തിന്റെ വ്യഗ്രത ഇതില്‍ കാണുന്നുണ്ട്. അവസാനത്തെ ഒന്ന് രണ്ടു വാചകങ്ങളില്‍ ആണ് അയാള്‍ കൊല ചെയ്യാന്‍ കാരണമായ മോട്ടീവ് വെളിപ്പെടുത്തുന്നത്. അത് അത്ര കണ്‍വിന്‍സിംഗ് ആയി തോന്നിയില്ല 

എസ എന്‍ സ്വാമിയുടെ തിരക്കഥ ആയതിനാലാവാം. ഒരിടത്തും അമിതമായ ഹീറോയിസം ,മെലോഡ്രാമ ഒന്നും ഇല്ല. ആക്ഷന്‍ സീക്വന്‍സും കുറവ്. കൂടുതല്‍ ജമ്പ് കട്ട് ഷോട്ട്സ് , ക്ലോസപ്പുകള്‍ , കനത്ത ബാക്ക്ഗ്രൌണ്ട് മ്യൂസിക് എന്നിവയാല്‍ ഓഡിയന്‍സിനെ പിടിച്ചിരുത്തുന്നു. ആദ്യ ഭാഗം കുറച്ചു dragging ആണെങ്കിലും ഇന്റര്‍വെല്ലിനു ശേഷം കഥ ദ്രുതഗതിയില്‍ മുന്നോട്ടു നീങ്ങുന്നു

സിനിമയില്‍ പാട്ടുകള്‍ ഇല്ല . മമ്മൂട്ടിക്ക് നായികയും .വാണി വിശ്വനാഥ് കേസ് ആദ്യം അന്വേഷിക്കുന്ന ഒരു പോലീസ് ഓഫീസര്‍ ആയി വേഷമിടുന്നു. മമ്മൂട്ടിക്കൊപ്പം ദി കിങ്ങില്‍ ചെയ്ത പോലെ ശക്തമായ വേഷം തന്നെ ആണ് ഇത് .

 വളരെയധികം കഥാപാത്രങ്ങള്‍ ഉണ്ടെങ്കിലും പതിവ് പോലെ മമ്മൂട്ടി രംഗ പ്രവേശം ചെയ്യുന്നതോടെ (സിനിമ തുടങ്ങി കുറേക്കഴിഞ്ഞാണ് ഇത്. എസ എന്‍ സ്വാമിയുടെ മിക്ക തിരക്കഥയിലും ഇങ്ങനെ ആണെന്ന് കാണാം ) അദ്ദേഹം നിറഞ്ഞു നില്‍ക്കുന്നു.

ആ കാലഘട്ടത്തില്‍ ഇറങ്ങിയ ഷാജിയുടെ ആറാം തമ്പുരാന്‍ പോലൊരു സിനിമ പ്രതീക്ഷിചിരുന്നവര്‍ക്ക് വളരെ വ്യത്യസ്തമായ ഒരു ആക്ഷന്‍ ത്രില്ലര്‍ ആയി വന്ന ഡി ട്രൂത്ത്‌ വലിയ വിജയം ആയി

10.

ട്രൂത്തിനു ശേഷം പല ഡിറ്റ്ക്ടീവ് ചിത്രങ്ങളും പുറത്തിറങ്ങി. എന്നാല്‍ അവയെല്ലാം പരാജയങ്ങള്‍ ആയിരുന്നു.  ശ്രീനിവാസന്‍ നായകനായ ഫിന്ഗര്‍ പ്രിന്റ്‌ ,ജയറാമിന്റെ രഹസ്യപോലീസ് , തുടങ്ങി പലതും കെ മധുവിന് ശേഷം സസ്പെന്‍സ് ചിത്രങ്ങള്‍ എടുക്കുന്നതില്‍ വിജയിച്ച സംവിധായകന്‍ ജീത്തൂ ജോസഫാണ്
2000 ത്തിനു ശേഷം സിനിമാ  രംഗത്ത് വന്ന ജീത്തു ജോസഫ് പെട്ടന്ന് തന്നെ മലയാളത്തിലെ പ്രമുഖ ഡയരക്ടര്‍മാരില്‍ ഒരാളായി മാറിയിട്ടുണ്ട്. മലയാള സിനിമയിലെ ഏറ്റവും വലിയ വിജയം ആയ ദൃശ്യം എന്നാ സിനിമയുടെ സംവിധായകന്‍ ആണദ്ദേഹം . കുറ്റകൃത്യത്തെ ഗ്ലോറിഫൈ ചെയ്യുന്നു എന്നൊക്കെ നിരവധി വിമര്‍ശനങ്ങള്‍ ആ ചിത്രം കേട്ടതാണ് .എന്നാല്‍ സമൂഹത്തിലെ ‘അണ്ടര്‍ഡോഗ് ‘ ഏന് പറയപ്പെടുന്ന സാധരണക്കാരന്‍ ഹീറോ ആയി മാറുന്നതായി ഒന്ന് കാണിക്കാനേ അതില്‍ ശ്രമിച്ചിട്ടുള്ളൂ എന്ന് ആര്‍ക്കും മനസ്സിലാകും. ശരിക്കുമുള്ള ജീവിതത്തില്‍ ഇങ്ങനെ ഒന്ന് സംഭവിച്ചാല്‍ ഒരു കുടുംബത്തിനും ഇത്ര ശക്താമായി പ്രതിരോധിച്ചു നില്‍ക്കാന്‍ സാധ്യമല്ല . ദൃശ്യം ഈ ലിസ്റ്റില്‍ വരണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും അത് ഒരു ഡിറ്റക്ടീവ് സിനിമ അല്ല.. കുറ്റവാളി ആരെന്നു അതില്‍ ആദ്യമേ നമുക്ക് അറിയാം. ചിത്രത്തില്‍ നമ്മള്‍ പ്രതിയുടെ കൂടെയാണ് .കുറ്റം എങ്ങനെ ഒളിക്കാം എന്നാണു ഇതില്‍ നമ്മള്‍ കാണുന്നത്. അല്ലാതെ തെളിയിക്കുകയല്ല .

എന്നാല്‍ ഗുഡ് ഓള്‍ഡ്‌ സ്റ്റൈലില്‍ ഉള്ള ഡിറ്റക്ടീവ് സിനിമകള്‍ ജീത്തു ജോസഫ് ചെയ്തിട്ടുമുണ്ട്. ആ രണ്ടു ചിത്രങ്ങള്‍ ആണ് ഇവിടെ പ്രദിപാദിക്കാന്‍ പോകുന്നത് .

a) ഡിറ്റക്റ്റീവ് -2007


.സസ്പെന്സിനോട് ജീത്തു വിന്റെ താത്പര്യം അദ്ദേഹത്തിന്റെ ദ്രിശ്യത്തിനു മുന്‍പുള്ള  ചിത്രങ്ങള്‍ വെളിവാക്കുന്നുണ്ട്. അതിലെ ആദ്യത്തെ ചിത്രമാണ് രണ്ടായിരത്തിയേഴില്‍ പുറത്തിറങ്ങിയ ഡിറ്റക്ടീവ്. സുരേഷ് ഗോപി ഡബിള്‍ റോളില്‍ വരുന്ന ചിത്രമാണിത് .കുറ്റം ചുമത്തപ്പെട്ട ആളും അയാളുടെ നിരപരാധിത്വം തെളിയിക്കാന്‍ വരുന്ന പോലീസ് ഓഫീസറും ആയി അദ്ദേഹം തന്നെ വേഷമിടുന്നു.

ഉയര്‍ന്നു വരുന്ന രാഷ്ട്രീയ നേതാവാണ് മോഹന്‍കുമാര്‍ (സുരേഷ് ഗോപി ) . വളരെ പാവപ്പെട്ട കുടുംബത്തില്‍ നിന്നും വരുന്ന അയാള്‍ ഒരു പണക്കാരന്റെ മകള്‍ ആയ  രശ്മിയെ (സിന്ധു മേനോന്‍ ) ആണ് കല്യാണം കഴിച്ചത് .രശ്മി വീട്ടുകാര്‍ എതിര്‍ത്തിട്ടും  ഈ വിവാഹത്തിന് സമ്മതിച്ചത് മോഹനോടുള്ള ആരാധനയും ഇഷ്ടവും മൂലമായിരുന്നു. ഒരു സുപ്രഭാതത്തില്‍ രശ്മി ബെഡ് റൂമില്‍ മരിച്ചു കിടക്കുനത് വീട്ടു വേലക്കാരി കാണുന്നു. പോസ്റ്റ്മോര്ട്ടത്തില്‍ നിന്നും അവര്‍ വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചത് എന്ന് മനസ്സിലാകുന്നു . വീട്ടില്‍ മറ്റൊരാള്‍ കയറിയ ഒരു ലക്ഷണവും ഇല്ല .വാതിലുകള്‍ എല്ലാം അടച്ചു അകത്തു നിന്നും കുറ്റി ഇട്ടിരുക്കുകയാണ് .

ഭാര്യ അസ്വാഭാവികമായി മരണപ്പെടുമ്പോള്‍ ആദ്യം സംശയിക്കപ്പെടുക ഭര്‍ത്താവ് ആണല്ലോ . അങ്ങനെ അയാളുടെ പീഡനം മൂലമാണ് രശ്മി ആത്മഹത്യ ചെയ്തത് എന്ന് വരുത്തിത്തീര്‍ക്കാന്‍ അവര്‍ ശ്രമിച്ചു
ശ്യാം പ്രസാദ്‌ എന്നാ ഓഫീസര്‍ ആയി സുരേഷ് ഗോപി വീണ്ടും എത്തുന്നു. ഇവര്‍ രണ്ടു പേരും ഹാഫ് ബ്രദേര്‍സ് ആണ്. സുരേഷ് ഗോപിയുടെ കണ്ട്രോള്‍ഡ് ആയ അഭിനയം ആണ് ഇതില്‍ കാണാന്‍ ആകുക. ഷാജി കൈലാസ് സിനിമകളില്‍ വെകിളി പിടിച്ച പോലെ നടക്കുന്ന വായില്‍ തോന്നിയത് ആരോടും വിളിച്ചു പറയുന്ന പോലീസ് ഓഫീസര്‍ അല്ല ഇതിലെ ശ്യാമ പ്രസാദ്‌. മമ്മൂട്ടിയുടെ സേതുരാമയ്യരെ പോലെ കയ്യൂക്കിന് പകരം  ബുദ്ധി ഉപയോഗിച്ച് ഇയാള്‍ കേസ് തെളിയിക്കുന്നു.  കേസ് അന്വേഷണത്തില്‍ പല കാര്യങ്ങളും വെളിവാകുന്നു. എല്ലാവരും കരുതിയ പോലെ ഒരു സ്നേഹമായി ആയ ഭാര്യ ആയിരുന്നില്ല രശ്മി. മോഹന്‍ കുമാറിനെ അവള്‍ കല്യാണം കഴിച്ചത് ചില ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടായിരുന്നു. എന്നും പ്രശസ്തിയും പണവും  പദവിയും മോഹിച്ചവള്‍ ആയിരുന്നു രശ്മി അവളുടെ ആദ്യ കാമുകനെ നിഷ്ക്കരുണം ഉപേക്ഷിച്ചാണ് അവള്‍ ഉയര്‍ന്നു  വരുന്ന രാഷ്ട്രീയക്കാരന്‍ ആയ മോഹനെ കല്യാണം കഴിച്ചത്. മോഹന്‍ മന്ത്രിയകുന്നതും അത് വഴി താന്‍ പ്രശസ്തിയും ധനവും ആര്ജിക്കുമെന്നും അവള്‍ കരുതി. എന്നാല്‍ കരുതിയ പോലെ കാര്യങ്ങള്‍ നീങ്ങിയില്ല. ഇത് അവര്‍ തമ്മില്‍ വഴക്കിനു കാരണമായി. രശ്മിയുടെ കുത്തുവാക്കുകള്‍ സഹിക്കാതെ ആണ് മോഹന്‍ അവള്‍ മരിച്ച അന്ന് രാത്രി ആ വീട്ടില്‍ നിന്നും പോയത്. ആ അവസരം മുതലെടുത് അവളുടെ പൂര്‍വ കാമുകന്‍ അവളെ വിഷം കൊടുത്ത് കൊലപ്പെടുത്തുക ആയിരുന്നു.
അത്യന്തം ഇന്ജീനിയസ് ആയ ഒരു രീതിയില്‍ ആണ് ഇതില്‍ കൊലപാതകി കൊല നടത്തുന്നതായി കാണിക്കുന്നത്. അടച്ച മുറിയില്‍ കിടന്നു ഉറങ്ങിയ രശ്മിയുടെ ചുണ്ടിലേക്ക് ഒരു നീണ്ട കൊണ്ട്ട്രാപ്പ്ഷന്‍ (contraption) വഴി എലി വിഷം ഇറ്റിക്കുന്നു.ഉറക്കതിനടിയില്‍ അറിയാതെ ഇത് അവളുടെ വായിലേക്ക് ചെന്ന് പ്രവര്‍ത്തനം തുടങ്ങി. അവള്‍ മരിച്ചു .

കേസ് വിജയകരമായി തെളിയിച്ചു മോഹന്റെ രാഷ്ട്രീയ ഭാവിയും ഭദ്രമാക്കി ശ്യാമപ്രസാദ് പോകുന്നു.
സുരേഷ് ഗോപി കാലം കഴിയും തോറും പരിഹാസം ഉണര്‍ത്തും വിധം അതി ഭാവുകത്വം കലര്‍ന്ന സംസാരവും മാനെറിസങ്ങളും കാണിക്കുന്നുണ്ട്. ഒട്ടു നച്യുരല്‍ അല്ല ആക്ടിംഗ്. തന്റെ ക്ഷുഭിത യൌവന സിനിമ കാലഘട്ടത്തിന്റെ ബാകിപത്രം എന്നാ പോലെ ഒരു ബിറ്റര്‍ ആഫ്ടര്‍ ടേയ്സ്റ്റ് ഇത് നമുക്ക് തരുന്നു.
ജഗതി കേസ് ആദ്യം അന്വേഷിച്ച പോലീസ് ഓഫീസറായി വന്നു അല്പം കോമിക്ക് റിലീഫ് തരുന്നുണ്ട്.

ഒറ്റയിരിപ്പിനു കണ്ടു തീര്‍ക്കാവുന്ന ഒരു സിനിമ. ഒട്ടും ബോറടിക്കില്ല ഒരു ഘട്ടത്തില്‍ പോലും. എങ്കിലും വലിയ ഒരു വിജയം ആയില്ല എന്നത് നിര്‍ഭാഗ്യകരം. എന്നാല്‍ പിന്നീടു വന്ന മെമ്മറീസ് ഈ ഒരു കുറവ് പരിഹരിച്ചു

10. b)മെമ്മറീസ് 2013

മെമ്മറീസ് പേര് സൂചിപ്പിക്കുന്ന പോലെ ഓര്‍മ്മകളുമായി ബന്ധപ്പെട്ടു കിടക്കുന്നു ഈ സിനിമയുടെ പ്ലോട്ട്. തന്റെ കണ്മുന്നില്‍ വെച്ചു തന്റെ പ്രിയപ്പെട്ട ഭാര്യയും മകളും ഒരു ഭീകരന്റെ തോക്കിനു ഇരയാകുന്നത് കണ്ടതിന്റെ നടുക്കുന്ന ഓര്‍മകളുമായി ജീവിക്കുന്ന  നായകന്‍ . താന്‍ സ്നേഹിച്ച  പെണ്ണ്‍ തന്നെ വഞ്ചിചതിന്റെ ഓര്‍മകളും പേറി മനസ്സില്‍ ആ പെണ്‍കുട്ടിയോടും അവളുടെ കൂട്ടുകാരികളോടും വൈരാഗ്യവും മനസ്സില്‍ പേറി നടക്കുന്ന വില്ലന്‍ .ഈ രണ്ടു പേരുടെ ഓര്‍മ്മകള്‍ (memories) നമുക്ക് മുന്നില്‍ അനവൃതമാകുക ആണ് സിനിമയില്‍ .

സാം അലക്സ് (പ്രിഥ്വിരാജ്) സമര്‍ത്ഥനായ ഒരു പോലീസ് ഓഫീസറാണ് . കേസ് തെളിയിക്കുന്നതില്‍ ഇത്രയേറെ വിജയിച്ച മറ്റൊരു ഓഫീസര്‍ പോലീസ് ഫോഴ്സില്‍ ഇല്ല. ഒരിക്കല്‍ ഒരു ടെററിസ്റ്റ് സെല്ലിനെ നേരിടുന്നതിനിടയില്‍ സെല്ലിന്റെ തലവന്റെ സഹോദരന്‍ സാമിന്റെ തോക്കിനു ഇരയാകുന്നു. തലവന്‍ സാമിനോടുള്ള പ്രതികാരം മനസ്സില്‍ വെച്ചു നടക്കുന്നു. ഒടുവില്‍ ഒരു വര്‍ഷത്തിനു ശേഷം അയാള്‍ പദ്ധതി നടപ്പാക്കുന്നു, സാമിന്റെ മകളെയും ഭാര്യയെയും തട്ടിക്കൊണ്ടു പോയി വെച്ചു അയാള്‍ സാമിനെ വെല്ലുവിളിക്കുന്നു. അവിഎ എത്തുന്ന സാമിനെ ഞെട്ടിച്ചു കൊണ്ട് അയാള്‍ സാമിന്റെ കണ്മുന്നില്‍ വെച്ചു അവരെ കൊല്ലുന്നു. താന്‍ സ്നേഹിച്ചവര്‍ ഇല്ലാതാകുമ്പോള്‍ ഉള്ള ദുഖം നീ അറിയണം ഏന് ആക്ക്രോശിച്ചു കൊണ്ട്ടാണ് അയാള്‍ ഇത് ചെയ്യുന്നത്. ഭീകരനെ സാം കൊല്ലുന്നുണ്ടെങ്കിലും തന്റെ ഭാര്യയെയും മകളെയും രക്ഷിക്കാന്‍ ആവുന്നില്ല. ഇത് അയാളെ മാനസികമായി തളര്‍ത്തുന്നു. അയാള്‍ ലോങ്ങ്‌ ലീവെടുത്ത് മദ്യത്തില്‍ അഭയ, തേടുന്നു.


ഈ ഘട്ടത്തില്‍ ആണ് നഗരത്തില്‍ ഒരു കൊലപാതക പരമ്പര അരങ്ങേറുന്നത്. യുവാക്കള്‍ ക്രൂരമായ രീതിയില്‍ കൊല്ലപ്പെടുന്നു. വിചിത്ര ഷേയ്പ്പില്‍ ഉണ്ടാക്കപ്പെട്ട  മുറിവുകളില്‍ നിന്നും രക്തം വാര്‍ന്നാണ് ഇവര്‍ മരിച്ചിരിക്കുന്നത്. 

കേസന്വേഷിക്കുന്ന പോലീസ് ഓഫീസര്‍ (സുരേഷ് കൃഷ്ണ ) തെളിവുകളെ സൂഷ്മമായി പഠിക്കാന്‍ ശ്രമിക്കുന്നില്ല. മീഡിയയ്ക്ക് മുന്‍പില്‍ താരമാവാന്‍ മാത്രമാണ് അയാള്‍ക്ക് താത്പര്യം . കേസന്വേഷണം പുരോഗമിക്കതത്തില്‍ IG അരവിന്ദാക്ഷ മേനോന് മനസ്താപമുണ്ട് .അവിചാരിതമായി അയാള്‍ സമിനെ കാണുന്നു. സാമിന്റെ മെന്റര്‍ ആയിരുന്നു അദ്ദേഹം. കുടുംബ സുഹൃത്തുമാണ് . അദ്ദേഹം കേസ് സാമിനെ ഏല്‍പ്പിക്കാന്‍ തീരുമാനിക്കുന്നു. ഒരു അണ്‍ ഒഫീഷ്യല്‍ പാരലല്‍ എന്ക്വയറി . സാം ആദ്യം സമ്മതിക്കുന്നില്ല എങ്കിലും സ്വന്തം അമ്മയുടെ (അയാള്‍ ഏറ്റവും സ്നേഹിക്കുന്നത് അമ്മയെ ആണ് )നിര്‍ബന്ധ പ്രകാരം കേസ് ഏറ്റെടുക്കുന്നു. പക്ഷെ ഹിസ്‌ ഓണ്‍ ടെമ്സില്‍(his own terms). പരസ്യമായ മദ്യപാനവും അസമയത്തുള്ള ഉറക്കവും ഒക്കെ ആയി അദേഹം കേസ് അന്വേഷിക്കുനത് മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് രസിക്കുന്നില്ല. അവര്‍ ഇത് ig യോട് സൂചിപ്പിക്കുന്നുണ്ട് എങ്കിലും അദ്ദേഹം അത് കണക്കില്‍ എടുക്കുന്നില്ല. സ്വന്തം റിസ്കില്‍ അദ്ദേഹം സാമിനെ തുടരാന്‍ അനുവദിക്കുന്നു.

സാം മരിച്ചവരുടെ മുറിവുകളെ പഠിക്കുന്നതില്‍ നിന്നും അവ അക്ഷരങ്ങള്‍ ആണെന്നും ക്രിസ്തുവിന്റെ കാലത്തെ അരമയിക്ക് എന്നാ ഭാഷയില്‍ ഉള്ള ബൈബിള്‍ വചനങ്ങള്‍ ആണെന്നും മനസിലാക്കുന്നു. സ്ത്രീയുടെ വഞ്ചന ആണ് ഇവയുടെ സംഗ്രഹം. അതില്‍ നിന്നും യഥാര്‍ത്ഥത്തില്‍ കൊല്ലപ്പെടവരോടല്ല അവരുടെ ഭാര്യമാരോടാണ് പ്രതിക്ക് വിദ്വേഷം എന്ന് അനുമാനിക്കുന്നു. 

അവരുടെ ഭാര്യമാരെ ചോദ്യം ചെയ്തതില്‍ നിന്നും ഇത് സത്യമെന്ന് തെളിയുന്നു. ഇവര്‍ നേരത്തെ പഠിച്ചിരുന്ന എന്ട്രന്‍സ് കോച്ചിംഗ് സെന്ററില്‍ വെച്ചു ഒരു യുവാവ് അവരില്‍ ഒരാളോട് പ്രേമാഭ്യര്‍ഥന നടത്തിയിരുന്നു. അതിന്റെ മാനേജരായ മേഡതിനോടുള്ള പക തീര്‍ക്കാനായി അവരുടെ ആശ്രിതനായ  ഈ യുവാവിനെ കരുവാക്കി. ഒരു ദുരന്തതിനോടുവില്‍ സത്യം തിരിച്ചറിഞ്ഞ അയാള്‍ പ്രതികാര ദാഹിയായി മാറി. 

ഒടുവിലാണ് ഞെട്ട്പ്പിക്കുന്ന ക്ലൈമാക്സ് . കേസ് സാമിന് പെഴ്സണല്‍ ആകുന്നു. യുവാവിനെ വഞ്ചിച്ച യുവതി ഇപ്പോള്‍ സാമിന്റെ അനിയന്റെ ഭാര്യ ആണ്. അയാള്‍ ആണ് കില്ലരിന്റെ അടുത്ത ഇര. തുടര്‍ന്ന് ഉദ്വേഗ ജനകമായ ഒരു ക്യാറ്റ് ആന്‍ഡ്‌ മൌസ് കളി പോലെ പ്രതിയെ പിടിക്കാനായി ഉള്ള ശ്രമം. ഒടുവില്‍ സാമിന് വീണ്ടും പഴയ ഓര്‍മ്മകള്‍ പുനര്‍ജനിക്കുന്നത് കാണേണ്ടി വരുന്നു. എന്നാല്‍ ഇത്തവണ അയാള്‍ വിജയിക്കുകയാണ് . സാം അനിയനെ രക്ഷിക്കുന്നു. കൊലയാളി കൊല്ലപ്പെടുന്നു. 

പ്രിഥ്വിരാജിന്റെ അഭിനയം ശ്രദ്ധേയം ആണ്. മമ്മൂട്ടിക്ക് ശേഷം ഏറ്റവും കണ്‍വിന്‍സിംഗ് ആയി പോലീസ് വേഷം ചെയ്ത നടന്‍ ആണ് പ്രിഥ്വി . മുംബൈ പോലീസ് എന്നാ സിനിമയില്‍ കരിയറിനെ തന്നെ ബാധിക്കുന്ന ഒരു റിസ്കി ക്യാരക്ടര്‍ ചെയ്തു കയ്യടി വാങ്ങിയ നടന്‍ ആണ് അദ്ദേഹം. മലയാളത്തിലെ അടുത്ത സൂപ്പര്‍ സ്റ്റാര്‍ എന്നാ പദവിക്ക് എന്ന് കൊണ്ടും അര്‍ഹന്‍. 

പ്രിത്വിരാജ് അഭിനയിച്ച വേറൊരു ശ്രദ്ധേയമായ കുറ്റാന്വേഷണ സിനിമ എന്നാ നിലയില്‍  മുംബൈ പോലീസ് എന്നാ ചിത്രം ഇവിടെ പരാമര്‍ശം അര്‍ഹിക്കുന്നു. 

ഒരു കുറ്റാന്വേഷണ സിനിമ തന്നെ ആണ് ഇത്. എന്നാല്‍ പ്രതി തന്നെ തന്റെ കുറ്റം അന്വേഷിക്കുകയും ഒടുവില്‍ സത്യം കണ്ടെത്തി സ്വയം കീഴടങ്ങുകയും ചെയ്യുന്ന വിചിത്ര കഥ. അംനീഷ്യ എന്നാ അസുഖം ആണ് ഇവിടെ വില്ലന്‍. വേറൊരു സംവിധായകന്റെ കയ്യില്‍ പരാജയം ആകുമായിരുന്ന ഈ സ്ക്രിപ്റ്റ് ആണ്ട്രൂസ് വളരെ  കയ്യൊതുക്കത്തോടെ വലിയ വിജയം ആക്കി മാറ്റി. 

ആന്റണി മോസസ് പ്രിഥ്വിരാജ് ) ഒരു ഗേ പോലീസ് ഓഫീസര്‍ ആണ്. വെളിയില്‍ പുരുഷ സിംഹമായ അയാള്‍ കിടപ്പറ മറ്റു  പുരുഷന്മാരുമായി പങ്കിടുന്നു. ഈ രഹസ്യം അറിഞ്ഞ അയാളുടെ സുഹൃത്ത്  ആര്യന്‍ ജോണ്‍ ജേക്കബിനെ (ജയസുര്യ ) അയാള്‍ വിദഗ്ധമായ ഒരു പ്ലാന്‍  വഴി കൊല്പ്പെടുത്തുന്നു . തുടര്‍ന്ന് ഉണ്ടാകുന്ന ഒരപകടത്തില്‍ ഇയാള്‍ക്ക് ഓര്‍മ്മ നഷ്ട്ടപ്പെടുന്നു. രണ്ടു പെരുടെയും മെന്റര്‍ ആയ ഫര്‍ഹാന്‍ അഷ്‌റഫ്‌ (റഹ്മാന്‍ ) ആന്റണിയെ കൊണ്ട് തന്നെ കേസ് അന്വേഷിപ്പിച്ചു സത്യം കണ്ടെത്തുന്നു 

മലയാള കുറ്റാന്വേഷണ സിനിമകളെ കുറിച്ചുള്ള ഈ  ബ്ലോഗ്‌ ഇവിടെ പൂര്‍ണ്ണം ആകുന്നു.ഡിറ്റക്ടീവ് സീരിയലുകളെ കുറിച്ച് കൂടി അല്പം പറഞ്ഞു ഞാന്‍ നിര്‍ത്തട്ടെ.

വിദേശ രാജ്യങ്ങില്‍ ഏറ്റവും പ്രേക്ഷരുള്ള ഒരു genre ആണിത് .ഇന്ത്യയില്‍ ഇത്തരം സിനിമകളും സീരിയലുകളും വളരെ കുറച്ചേ വന്നിട്ടുല്ലു. അമേരിക്കയില്‍ ഏറ്റവും പ്രേക്ഷരുള്ള സീരിയല്‍ CSI(crime scene investigation) ,NCIS ,true detective എന്നീ കുറ്റാന്വേഷണ സീരിയലുകള്‍ ആണ് . 

ജെര്‍മനി(Forbryldelsen‘), ഫ്രാന്‍സ്(Spiral) ,ഇറ്റലിInspectorMontalbano) ,ബ്രിട്ടന്‍(sherlock)തുടങ്ങിയ രാജ്യങ്ങളിലെ സീരിയലുകള്‍ എടുത്താലും ഇത് തന്നെ സ്ഥിതി. 

എന്നാല്‍ ഇന്ന്ന മ്മുടെ കേരളത്തിലെ (എന്തിനു കേരളം , ഇന്ത്യയില്‍ തന്നെ  )ആകെയുള്ളത് കുറെ ഫാമിലി ഡ്രാമകള്‍ മാത്രമാണ് . സ്തീകള്‍ക്ക് വേണ്ടി എത്ര  വേണമെങ്കിലും വലിച്ചു നീട്ടാവുന്ന തരത്തിലുള്ള തരാം താണ പരമ്പരകള്‍ മാത്രമണ്‌ ഇന്ന് നമുക്കുള്ളത്. രാത്രി ഏഴു മുതല്‍ പത്തു മണി വരെ ഇവയുടെ കൂത്തരങ്ങാണ്.

എന്നാല്‍ ദൂരദര്‍ശന്‍ മാത്രം ഉണ്ടായിരുന്ന നല്ല കാലത്ത് ചില  ക്രൈം സീരിയലുകള്‍ ഉണ്ടായിരുന്നു ഡല്‍ഹിയില്‍ നിന്നും സംപ്രേഷണം ചെയ്ത തെഹ്കീകാത് ,റിപ്പോര്‍ട്ടര്‍ , ബ്യോമ്കേഷ് ബക്ഷി , കരം ചന്ദ് എന്നിവ ഓര്‍മ്മ വരുന്നു. 

കേരളത്തില്‍ നിന്നും എടുത്ത് പറയാന്‍ ആകെ ഒരെണ്ണം മാത്രമേ ഉള്ളു. 'ഡോക്ടര്‍ ഹരിശ്ചന്ദ്ര'എന്നാ പേരില്‍ സംപ്രേഷണം ചെയ്ത ഈ സീരിയലില്‍ എന്‍ എഫ് വര്‍ഗീസ്‌ ആണ് ടൈറ്റില്‍ വേഷം ചെയ്തത്. നടന്‍ ടോണി അദ്ദേഹത്തിന്റെ അസിസ്റ്റന്റ്റ് ആയ പോലീസ് ആയി വേഷമിട്ടു. നല്ല പ്രൊഡക്ഷന്‍ വാല്യൂസ് ഉള്ള സീരിയല്‍ ആയിരുന്നു ഇത്. 1994  ആയിരുന്നു ഇത് വന്നത്. അന്ന് സ്കൂളില്‍ പഠിച്ചിരുന്ന ഞാന്‍ ഇതിന്റെ എല്ലാ എപ്പിസോടുകളും ആവേശത്തോടെ കാണുമായിരുന്നു.  

ജൂഡ് അട്ടിപ്പേറ്റി ആയിരുന്നു സംവിധായകന്‍. എന്‍ എഫ് വര്‍ഗീസിന്റെ അരങ്ങേറ്റം കൂടിയായിരുന്നു ഇത്. പിന്നീടു അദ്ദേഹം ഇതിന്റെ ബലത്തില്‍ സിനിമയില്‍ കയറി. ജൂഡ് അട്ടിപ്പേറ്റിയുടെ തന്നെ പ്രശസ്തമായ 'മിഖായേലിന്റെ സന്തതികള്‍' എന്നാ സീരിയലിലൂടെ ആണല്ലോ ബിജു മേനോന്റെയും അരങ്ങേറ്റം. അദ്ദേഹത്തിന്റെ സീരിയലുകള്‍ ഇന്നത്തെ ചവറുകളെ പോലെ മനുഷ്യന്റെ സെന്‍സിബിലിറ്റിയെ ചോദ്യം ചെയ്തിരുന്നില്ല. 

അദ്ദേഹം ഇനിയും ഇത്തരം പരമ്പരകള്‍ നമുക്ക് സമ്മാനിക്കും എന്നാ പ്രതീക്ഷയോടെ നിര്ത്തുന്നു.

Tuesday, December 23, 2014

മലയാളത്തിലെ കുറ്റാന്വേഷണ സിനിമകള്‍ -പാര്‍ട്ട്‌ 3

6. ഉത്തരം (1989)
സംവിധാനം: പവിത്രന്‍


ഉത്തരം ഒരു ഡിറ്റക്ടീവ് സിനിമ അല്ല. മമ്മൂട്ടി, സുകുമാരൻ, സുപർണ്ണ, പാർ‌വ്വതി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം  1989-ൽ .പവിത്രൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ എം.ടി. വാസുദേവൻ നായർ ആണ് എഴുതിയിരിക്കുന്നത്  ഇംഗ്ലീഷ് സാഹിത്യകാരി ഡാഫ്നെ ഡു മോറിയറിന്റെ ‘നോ മോട്ടീവ്’ എന്ന ചെറുകഥ ആണ് ഇതിനു പ്രചോദനം .സുഹൃതതായ മാത്യു ജോസഫിന്റെ (സുകുമാരൻ) ഭാര്യയുടെ ആത്മഹത്യയുടെ കാരണം അന്വേഷിക്കുകയാണ് ഇതിലെ നായകന് ബാലചന്ദ്രൻ(മമ്മൂട്ടി ) . മരിച്ച സലീന (സുപര്‍ണ) ഒരു പ്രോമിസിംഗ് കവയിത്രി ആയിരുന്നു. വിദേശത്ത് ജനിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ സില്‍വിയ പ്ലാത്തിനെ പോലെ പ്രശസ്തയാകേണ്ട കവി എന്ന് അയാള്‍ സിനിമയില്‍ പറയുന്നുണ്ട്.

മാത്യു ഡല്‍ഹിയില്‍ ഒരു പ്രമുഖ ഇംഗ്ലിഷ് ദിന പത്രത്തില്‍ എഡിറ്റര്‍ ആയിരുന്നു. തന്റെ പിതാവ് മരിച്ചപ്പോള്‍ ജോലി ഉപേക്ഷിച്ചു നാട്ടിലെത്തി കുടുംബ വകയായ എസ്റ്റേറ്റ് നോക്കി കഴിയുന്നു. നാട്ടില്‍ വെച്ചു ഇഷ്ട്ടപ്പെട്ടു കല്യാണം കഴിച്ചതാണ് സലീനയെ. അവള്‍ ഒരു പാവപ്പെട്ട പെണ്‍കുട്ടി ആയിരുന്നു.
അനാഥനായ തന്നെ  രക്ഷിച്ച്  ഒരു ജീവിതം തന്നത്  മാത്യുവാണ് എന്ന് ബാലചന്ദ്രന്‍ പറയുന്നുണ്ട്. ബാലചന്ദ്രനും ഡല്‍ഹിയില്‍; പത്രപ്രവര്‍ത്തകന്‍ ആയിരുന്നു. പത്രത്തില്‍ നിന്നും രാജി വെച്ചു ഫ്രീ ലാന്‍സിംഗ് ആണ് ഇപ്പോള്‍ ഒരു ഫ്രീ ബേര്‍ഡ് ആണ് അയാള്‍.വളരെ ലിബറല്‍ ചിന്തഗതിയുള്ളവന്‍.

ഇണ പിരിയാത്ത സുഹൃത്തുക്കള്‍ മാത്യുവും ബാലചന്ദ്രനും  മാത്യുവിന്റെയും സലീനയുടേയും കല്യാണത്തിന് ഒരു  ബന്ധുവിനെ പോലെ നിന്ന് കാര്യങ്ങള്‍ നടത്തിയതും ബാലനാണ് .സലീനയും ആയി നല്ല സൗഹൃദം ബാലന് ഉണ്ടായിരുന്നു. സലീനയുടെ കവിതകളെ അയാള്‍ ഇഷ്ട്ടപ്പെട്ടിരുന്നു. അവര്‍ വലിയ പ്രശസ്തയാകുമെന്നു അയാള്‍ വിശ്വസിച്ചു .

സന്തോഷഭരിതമായ അവരുടെ ദാമ്പത്യത്തില്‍ ഒരു കരിനിഴല്‍ ഓളും ഇല്ലായിരുന്നു. എന്നിട്ടും ഒരു ദിവസം മാത്യു തോട്ടത്തില്‍ പോയ സമയം .സലീന മാത്യുവിന്റെ തോക്ക് ഉപയോഗിച്ച് സ്വയം നിറയൊഴിച്ചു മരിച്ചു.
സിനിമ തുടങ്ങുന്നത് ഈ സീനില്‍ നിന്നാണ്. മുന്പ് പറഞ്ഞതെല്ലാം ഫ്ലാഷ് ബാക്ക് ആയിട്ടാണ് കാണിക്കുന്നത്. ഒരു വ്യക്തിയുടെജീവിതത്തിന്റെ ഡീ കണ്‍സ്ട്രക്ഷന്‍ ആണ് സിനിമയുടെ കാതല്‍. എന്തിനു അവര്‍ ഇത് ചെയ്തു എന്നതാണ് പിന്നെ നമ്മള്‍ നായകന് ഒപ്പം അന്വേഷിക്കുന്നത് .

സലീനയുടെ മരണം മാത്യുവിന് വലിയ ആഘാതമാവുന്നു .അയാള്‍ മദ്യത്തില്‍ അഭയം തേടി. പോലീസ് മരണം അന്വേഷിച്ചു ആത്മഹത്യാ എന്ന് കണ്ടു കേസ് ക്ലോസ് ചെയ്തു. ഇതെല്ലം കഴിഞ്ഞാണ് ബാലചന്ദ്രന്‍ എത്തുന്നത്. മാത്യുവിനെ പോലെ തന്നെ അയാളും ചിന്തിക്കുന്നത് ഒരേ കാര്യമാണ് .എന്തിനു ?
ബാലചന്ദ്രന്റെ അന്വേഷണം മാത്യുവില്‍ നിന്ന് തുടങ്ങുന്നു .അവര്‍ തമ്മില്‍ എന്തെങ്കിലും വഴക്ക് ഉണ്ടായിരുന്നോ എന്ന് അയാള്‍ അന്വേഷിക്കുന്നത് .ഇല്ല എന്ന് മാത്യു ആണയിട്ടു പറയുന്നു . പിന്നീടു നമ്മള്‍ കാണുന്നത് ബാലചന്ദ്രന്‍ സലീനയുടെ ഭൂതകാലത്തിലേക്ക് കടന്നു ചെല്ലുന്നതാണ് .അവിടെ അയാളെ കാത്തിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ്.
സലീന ഊട്ടിയില്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത് അവിഹിത ഗര്‍ഭം ധരിച്ചുവെന്നും കുട്ടിയെ പ്രസവത്തിനു ശേഷം അനാഥാലയത്തില്‍ എല്പ്പിച്ചുവെന്നും. അവള്‍ എങ്ങനെയാണ് ഗര്‍ഭം ധരിച്ചതെന്ന് അവള്‍ക്ക് പോലും അറിയില്ല.  ഈ കുട്ടി പിന്നീടു അനാഥാലയത്തില്‍ നിന്നും ഒളിചോടിയെന്ന്‍ വിവരം കിട്ടുന്നുണ്ട്.
അതിനു ശേഷം ഉണ്ടായ ഒരു അപകടത്തില്‍ അവള്‍ക്ക് ഓര്‍മ്മ നഷ്ട്ടപ്പെടുന്നു. പിന്നീടു വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് അവള്‍ മാത്യുവിനെ കല്യാണം കഴിക്കുന്നത്. സലീനയുടെ അടുത്ത കൂട്ടുകാരി ആയിരുന്ന ശ്യാമള മേനോന് (പാര്‍വതി ) ഈ കാര്യം അറിയില്ല. ശ്യാമള അവിവാഹിത ആയി തുടരുകയാണ് .അവരില്‍ നിന്നും ചില വിവരങ്ങള്‍ ബാലചന്ദ്രന് കിട്ടുന്നു 

ഒരിക്കല്‍ സലീനയ്ക്ക്  ഒപ്പം സ്കൂളില്‍ നിന്നും ഒളിച്ച് അടുത്തുള്ള ഒരു ജിപ്സി ക്യാമ്പില്‍ ശ്യാമള പോയിരുന്നു . അവിടെ വെച്ചു ചില ജിപ്സി ചെറുപ്പക്കാര്‍ കൊടുത്ത കഞ്ചാവ് പുകച്ചു ഇരുവരും  മയങ്ങി കാറ്റില്‍ വീണു പോയി . പിന്നീടു എന്ത് സംഭവിച്ചുവെന്ന് ശ്യാമളയ്ക്ക്  ഓര്‍മ്മയില്ല .അതിനു ശേഷമാണ് സലീന ഗര്‍ഭിണി ആയത് .
തനിക്ക് കിട്ടിയ വിവരങ്ങള്‍  വെച്ചു സംഭവിച്ചത് എന്തായിരിക്കുമെന്ന് ബാലചന്ദ്രന്‍ അനുമാനിക്കുന്നു
.
ആണ് ബോധം കെട്ട് കിടന്ന അവരെ രണ്ടു പേരെയും അവരെ പിന്തുടര്‍ന്ന്‍ വന്ന നേപ്പാളി ചെറുപ്പക്കാര്‍ മാനഭംഗപ്പെടുത്തിയിക്കാം. സലീന മാത്രം ഗര്‍ഭിണി ആയത് വിധി വൈപരീത്യം .

സലീന മരിച്ച തദിവസം സലീനയുടെ കുട്ടി (ഇതിനകം ഏതോ ഭിക്ഷാടന സംഘത്തില്‍ ചേര്‍ന്ന് വളര്‍ന്നതായി പറയുന്നു ) അവരുടെ വീട്ടില്‍ ഭിക്ഷയ്ക്ക് വന്നിരിക്കണം .ആ കുട്ടിയോട് പേര് ചോദിക്കുന്ന സലീന പെട്ടെന്ന്‍ തന്റെ ചോരയെ തിരിച്ചറിയുന്നു. പഴയ ഓര്‍മ്മകള്‍ പെട്ടെന്ന്‍ വന്നു അവളെ ഉണര്‍ത്തുന്നു .ആ ഒരു സമയത്തെ മാനസികാവസ്ഥ അവരെക്കൊണ്ടു ആത്മഹത്യ ചെയ്യിച്ചതാവാം

ബാലചന്ദ്രന്റെ വിവരണം  ശ്യാമളയെ തകര്‍ത്തു കളയുന്നുണ്ട്. എന്നാല്‍ അവര്‍ അവിവാഹിത ആയി തുടരുന്ന കാരണം അവര്‍ക്ക് താന്‍ അശുദ്ധ ആക്കപ്പെട്ടു എന്നുള്ള ബോധം ഉപബോധമനസ്സില്‍ (sub conscious) ഉണ്ടെന്നതിന്റെ തെളിവാണ്. അവരുടെ മനസ്സ് എന്നാല്‍ വര്‍ഷങ്ങളായി ഈ ബോധത്തെ നിരാകരിച്ചു കൊണ്ടിരുന്നിരിക്കണം .ബാലചന്ദ്രന്റെ വെളിപ്പെടുത്തല്‍ അതിനാല്‍ അവര്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാവുന്നു.

തളര്‍ന്നു പോയ ശ്യാമളയെ ബാലചന്ദ്രന്‍ തന്റെ ജീവിത്തിലേക്ക് ക്ഷണിക്കുന്നു. തിരിച്ചെത്തുന്ന ബാലചന്ദ്രന്‍ ഈ വിവരങ്ങള്‍ മാത്യുവിനോട് പറയുന്നില്ല . വഴിയില്‍ വെച്ചു കാണുന്ന നേപ്പാളി ബാലന്‍ സലീനയുടെ മകനെന്ന്‍ ബാലചന്ദ്രന്‍  തിരിച്ചറിയുന്ന നിമിഷം സിനിമ അവസാനിക്കുന്നു .

നല്ല ഒരു സസ്പെന്‍സ് സ്നിമ ആണ് ഉത്തരം. എന്തിനു മരിച്ചു എന്നാ ചോദ്യത്തിന്റെ ഉത്തരം തേടിയുള്ള യാത്രയാണ് ഈ സിനിമ .ഡിറ്റക്ടീവ് എലിമെന്റ്സ് വളരയധികം ഉണ്ട് ഇതില്‍. സലീനയുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ വേണ്ടി പലയിടത്തും പല വേഷങ്ങള്‍ കീട്ടുന്നുണ്ട് ബാലചന്ദ്രന്‍. അവരുടെ നാട്ടില്‍ സലീനയുടെ കൂട്ടുകാരിയുടെ ഭര്‍ത്താവായി, അവര്‍ പഠിച്ച സ്കൂളില്‍ അഡ്മിഷന്‍ എടുക്കാന്‍ വന്ന പേരന്റായി, ഹോസ്പിറ്റലില്‍ ഒരു ബിസിനസ് കാരനായി,അനാഥാലയത്തില്‍ ഹ്യൂമന്‍ വെല്‍ഫയര്‍ ഓഫീസറായി  അങ്ങനെ പലതും .

സലീന  എങ്ങനെ ഗര്‍ഭിണി ആയി എന്ന് കണ്ടെത്തുന്ന വരെ ഫിലിം നല്ല സസ്പെന്‍സ് നില നിര്‍ത്തുന്നുണ്ട് എന്നാല്‍ അതിനു ശേഷം സ്നിമയുടെ പ്ലോട്ട് വല്ലാതെ കാട് കയറുന്നു. സലീനയുടെ മകനെ അവള്‍ തിരിച്ചറിയുന്നത് എന്ത് തെളിവിന്റെ അടിസ്ഥാനത്തില്‍ ആണ് . അവളെ മാനഭംഗപ്പെടുത്തിയത് ഒരു നേപ്പാളി ആണെന്ന് അവള്‍ക്കറിയില്ല. കേവലം ഇമ്മാനുവല്‍ എന്നാ പേരിന്റെ അടിസ്ഥാനത്തില്‍ ഒരു നേപ്പാളി മുഖമുള്ള കുട്ടി അവളെ ഭൂതകാലത്തിലേക്ക് കൊണ്ട് പോയി എന്നത് അവിശ്വസനീയമായി തോന്നി.
പിന്നീടു മമ്മൂട്ടി അതെ കുട്ടിയെ കാണുന്നതും അത് സലീനയുടെ കുട്ടി എന്ന് തീരുമാനിക്കുനതും ഒക്കെ സംവിധായകന്റെ ഭാവന കാട് കയറിയത് പോലെയുണ്ട് .  ശക്തമായി വന്ന തിര കരയോട് അടുത്തപ്പോള്‍ വെറും പത മാത്രമായി മാറിയത് പോലെ തോന്നി ക്ലൈമാക്സ്.
മമ്മൂട്ടിയുടെ പടമാണ് ഉത്തരം എല്ലാ അര്‍ത്ഥത്തിലും. ബാക്കി ആര്‍ക്കും ഒന്നും ചെയ്യാനില്ല. സലീനയുടെ അച്ഛനായി കരമന ജനാര്‍ദനന്‍ നായര്‍ നല്ല അഭിനയം (എന്നത്തേയും പോലെ ) കാഴ്ച വെച്ചു. പാര്‍വതി തന്റെ വേഷം നന്നാക്കി .സുകുമാരന്‍ തരക്കേടില്ല .ഇന്നസെന്റ് ചെറുതെങ്കിലും നര്‍മ്മം തുളുമ്പുന്ന കഥാപാത്രം ചെയ്തു., സലീന്നയുടെ വിവരങ്ങള്‍ പറയുന്നതിനിടെ ഇടയ്ക്ക് ബാലചന്ദ്രന് വാങ്ങാന്‍ പറ്റിയ സ്ഥലങ്ങളെ പറ്റി പറഞ്ഞു വിഷയത്തില്‍ നിന്നും മാറിപ്പോകുന്നത്   രസകരമായി

സുപര്‍ണ്ണ സലീനയുടെ കഥാപാത്രത്തിനു അത്ര യോജിച്ചതായി തോന്നിയില്ല. ഒരു പക്ഷെ നദിയ മൊയ്തു കുറച്ചു കൂടി വേഷം നന്നായി ചെയ്തേനെ .
സിനിമ ഒരു എബവ് ആവറേജ് നിലവാരം നിലനിര്‍ത്തുന്നു. ആ വീക്ക്‌ ക്ലൈമാക്സ് ഒഴിച്ചാല്‍ .

7.മുഖം 1990
സംവിധാനം: മോഹൻ


1990 ഇറങ്ങിയ മുഖം എന്നാ സിനിമ മലയാളത്തിലെ ആദ്യത്തെ സീരിയല്‍ കില്ലര്‍ സിനിമ ആണ് .അത് വരെ ഒരു കൊലപാതകവും അത് സംബന്ധിച്ച അന്വേഷണവും കണ്ടു പരിചയിച്ച പ്രേക്ഷകന് ഒരു കൊലപാതക പരമ്പരയുടെ അന്വേഷണം പുതിയ അനുഭവം ആയിരുന്നു മോഹന്‍ലാല്‍ പോലീസ് ഓഫീസര്‍ ഹരിപ്രസാദ് ആയി വേഷമിട്ടു . തമിഴ് നടന്‍ നാസ്സര്‍ മോഹന്‍ലാലിന്‍റെ സുപ്പിരിയര്‍ ഓഫീസറും യഥാര്‍ത്ഥ കൊലയാളിയും ആയ കമ്മീഷണര്‍ നരേന്ദ്രന്‍ ആയി അഭിനയിച്ചു  . 

സമൂഹത്തില്‍ ധനവും പദവിയും ഉള്ള  സ്ത്രീകള്‍  തുടരെ തുടരെ കൊല്ലപ്പെടുന്നത് അന്വേഷിക്കാന്‍ ആണ് ഹരിപ്രസാദ് വരുന്നത്. സ്ത്രീകളുടെ പൂര്‍വ ചരിത്രം പരിശോധിച്ചതില്‍ അവര്‍ ഒരാള്‍   അപഥസഞ്ചാരം ചെയ്യുന്നവള്‍ ആണെന്ന് മനസ്സിലാകുന്നു. മറ്റു സ്ത്രീകള്‍ നല്ലവരെങ്കിലും അവരുടെ ഭര്‍ത്താക്കന്മാര്‍ മറ്റു സ്ത്രീകളുമായി ബന്ധമുള്ളവര്‍ ആണ് .ഇത്തരം സ്ത്രീകളോടും പുരുഷന്മാരോടും  ഉള്ള വെറുപ്പ് ആണ് കൊലയാളിയുടെ മോട്ടിവേഷന്‍ .

തന്റെ ഭാര്യയുടെ വിശ്വാസ വഞ്ചന അറിഞ്ഞു മനോ നില തകര്‍ന്ന അയാള്‍ അപഥ സഞ്ചാരിണികള്‍ ആയ സ്ത്രീകളെ കൊള്ളാന്‍ ഉള്ള പ്ലാന്‍ നടപ്പാക്കുന്നു. ഓരോ കൊലയും തന്റെ ഭാര്യയ്ക്ക് ഉള്ള സന്ദേശം ആയി ആണ് അയാള്‍ കരുതുന്നത് . ഒടുവില്‍ ഭാര്യയെയും കൊല്ലുക എന്നതാണ് കൊലയാളിയുടെ  പ്ലാന്‍ .

വളരെ സീരിയസ് ആയ ചിത്രമാണിത്. മേമ്പൊടിക്ക് പോലും ഹ്യൂമര്‍ ഇല്ല. അത് കൊണ്ട് തന്നെ വല്ലാത്ത പിരിമുറുക്കം തോന്നും ചിത്രം കാണുമ്പോള്‍. വിദേശ ചിത്രങ്ങളുടെ ഒരു ഫോര്മാറ്റ് ആണ് മുഖം പിന്തുടരുന്നത്. പില്‍ക്കാലത്ത് ജീത്തൂ ജോസഫിന്റെ ചില സിനിമകളില്‍ ഇത് കാണാം
ചിത്രം ഒരു സാമ്പത്തിക വിജയം ആയിരുന്നു .

പിന്നീടു വന്ന പ്രിഥ്വിരാജിന്റെ  മെമ്മറീസ് , മോഹന്‍ലാലിന്‍റെ തന്നെ ഗ്രാന്‍ഡ്‌ മാസ്റര്‍ എന്നീ ചിത്രങ്ങളിളും തീം ഒന്ന് തന്നെയാണ്. കുലടകള്‍ ആയ സ്ത്രീകളെ കൊല്ലുന്നതില്‍ ആനന്ദം കണ്ടെത്തുന്ന സീരിയല്‍ കില്ലര്‍. മേമ്മരീസില്‍ അത് സ്ത്രീകളുടെ ഭര്‍ത്താക്കന്മാരെ കൊല്ലുന്നത് ആക്കി മാറ്റി എന്നാ വ്യതാസം മാത്രം.

8.ഈ കണ്ണി കൂടി -1991
സംവിധാനം : കെ ജി ജോര്‍ജ് 



കെ ജി ജോര്‍ജിന്റെ തന്നെ പില്‍കാലത്ത് പുറത്തിറങ്ങിയ സിനിമ ആയ ‘ഈ കണ്ണി കൂടി ‘ യവനികയുടെ വേറൊരു വേര്‍ഷന്‍ തന്നെയാണ് . അതിലും ചൂഷണം ചെയ്യപ്പെട്ട സ്ത്രീ ആണ് കഥാപാത്രം.ഇതില്‍ ചൂഷകന്‍ അല്ല ചൂഷിതയാണ്   മരിക്കുന്നത് എന്ന  വ്യത്യാസം മാത്രം. അവരുമായി പരിചയമുള്ള ആളുകളുടെ മൊഴിയില്‍ നിന്നു ആ സ്ത്രീയുടെ ജീവിതം ഫ്ലാഷ് ബാക്ക് ആയി അവതരിപ്പിക്കപ്പെടുന്നു. ഒടുവില്‍ മനസ്സിലാകുന്നത് അവര്‍ തന്റെ നശിച്ച ജീവിതത്തില്‍ നിന്നും എന്നെന്നേക്കുമായി സ്വയം മോചിത ആകുക ആയിരുന്നു എന്ന് . യവനികയുമായി താരതമ്യം പോലും ചെയ്യാന്‍ പറ്റില്ല ഈ ചിത്രമെങ്കിലും പോലീസ് അന്വേഷണ രീതി ഇതില്‍ അതെ പോലെ കാണിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നാ കാരണത്താലും സസ്പെന്‍സ് അവസാനം വരെ നില നിര്‍ത്താന്‍ സാധിക്കുന്നതിനാലും ഈ ചിത്രം ഇവിടെ പരാമര്‍ശം അര്‍ഹിക്കുന്നു. ഈ ചിത്രം ഒരു സാമ്പത്തിക വിജയം ആയിരുന്നില്ല  

Saturday, December 20, 2014

മലയാളത്തിലെ കുറ്റാന്വേഷണ സിനിമകള്‍ --പാര്‍ട്ട്‌ 2

4.കരിയില കാറ്റ് പോലെ -1986
സംവിധാനം : പത്മരാജന്‍

പി പത്മരാജന്റെ തൂലികയില്‍ നിന്നും പിറന്ന ഒരു വ്യതസ്ത ത്രില്ലര്‍ ആയിരുന്നു പ്രസ്തുത ചിത്രം. കൊല ചെയ്യപ്പെട്ട കഥാപാത്രം ആയി മമ്മൂട്ടിയും അത് അന്വേഷിക്കുന്ന പോലീസ് ഓഫീസര്‍ ആയി മോഹന്‍ലാലും അഭിനയിക്കുന്നു എന്നാ പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.  പ്രശസ്ത  സിനിമ സംവിധായകന്‍ ആയ ഹരികൃഷ്ണന്‍  അയാളുടെ സ്വകാര്യ വസതിയില്‍ വെച്ചു കൊല്ലപ്പെടുന്നു. സാക്ഷികള്‍ ഇല്ല. സംഭവസ്ഥലത്തു നിന്നും കിട്ടുന്ന തൂവാലയും ചപ്പലും കൊലപാതകി ഒരു സ്ത്രീയാണെന്ന നിഗമനത്തിലേക്ക് അന്വേഷണ ചുമതലയുള്ള ഇൻസ്പെക്ടർ അച്യുതൻകുട്ടിയെ (മോഹൻലാൽ) എത്തിക്കുന്നു.

സ്ത്രീ വിഷയത്തില്‍ ഹരികൃഷ്ണന്‍ ഉള്ള താത്പര്യം(സിനിമയുമായി ബന്ധപ്പെട്ട ആളുകളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് ഉള്ള ധാരണ ശരി വെക്കുന്ന പോലെ തോന്നി ഈ കാര്യം  ) അന്വേഷണത്തില്‍ നിന്നും അറിഞ്ഞ അച്യുതന്‍ കുട്ടി ഹരി കൃഷ്ണന്റെ ഭൂതകാല്തിലെക്ക് ചെല്ലുന്നു. അയാളോട് പ്രതികാരം ചെയ്യാന്‍ കാരണമുള്ള (motive for murder) ഒരു സ്ത്രീയെ കണ്ടെത്താന്‍ ആയിരുന്നു അത്. സിനിമ നടനാകുന്നതിനു മുന്പ് ഹരികൃഷ്ണന്‍ കോളേജ് അധ്യാപകന്‍ ആയിരുന്നു. അന്ന് അയാളുടെ കാമുകി ആയിരുന്നു പാര്‍വതി .സംശയം പാർവ്വതിയിലേക്ക് (ഉണ്ണിമേരി) തിരിയുന്നു . പാർവതി ഇപ്പോൾ ഭഗിനിസേവാമയി എന്നാ പേരിൽ സന്യാസം സ്വീകരിച്ചു കഴിയുകയാണ്. അയാളുടെ കാമുകി ആയിരുന്ന പാര്‍വതി മാത്രമാണ് ഒരു മോടീവ് ഉള്ള സ്ത്രീയായി അച്യുതന്‍ കുട്ടിക്ക് തോന്നുന്നത്. അവരെ അറസ്റ്റ് ചെയ്യുന്നതോടെ ചില പുതിയ വഴിത്തിരിവുകള്‍  കഥയില്‍ ഉണ്ടാകുന്നു.

ഹരികൃഷ്ണനുമായി പരിചയമുള്ള ശില്പ എന്നാ കുട്ടി  അച്യുതന്‍ കുട്ടിയെ കാണുന്നു. അവള്‍ അച്യുതന്‍ കുട്ടിയുടെ സഹോദരന്‍ അനിൽ കുമാറിന്റെ (റഹ്‌മാൻ) സുഹൃത്തുമാണ് .
അവള്‍ താനും ഹരികൃഷ്ണനും തമ്മില്‍ ഉള്ള ബന്ധത്തെക്കുറിച്ച് പറയുന്നു.  ഒരാരാധിക എന്ന് നിലയില്‍ തുടങ്ങിയ ആ ബന്ധം ഒരു സൌഹൃദ ത്തിലേക്ക് എത്തുന്നു. ശില്പയോടു  നിര്‍വചിക്കാനാകാത്ത എന്തോ ഒരു ആത്മ ബന്ധം അയാള്‍ക്ക് തോന്നുന്നുണ്ട് .അയാള്‍ വല്ലാതെ ഇമോഷണല്‍ ആകുന്നു. മരിച്ച ദിവസം ശില്പ അവിടെ പോകുകയും അദ്ദേഹത്തോട് ഒപ്പം സമയം ചില്വഴിക്കുകയും ചെയ്തു എന്ന് വെളിപ്പെടുത്തുന്നു. അന്ന് അവള്‍ പോരുമ്പോള്‍ അയാള്‍ തികച്ചും സന്തോഷവാനായിരുന്നെന്നും ശില്പ  പറയുന്നു.

ഒരിക്കല്‍ ഒരു പരിപാടിയില്‍ അമ്മയെയും കൂട്ടി എത്തുന്ന ശില്‍പയ്ക്ക് ആരെയോ കണ്ടു ഹരികൃഷ്ണന്‍ പരിഭ്രമിച്ചു പോകുന്നത് ഓര്‍മ്മ വരുന്നുണ്ട്.  അയാള്‍ വഞ്ചിച്ച  സ്ത്രീ ആകാം ഇതെന്ന് അച്യുതന്‍ കുട്ടിക്ക് മനസ്സിലാകുന്നു.

ശില്‍പയും ഹരികൃഷ്ണന്നും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അവളുടെ അമ്മ തുളസിയെ ( ശ്രീ പ്രിയ )  അച്യുതന്‍ കുട്ടി ചോദ്യം ചെയ്യുമ്പോള്‍  തന്റെ മകളെ രക്ഷിക്കാന്‍ ആയി അവര്‍  ചില വെളിപ്പെടുത്തലുകള്‍ നടത്തുന്നു. അവര്‍ ആയിരുന്നു  കൊല നടന്ന സ്ഥലത്ത് നിന്നും കിട്ടിയ ചെരിപ്പിന്റെയും തൂവലയുടെയും ഉടമ.   അന്ന് ഹരികൃഷ്ണനെ  പരിഭ്രമിപ്പിച്ച വ്യക്തി  തുളസി ആയിരുന്നു. തുളസിയുടെ മകളാണ് ശില്പ എന്നത് അറിവാണ് അയാളെ വല്ലതെയാക്കിയത് .

 അവര്‍ പോയത് ഹരികൃഷ്ണനെ വേണ്ടി വന്നാല്‍ കൊല്ലാന്‍ തന്നെ ഉദ്ദേശിച്ചു ആയിരുന്നു. കാരണം അവര്‍ പറയുന്നുണ്ട് . കോളേജ് അധ്യാപന കാലത്ത് പാര്‍വതിയുടെ കൂട്ടുകാരി ആയിരുന്നു  തുളസി. പാര്‍വതിയും സ്ത്രീ ലമ്പടനായ ഹരികൃഷ്ണനും തമ്മില്‍ ഉള്ള ബന്ധം അവള്‍ ഇഷ്ട്ടപ്പെട്ടിരുന്നില്ല .  അവള്‍ പാര്‍വതിയെ  അയാളെ ഉപേക്ഷിക്കാന്‍ പല തവണ പാര്‍വതിയെ ഉപദേശിക്കുന്നു.  ഇതറിയുന്ന ഹരികൃഷ്ണന്‍ തുളസിയെ ഭീഷണി പെടുത്തുന്നു. എന്നാല്‍ അവള്‍ പിന്‍ വാങ്ങുന്നില്ല . ഒരു ദിവസം അയാളുടെ മുറിയില്‍ ചെന്ന് അയാളെ  ശകാരിക്കുന്ന തുളസിയെ അപ്പോള്‍ തോന്നിയ പ്രതികാര മാനസിക അവസ്ഥയില്‍ അയാള്‍ റേപ്പ്‌ ചെയ്യുന്നു.

മുറിയില്‍ നിന്നും ഇറങ്ങി പോകുന്ന തുളസിയെ  കണ്ട പാര്‍വതി  തകര്‍ന്നു പോകുന്നു. ഈ സംഭവം ആണ് അവളെ ജീവിതത്തോട് വിരക്തി തോന്നാനും സംന്യാസം സ്വീകരിക്കാനും പ്രേരിപ്പിക്കുന്നത്. ഹരികൃഷ്ണനില്‍ നിന്നും ഗര്‍ഭിണി ആയ  തുളസി അവിടം വിട്ടു പോകുന്നു. ശില്പ്പയാണ് അവള്‍ പ്രസവിച്ച കുട്ടി. ഹരികൃഷ്ണന്റെ ഏക മകള്‍ .ഈ വിവരം തുളസി മകളില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും രഹസ്യമാക്കി വെക്കുന്നു.

ശില്‍പയും ഹരികൃഷ്ണനും തമ്മില്‍ ഉടലെടുക്കുന്ന ബന്ധം അത് കൊണ്ടാണ് അവളെ അലോസരപ്പെടുത്തിയത്. മകളോട് അവളുടെ അച്ഛന്‍  ആണ് അയാള്‍ എന്നാ കാര്യം വെളിപ്പെടുത്താന്‍ പക്ഷെ തുളസി മടിക്കുന്നു.
അയാളുടെ ഭൂതകാലം അറിയാവുന്ന തുളസി  തന്റെ മകള്‍ ആണെന്നറിയാതെ ഹരികൃഷ്ണന്‍  ശില്പയുമായി അരുതാത്ത ബന്ധത്തിന് മുതിരുമോ എന്ന് ഭയക്കുന്നു.  മകള്‍ അയാളെ കാണാന്‍ പോയ ദിവസം  അയാളെ കാണും ഈ കാര്യം വെളിപ്പെടുത്താനും ആണ് അവള്‍ അങ്ങോട്ട്‌ പോയത്, പക്ഷെ കൊല ചെയ്യപ്പെട്ടു കിടക്കുന്ന ഹര്ക്രിഷ്ണനെ കണ്ടു  പരിഭ്രാന്തയായ അവള്‍ തിരിച്ചു പോരുന്നു.

 അച്യുതന്‍ കുട്ടി  ഈ മൊഴി മുഖവിലയ്ക്ക് എടുക്കുന്നില്ല . തന്റെ അനിയന്‍ അനിലിനോടു ഇത് അയാള്‍ പറയുന്നു. താന്‍ തുളസിയും ശില്പയെയും അറസ്റ്റു ചെയ്യാന്‍ പോകുക ആണെന്ന് അവനോടു പറയുന്നു. ഇതോടെ കഥയുടെ ക്ലൈമാക്ടിക് ട്വിസ്റ്റ്‌ അനവൃതമാകുക ആണ്. താനാണ് ഹരികൃഷ്ണനെ കൊലപ്പെടുതിയതിയതെന്നു അവന്‍ പറയുന്നു.  അച്യുതന്‍ കുട്ടിക്ക് ഒരു ഷോക്ക് ആണിത്. ശില്പയെ ഭ്രാന്തമായി സ്നേഹിച്ചിരുന്ന അനില്‍ അവള്‍ ഹരികൃഷ്ണനോട് അടുക്കുകയാണ് എന്നാ തോന്നലാണ് ഇതിനു കാരണം. അറിയാതെ സംഭവിച്ച  ഒരു അബദ്ധം ആയിരുന്നു കൊലപാതകം .

അച്യുതന്‍ കുട്ടിയോട് ഇത് പറഞ്ഞ ശേഷം തന്റെ മുറിയില്‍ പോകുന്ന അനില്‍ തന്റെ കുറ്റസമ്മതം എഴുതി വെച്ച ശേഷം സ്വയം നിറയൊഴിച്ചു ആത്മഹത്യ ചെയ്യുന്നു. അനിലിന്റെ കുറ്റസമ്മതം  കത്തിച്ചു കളയുന്ന അച്യുതന്‍ കുട്ടിയുടെ  visualഓടെ  സിനിമ അവസാനിക്കുന്നു.

വളരെ സ്ലോ പെയ്സ് ഉള്ള സിനിമ ആണ് ‘കരിയില കാറ്റ് പോലെ ‘. ആക്ഷന്‍  തീരെ ഇല്ല.  അവസാനത്തെ അനിലും ഹരിയും തമ്മിലുള്ള പിടിവലി ഒഴിച്ചാല്‍ .  അല്പം ശ്രദ്ധയോടെ കാണേണ്ട ചിത്രം. മോഹന്‍ലാലിന്‍റെ വളരെ കണ്ട്രോള്‍ഡ് ആയ അഭിനയം . അതി  ഭാവുകത്വം തീരെ ഇല്ല.  പില്‍ക്കാലത്ത് അദ്ദേഹം ചെയ്ത പോലീസ് വേഷങ്ങളിനെക്കാള്‍  ( പിന്ഗാമി , ബാബാ കല്യാണി , ശ്രദ്ധ )  ഇത് മികച്ചു നില്‍ക്കുന്നു.  ചോദ്യം ചെയ്യുന്ന രീതി ഒക്കെ വളരെ  നന്നായിട്ടുണ്ട്.  
മമ്മൂട്ടി വളരെ നെഗറ്റീവ് ടച് ഉള്ള  ഏതാണ്ട് വില്ലന്‍  ആയ കഥാപാത്രം ആണ് ചെയ്തിരിക്കുന്നത്. പത്മരാജന്റെ സിനിമ ആയതു കൊണ്ട് മാത്രം ആയിരിക്കും അദ്ദേഹം ഇങ്ങനെ ഒരു റിസ്ക്‌ എടുത്തത്  മമ്മൂട്ടിയുടെ റോള്‍ തന്നെയാണ് സിനിമയുടെ പ്ലസ് പോയിന്റ്. വെറുപ്പ് തോന്നുന്ന ഒരു സ്ത്രീ ലമ്പടിനില്‍ നിന്നും  വാത്സല്യം തുളുമ്പുന്ന ഒരു ഫാദര്‍ ഫിഗര്‍ ആയി അദ്ദേഹം അനായാസം മാറുന്നു . അദ്ദേഹത്തിന്റെ കരിയര്‍ തകര്‍ന്നിരുന്ന ഒരു സമയം ആയിരുന്നു അത് .അടുത്ത വര്ഷം ഇറങ്ങിയ ന്യൂ ദല്‍ഹി  എന്നാ ആക്ഷന്‍ ബ്ലോക്ക് ബസ്ടര്‍ പടം അദ്ദേഹത്തെ വീണ്ടും വാനോളം ഉയര്‍ത്തി .
റഹ്മാന്റെ അഭിനയം നന്നായില്ല.  അതോ ഡയരക്ടര്‍ അദ്ദേഹത്തിന് വേണ്ട നിര്‍ദേശം കൊടുത്തില്ല എന്ന് വേണം കരുതാന്‍. പടം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ ഒരു കുറ്റം ചെയ്ത ആളുടെ യാതൊരു  മാനസിക സംഘര്‍ഷവും ഇല്ലാതെ ആണ് ആ ക്യാരക്ടര്‍ അഭിനയിക്കുനത് എന്ന് കാണാം.  കുറ്റബോധത്തിന്റെ ഒരു കണിക പോലും ദൃശ്യമല്ല . അവസാനത്തെ വെളിപ്പെടുത്തലില്‍ പോലും അയാള്‍ തളരുന്നില്ല. കൂളായി കുറ്റ സമ്മതം നടത്തിയ ശേഷം പോയി നേരെ ആത്മഹത്യ ചെയ്യുന്നു.

ഉദാഹരണത്തിന് മണിച്ചിത്രത്താഴ്  സിനിമയില്  ശോഭന തന്നെയാണ്  മനോരോഗി എന്ന് വെളിവാക്കുന്ന ചില  സൂഷ്മ ഭാവാഭിനയം  ശോഭന ചെയ്തിട്ടുണ്ട്. അത്  വീണ്ടും സിനിമ കാണുമ്പോള്‍  പ്രേക്ഷകനെ അത്ഭുത പെടുത്തും . എന്നാല്‍ അത്തരത്തില്‍ ചില രംഗങ്ങള്‍ രഹ്മാന്റെ കഥാപാത്രത്തിന്റെ സീനുകളില്‍  കൊണ്ട് വരാന്‍ എന്തോ പത്മരാജന്‍ ശ്രമിച്ചിട്ടില്ല .

കാര്‍ത്തിക  സാമാന്യം നന്നായി അഭിനയിച്ചു. ഉണ്ണിമേരി ക്ക് പ്രതെയ്കിച്ചു ഒന്നും ചെയ്യാനില്ല.  തുളസി ആയി അഭിനയിച്ച തമിഴ് നടിയുടെ അഭിനയം  ആവറേജ് എന്നെ പറയാനാകു.

അധികം കഥാപാത്രങ്ങള്‍ ഇല്ലെങ്കിലും  സിനിമ  നല്ല വ്യൂയിംഗ് അനുഭവം തരുന്നുന്നുണ്ട് .സ്ത്രീ പുരുഷ ബന്ധങ്ങളുടെ സങ്കീര്‍ണതകള്‍  ഏറ്റവും നന്നായി അവതരിപ്പിച്ച  സംവിധായകന്‍ ആയിരുന്നു പത്മരാജന്‍ . അത്  detective സിനിമയുടെ പശ്ചാത്തലത്തില്‍  ആദ്യമായാണ് അദ്ദേഹം പറഞ്ഞത്.  

ലോകപ്രശസ്തരായിരുന്ന പല സംവിധായകരും കുറ്റാന്വേഷണ സിനിമകളുടെയും കഥകളുടെയും ആരാധകരായിരുന്നു .സത്യജിത് റായ് ബംഗാളിലെ പ്രശസ്ത ഫിക്ഷണല്‍ detective ബ്യോമ്കേഷ് ബാക്ഷിയെ ഹീറോ ആക്കി ‘ചിഡിയാ ഖാന ‘ എന്നാ പേരില്‍ സിനിമ ചെയ്തിട്ടുണ്ട് .വളരെ നല്ല ഒരു ‘ഹൂ ഡണിറ്റ്’ ആയിരുന്നു അത്. അദേഹം detective ഫെലൂദ എന്നാ കഥാപാത്രത്തിന്റെ സൃശ്ട്ടാവ് ആണ് . പല പുസ്തകങ്ങളും ഇറക്കിയട്ടുണ്ട് .
ലോക സിനിമയില്‍ മൈക്കല്‍ ആഞ്ചെലോ ആന്റോണിയോണി യുടെ ബ്ലോ അപ്പ്,  ഹിച്ച്കോക്കിന്റെ സിനിമകള്‍ , ഒക്കെ ഇതിനു ഉദാഹരണങ്ങള്‍ ആണ് .

പത്മരാജന്‍ വീണ്ടും ഈ genre സിനിമയിലേക്ക് തിരിച്ചു വന്നിട്ടുണ്ട് . ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് എന്നാ സിനിമയിലൂടെ .മുഖം എന്നാ സിനിമയിലെ പോലെ ഒരു സീരിയല്‍ കില്ലര്‍ ആണ് ഇതില്‍ .മമ്മൂട്ടി കേസ് അന്വേഷിക്കുന്ന പോലീസ് ഓഫീസറായി വരുന്നു. തന്റെ ജീവിതം തകര്‍ത്ത പഴയ സഹപാഠികള്‍ ആണ് ഇതിലെ വിക്ടിംസ്. സുരേഷ് ഗോപി ഡയലോഗ് ഇല്ലാത്ത (!! ) ഒരു കഥാപാത്രം ആകുന്നു. കുറ്റവാളി ആയി നെടുമുടി വേണു വന്നത് അല്പം സര്‍പ്രൈസായി . മാത്രമല്ല അതിലെ പ്രായമായ കഥാപാത്രം സാഹസികമായ കൊലപാതകങ്ങള്‍ ചെയ്യുന്നത്  അവിശ്വസനീയമായി തോന്നി. കണ്ടിരിക്കാന്‍  കൊള്ളാവുന്ന നല്ല മേച്യൂര്‍ സിനിമ ആണ്  ഈ തണുത്ത വെളുപ്പാന്‍കാലത്ത്‌.

5. ഒരു സി ബി ഐ ഡയറി കുറിപ്പ്-1988
സംവിധാനം : കെ മധു 


ഇന്നും ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കുറ്റാന്വേഷണ സിനിമ വരുന്നത് 1988 ലാണ് . മമ്മൂട്ടിയുടെ ഏറ്റവും പ്രശസ്തമായ കഥാപാത്രം ആയ സേതുരാമയ്യരേ ആദ്യമായി അവതരിപ്പിച്ച  സിനിമ –ഒരു സി ബി ഐ ഡയറി കുറിപ്പ് . വന്‍ സാമ്പത്തിക വിജയം ആയിരുന്ന ഈ സിനിമയില്‍ നായികയും ഗാനങ്ങളും ഉണ്ടായിരുന്നില്ല . എനിട്ടും പ്രേക്ഷകര്‍ ഈ സിനിമ ആസ്വദിച്ചു. പ്രധാനമായും മമ്മൂട്ടിയുടെ ഗംഭീര അഭിനയിതിന്റെ ബലത്തില്‍ മുന്‍പോട്ടു പോയ ഈ ചിത്രത്തിന്  നല്ല കെട്ടുറപ്പുള്ള സ്ക്രിപ്റ്റും നല്ല എഡിറ്റിങ്ങും പിന്തുണ ഏകി., കഥയുടെ ഒരു ഭാഗത്ത് പോലും ഒരു ഇഴച്ചില്‍  അനുഭവപ്പെടടുന്നില്ല

പണക്കാരന്‍ ആയ ഔസേപ്പച്ചന്റെ (ജനാര്‍ദനന്‍) മരുമകള്‍ ആയ ഓമന(ലിസി) കൊല്ലപ്പെടുന്നു. അത് ഒരു ആത്മഹത്യാ ആക്കി മാറ്റാന്‍  അയാള്‍ തന്റെ പണവും സ്വാധീനവു ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ സുപ്രീം കോടതി കേസ് സി ബി ഐ ക്ക് അന്വേഷിക്കാന്‍ ഉത്തരവിടുന്നു.തുടര്‍ന്ന് ഉദ്വേഗജനകമായ രീതിയില്‍ കഥ മുന്‍പോട്ടു പോകുന്നു. സി ബി ഐ ഓഫീസര്‍ സേതുരാമയ്യരും കൂട്ടാളികളും (ജഗതി ,സുരേഷ്ഗോപി ) ഓരോ തെളിവുകളും ശേഖരിച്ചു കേസില്‍ മുന്നേറുന്നത് വളരെ തന്മയത്വമായി ചി ത്രീകരിചിട്ടുണ്ട്. ‘ഡമ്മി’ ഇട്ടു നോക്കല്‍ പരീക്ഷണ സീനിലൂടെ .ഓമന സ്വയം ചാടിയതല്ലെന്നും എടുത്ത് ഏറിയപ്പെട്ടതാണെന്നും തെളിയുക്കുന്നുത് ഏറെ പ്രശസ്തമായി..

ഓമനയുടെ വസ്ത്രത്തില്‍ കണ്ട ചോരയുടെ ബ്ലഡ് ഗ്രൂപ്പ് വേറൊരാളുടെ(പ്രതിയുടെ) ആണെന്ന് മനസ്ലിലയപ്പോള്‍ സംഭവുമായി ബന്ധപ്പെട്ട വ്യക്തികളുടെ ബ്ലഡ് ഗ്രൂപ്പ് ടെസ്റ്റ്‌ ചെയ്ത് ഒടുവില്‍ യഥാര്‍ത്ഥ പ്രതി (വിജയരാഘവന്‍ ) യെ പിടികൂടുന്നു. ബ്ലഡ് ഗ്രൂപ്പ് അയാളുടെ ആയത് കൊണ്ട് മാത്രം അയാള്‍ കുറ്റക്കാരനാണെന്ന് പറയാന്‍ കഴിയുകയില്ല എന്ന്‍ നമ്മള്‍ക്ക് ഇന്ന് അറിയാം ഡി എന്‍ എ മാച്ച് കൂടെ നടത്തിയിരുന്നെന്കിലെ പൂര്‍ണ്ണമായും പ്രതി കുടുങ്ങുക ഉള്ളു .എങ്കിലും വസ്തുനിഷ്ട്ടമായി പൂര്‍ണ്ണമായും തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒരു കേസ് അന്വേഷിച്ചു വിജയിപ്പിക്കുന രീതി യവനികയ്ക്ക് ശേഷം കണ്ടത് ഈ ചിത്രത്തില്‍ ആണ് . ഒരു തവണ പോലും കഥ കഥാതന്തുവില്‍ നിന്നും വ്യതിചലിക്കുന്നില്ല. ഇടയ്ക്ക് വെച്ചു ഒരു പ്രേമമോ , പാട്ടോ ഡാന്‍സോ വന്ന്‍ പ്രേക്ഷകനെ ശല്യപ്പെടുതുന്നില്ല . പിന്നീടു വന്ന സി ബി ഐ സിനിമകളില്‍ കച്ചവട താത്പര്യത്തിനായി ഇങ്ങനെ ചില സീനുകള്‍ തിരുകിക്കയറ്റി കഥയുടെ ഫ്ലോ കളഞ്ഞിട്ടുണ്ട്.

ഒരച്ഛന്റെ ദുഃഖം വളരെ നാച്യുറല്‍ ആയി ബഹാദൂര്‍ അഭിനയിച്ചു .  ഉര്‍വശി ,മുകേഷ് തുടങ്ങിയവര്‍ തങ്ങള്‍ക്ക് കിട്ടിയ ചെറിയ വേഷങ്ങള്‍ ഭംഗിയാക്കി. ആദ്യാവസാനം ഇത് മമ്മൂട്ടിയുടെ ജൈത്രയാത്രയാണ്.അത്രയേറെ അദ്ദേഹത്തിന്റെ സേതുരാമയ്യര്‍ ആ സിനിമയില്‍ തലയെടുത്ത് നില്‍ക്കുന്നു. 
സി ബി ഐ എന്നാ കുറ്റാന്വേഷണ ഏജന്‍സിക്ക് സാധാരണ ജനങ്ങള്‍ക്ക് ഇടയില്‍  ഇത്രയേറെ പ്രശസ്തി നേടിക്കൊടുത്ത മറ്റൊരു ചിത്രം ഇല്ല. പിന്നീടു ഉണ്ടായ  പല പ്രമാദം ആയ കേസുകള്‍ക്കും പൊതുജനം സി ബി ഐ അന്വേഷിക്കണം എന്ന് മുറവിളി കൂട്ടാന്‍ കാരണം ഈ ചിത്രത്തിലെ സി ബി ഐയുടെ അവതരണം തന്നെ എന്ന് ഒരു തരത്തില്‍ പറയാം

വാല്‍കഷ്ണം :

ഏറെ കോളിളക്കം സൃഷ്ട്ടിച്ച പോളക്കുളം പീതാംബരന്‍ കേസ് ആണ് ഈ സിനിമയ്ക്ക് പ്രചോദനമായത്എറണാകുളത്തെ പോളക്കുളം ഗസ്റ്റ് ഹൌസിന്റെ മുകളില്‍ നിന്നും അവിടുത്തെ ഒരു ജീവനക്കാരന്‍ ആയ പീതാംബരന്‍ താഴെ വീണു മരിച്ച സംഭവം ആയിരുന്നു അത് കേരള പോലീസ് അന്വേഷിച്ചു ആത്മഹത്യ എന്ന് കോടതി വിധിച്ച  ആ കേസ് .സി ബി ഐ അന്വേഷിച്ചപ്പോള്‍ കൊലപതകമായി. സി ബി ഐ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ഡമ്മി ഇട്ടു നോക്കിയത് വളരെ വാര്‍ത്താപ്രാധാന്യം ലഭിച്ചു. പ്രമുഖ വ്യവസായിയായ പോളക്കുളം നാരായണന്‍ ഉള്‍പടെ പ്രതികള്‍ ആയി. ഹൈ കോടതി സി ബി ഐക്കൊപ്പം നിന്നൂ. പക്ഷെ സുപ്രീം കോടതിയില്‍ അപ്പീല്‍  പോയപ്പോള്‍ കോടതി തെളിവുകള്‍ കൂലംകഷമായി പഠിക്കുകയും ഹൈക്കോടതി വിധി തള്ളി പ്രതികളെ വെറുതെ വിടുകയും ചെയ്തു. കേസില്‍ സഹകരിച്ച ഫോറന്‍സിക് വിദഗ്ധന്‍ ഉമാദത്തന്‍ , സുപ്രീം കോടതി വിധി പറഞ്ഞ ജസ്റ്റിസ് കെ റ്റി തോമസ്‌ എന്നിവര്‍ അവരുടെ ഓര്‍മ്മ കുറിപ്പുകളില്‍ ഈ കേസിനെ കുറിച്ച് പറയുന്നുണ്ട്. ആത്മഹത്യ ചെയ്തതാണെന്ന് വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും സി ബി ഐ അതൊക്കെ അവഗണിച്ചു നിരപരാധികളില്‍ കൊലപാതക കുറ്റം ആരോപിക്കാനാണ് ശ്രമിച്ചത് . അത് മൂലം ഒരു ബിസിനസ് സാമ്രാജ്യം തകര്‍ന്നു വീണേനെ.


യതാര്‍ത്ഥത്തില്‍ സി ബി ഐ പരാജയമായ ഒരു അന്വേഷണത്തില്‍ നിന്നും അവരെ സിനിമയില്‍ വിജയികള്‍ ആക്കിയ സംവിധായകനും തിരകഥാകൃത്തും (എസ എന്‍ സ്വാമിയും കെ മധുവും) ആണ് ഈ ചിത്രത്തിന്റെ യഥാര്‍ത്ഥ താരങ്ങള്‍.


6.ജാഗ്രത 1989



വന്‍ വിജയമായ സി ബി ഐ ഡയറി കുറിപ്പിന് ഒരു സീക്വല്‍ ആയി വന്ന ജാഗ്രത ഒന്നാം ഭാഗത്തിന്റെ അത്രയും വലിയ ഒരു വിജയമായില്ലെങ്കിലും നല്ല ഒരു ചിത്രം തന്നെയായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ രണ്ടാം ഭാഗം തിരക്ക് പിടിച്ചു ഇറക്കിയത് ഒരു പക്ഷെ സാമ്പത്തിക ലാഭം മാത്രം നോക്കിയായിരിക്കാം. കഥ പറച്ചിലില്‍ ഒന്നാം ഭാഗത്തിന്റെ ഫോര്‍മാറ്റ് അതേപടി  പിന്തുടര്‍ന്നു ഈ സിനിമ.

പ്രശസ്തയായ നടി അശ്വതി (പാര്‍വതി ) കൊല്ലപപ്പെട്ടത് അന്വേഷിക്കാന്‍ ഇന്‍സ്പെക്ട്ടര്‍ ദേവദാസ് (സുകുമാരന്‍ ) വരുന്നു. ഉന്നതര്‍ പലരുമായും അശ്വതിക്ക് ബന്ധമുള്ളതായി ദേവദാസ് മനസ്സിലാക്കുന്നുണ്ട്. കേസ് അന്വേഷണം പുരോഗമിച്ചാല്‍ അത് പലര്‍ക്കും ക്ഷീണമാകും . നടന്‍ വിശ്വം , മുന്‍ മന്ത്രി ഭാര്‍ഗവന്‍ മുതല്‍ പേര്‍ .ഇവരോടൊക്കെ കാശ് വാങ്ങിച്ചു ദേവദാസ് അശ്വതി ആത്മഹത്യാ ചെയ്തതാണെന്ന് പറഞ്ഞു കേസ് ക്ലോസ് ചെയ്യുന്നു.പിന്നെയാണ്  സേതു രാമയ്യര്‍ അവതരിക്കുനത് .ഏതാണ്ട് ഇത് പോലെ തന്നെയാണ് ആദ്യ സിനിമയും. ദേവദാസിന്റെ ക്യരക്ടരിനെ പറ്റി ആദ്യ സിനിമയുടെ റൈറ്റ് അപ്പില്‍ ഒന്നും പറഞ്ഞില്ല. വെരുമൊരു വില്ലന്‍ പോലീസ് ഓഫീസര്‍ മാത്രം ആകുമായിരുന്ന ആ കഥാപാത്രത്തെ നമ്മള്‍ ഇന്നും ഓര്‍ത്തിരിക്കാന്‍ കാരണം അത് അവതരിപ്പിച്ച സുകുമാരന്റെ കഴിവാണ് . സേതു രാമയ്യര്‍ എന്നാ കഥാപാത്രത്തിന്റെ നിഴലില്‍ മറ്റുള്ളവര്‍ ഒതുങ്ങി പോയപ്പോള്‍ ഒപ്പം നിന്ന് തിളങ്ങിയത് ദേവദാസ് മാത്രം.

സി ബി ഐ കേസ് ഏറ്റെടുക്കുന്നത് മുഖ്യമന്ത്രിയുടെ ആവശ്യ പ്രകാരമാണ്. താത്പര്യതോടെയല്ല ഡയരക്ടര്‍ കേസ് അയ്യരെ ഏല്‍പ്പിക്കുന്നു. അയ്യര്‍ കേസ് ഏറ്റെടുക്കുന്നത് . ആദ്യ കേസ് അന്വേഷണം കാരണം കേരള പോലീസില്‍ അയാള്‍ക്ക് ശത്രുക്കള്‍ ഉണ്ടായിരിക്കുന്നു. അത് കൊണ്ട് തന്നെ അവര്‍ അയ്യരെ സഹായിക്കാന്‍ ഇടയില്ല . എങ്കിലും ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണം അദ്ദേഹം ചുമതല എല്ക്കുന്നു.

അന്വേഷണത്തില്‍ സഹായിക്കാന്‍ ആയി പഴയ കൂട്ടാളികള്‍ ആയ ചാക്കോയും (മുകേഷ് )  വിക്രമും (ജഗതി ) വീണ്ടും വരുന്നുണ്ട് . ഔസേപ്പച്ചന്‍  (ജനാര്‍ദനന്‍ ) അശ്വതി അഭിനയിക്കുന്ന സിനിമയുടെ നിര്‍മാതാവ് ആയി വരുന്നുണ്ട്. കൂട്ടാളി പ്രതാപ ചന്ദ്രനും കൂടി പഴയ സിനിമയിലെ പോലെ നര്‍മ്മം നിറഞ്ഞ സീനുകള്‍ സൃഷ്ട്ടിക്കുന്നുണ്ട്.

അന്വേഷണത്തില്‍ അശ്വതി തൂങ്ങിമരിച്ചതല്ല കെട്ടി തൂക്കിയതാനെന്നു അയ്യര്‍ തെളിയിക്കുന്നു. അത് സിനിമയിലെ നല്ല ഒരു സീന്‍ ആണ് . അന്വേഷണം ഒടുവില്‍ അശ്വതിയുടെ പിതാവ് ആയ ബാബു നമ്പൂതിരിയില്‍ എത്തുന്നു,  അയാള്‍ക്ക് വിവാഹേതര ബന്ധത്തില്‍ നിന്നും പിറന്നതാണ് അശ്വതി. മകള്‍ ആണെന്ന് അറിഞ്ഞിട്ടും അയാളുടെ മകനെ കല്യാണം കഴിക്കാന്‍ അശ്വതി ഒരുങ്ങുന്നതാണ് കൊലപാതകത്തിന് കാരണം . ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് ആയിരുന്നു ഇത്. വളരെയധികം റെഡ് ഹെറിങ്ങ്സ്  ഉണ്ട് കഥയില്‍ . അശ്വതിയെ നശിപ്പിച്ച മന്ത്രി ഭാര്‍ഗവന്‍ , അവളുടെ പൂര്‍വ കാമുകന്‍ വിശ്വം ഉള്‍പ്പടെ യുള്ളവര്‍. വിശ്വം അവളെ കൊല്ലാനായി വാടക കൊലയാളിയെ (ബാബു ആന്റണി ) വിടുന്നുണ്ട്. എന്നാല്‍ കൃത്യം നടത്താന്‍ അവിടെ എത്തുന്ന അവന്‍ തൂങ്ങി നില്‍ക്കുന്ന അശ്വതിയെ ആണ് കാണുന്നത്.
വിശ്വസ്തനായ സ്വന്തം അസ്സിസ്ടന്റിന്റെ സഹയാത്തോടെ ആണ് ബാബു നമ്പൂടിരിയുടെ കഥാപാത്രം ഈ കൃത്യം നിര്‍വഹിക്കുന്നതും അശ്വതിയെ കെട്ടി തൂക്കുന്നതും.

സി ബി ഐ ഡയറി കുറിപ്പ് ഒരു പുതിയ അനുഭവം ആയിരുന്നു .കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ആയിരുന്നു ജാഗ്രത ഇറങ്ങിയിരുന്നെങ്കില്‍ അത് കുറെ കൂടി നല്ല വിജയം ആയിരുന്നേനെ . അടുത്തടുത്ത് ഒരേ ഫോര്‍മാറ്റില്‍ രണ്ടു പടം ഇറങ്ങിയപ്പോള്‍ ആളുകള്‍ക്ക് രണ്ടാമത്തെ ചിത്രത്തില്‍ ഒരു പുതുമയും തോന്നിയില്ല. അതാണ്‌ ചിത്രം ഒരു ആവറേജ് ആയി ഒതുങ്ങിയത്.  പിന്നീടു വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്നാം ഭാഗം(സേതുരാമയ്യര്‍ സി ബി ഐ ) വന്നപ്പോള്‍ അത് വലിയ വിജയം ആയി മാറി.

മൂന്നാം ഭാഗം ആര്‍തര്‍ ഹെയ്യ്ലിയുടെ നോവല്‍ ആയ detective ഇന്റെ കഥയും റിപ്പര്‍ ചാക്കോ സംഭവും കോര്‍ത്തിണക്കി നല്ല ഒരു കഥ ഉണ്ടാക്കി. നാലാം ഭാഗം(നേരറിയാന്‍ സി ബി ഐ )  അത്ര പോരായിരുന്നു . ഇനി ഇതിന്റെ അഞ്ചാം ഭാഗം അണിയറയില്‍ തയ്യാറായി കൊണ്ടിരിക്കുന്നു ...നമുക്ക് കാത്തിരിക്കാം


EVERFLOW - A POEM

  Thoughts, streaming endlessly Down a narrow gorge Craving for an expanse, To spread even , self forged. Calm without a hint of storm, Clea...