എന്നും പ്രേക്ഷകര്‍ ഇഷ്ട്ടപെടുന്ന ഒരു വിഭാഗം ആണ്
കുറ്റാന്വേഷണ സിനിമകള്‍. .വിദേശത്ത് ഇത്തരം സിനിമകള്‍ക്ക് ഒരു ഓമന പേരുണ്ട്. ‘Whodunit’ (ആര് ചെയ്തു എന്നര്‍ത്ഥം വരുന്ന പദം) സിനിമകള്‍. കുറ്റാന്വേഷണ സിനിമകള്‍ വളരെ അധികം
ഒന്നും ഉണ്ടായിട്ടില്ല മലയാളം സിനിമയില്‍ഉണ്ടായവ പലതും അത്ര നല്ലതും അല്ല. എന്നാല്‍
ഉണ്ടായ നല്ല സിനിമകള്‍ മലയാള സിനിമ ചരിത്രത്തിലെ തന്നെ നാഴിക കല്ലുകളാണ്..
കുറ്റാന്വേഷണ സിനിമകള്‍ പ്രധാനമായും
വ്യതസ്തമാകുന്നത് അവയില്‍ സാധാരണ
കമെഴ്യസല്‍ ചിത്രങ്ങളില്‍ കാണുന്ന എലമെന്റ്സ് കുറവ് അല്ലെങ്കില്‍ ഇല്ല എന്നതാണ്.
ഒരു ഹീറോ ഹീറോയിന്‍ കോമ്പിനേഷന്‍ ഇവയില്‍ അങ്ങനെ കാണില്ല. പിന്നെ സാധാരണ ഉള്ള
പ്രേമം , മെലോഡ്രാമ , പാട്ടുകള്‍ കോമഡി സീനുകള്‍ തുടങ്ങിയവ ഉണ്ടാകാറില്ല എന്നിട്ടും ഇവയില്‍ പലതും വലിയ സാമ്പത്തിക വിജയം
ആയി.
മലയാളത്തിലെ ഇത് വരെയുള്ള പത്തു മികച്ച
കുറ്റാന്വേഷണ സിനിമകളിലേക്ക് ഉള്ള ഒരു തിരിഞ്ഞു നോട്ടം ആണിത്
1.ഭാര്‍ഗവി നിലയം -1964
മലയാള സിനിമ ചരിത്രത്തില്‍ ആദ്യ കാലഘട്ടങ്ങളില്
അതായത് 1964 ല്‍ പുറത്തിറങ്ങിയ ഭാര്‍ഗവി നിലയം എന്നാ സിനിമ
ആണ് ഈ വിഭാഗത്തില്‍ പെടുത്താവുന്ന ആദ്യ സിനിമ .
പ്രശസ്ത എഴുത്തുകാരന്‍ ആയിരുന്ന സര്‍വ ശ്രീ
വൈക്കം മുഹമ്മദ് ബഷീറിനു ഉണ്ടായ ഒരു പ്രേതാനുഭാവത്തില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്
ആ സിനിമയുടെ സ്ക്രിപ്റ്റ്. ഒരു ഹൊറര്‍ ചിത്രം ആയിട്ടാണ് അറിയപ്പെടുന്നതെങ്കിലും
അതില്‍ ഒരു ഒരു ഭാഗം കഥാനായകന്‍ ആയ എഴുത്തുകാരന്‍ നടത്തുന്ന അന്വേഷണം ആണ്. ഭാര്‍ഗവി
എന്നാ യുവതി ആത്മഹത്യ’ ചെയ്തത് എന്ന് പറയപ്പെടുന്ന വീട്ടില്‍ താമസിക്കാന്‍
എത്തുന്ന നായകന്‍ അവള്‍ ആത്മഹത്യാ ചെയ്യാന്‍ ഉണ്ടായ കാരണം അന്വേഷിക്കുന്നു.ഭാര്‍ഗവിയുടെ
ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ടു സംസാരിക്കുന്നു.ഒടുവില്‍ അവളുടെ ചരിത്രം
മനസ്സിലാക്കുമ്പോള്‍ അവള്‍ ആത്മഹത്യ ചെയ്തതല്ല കൊന്നതാണ് എന്ന് മനസിലാക്കുന്നു.ഒടുവില്‍
കുറ്റവാളിയേയും കണ്ടുപിടിക്കുന്നു. ഇതിനടയില്‍ ചില ഹൊറര്‍ എലമെന്റ്സ് ഉണ്ടെന്നു
മാത്രം. പ്രധാനമായും അത് കുറ്റാന്വേഷണ സിനിമ തന്നെ.
ഇതിനു ശേഷം
നസീര്‍ അടൂര്‍ ഭാസി ടീമിന്റെ ഈ ജോന്രയില്‍ (genre) കുറെയധികം സിനിമകള്‍
ഇറങ്ങിയിട്ടുണ്ടെങ്കിലും അവയൊന്നും പ്രസ്താവ്യ യോഗ്യമല്ല .70 കളിലെ പ്രശസ്ത സംവിധായകന്‍ ശശികുമാറിന്റെ ആണ്
ഇതില്‍ പലതും. എല്ലാം ആ സമയത്തെ തട്ടുപൊളിപ്പന്‍ സിനിമകള്‍. സീ ഐ ഡീ നസീര്‍,
ഡേയ്ന്ജര്‍ ബിസ്കറ്റ് ,മറവില്‍ തിരിവ് സൂക്ഷിക്കുക ,ലങ്കാദഹനം , കൊച്ചിന്‍
എക്സ്പ്രസ്, കണ്ണൂര്‍ ഡീലക്സ് ,ലോട്ടറി ടിക്കറ്റ് തുടങ്ങിയ ഓര്മ വരുന്നു...
അതിനു ശേഷം നല്ല ഒരു കുറ്റാന്വേഷണ സിനിമ വരുന്നത്
18 വര്ഷം കഴിഞ്ഞാണ് .
2. യവനിക -1982
കെ ജീ ജോര്‍ജിന്റെ 1982 ല്‍ റിലീസ് ആയ യവനിക. പ്രേക്ഷരും നിരൂപകരും ഒരു പോലെ രണ്ടും
കയ്യും നീട്ടി സ്വീകരിച്ച അപൂര്‍വ്വം
സിനിമകളില്‍ ഒന്നായിരുന്നു യവനിക
കെ ജി ജോര്‍ജ് എന്നാ സംവിധായകന്റെ ഏറ്റവും
മികച്ച സിനിമ ആയ യവനികയുടെ കഥ ഒരു നാടക ട്രൂപിന്റെ പശ്ചാത്തലത്തില്‍ ആണ്
നടക്കുന്നത് .ആ ട്രൂപ്പിലെ തബലിസ്റ്റ് ആയ അയ്യപ്പനെ(‘ഭരത്’ ഗോപി ) കാണാതാകുന്നു. തുടര്‍ന്നുള്ള
പോലീസ് അന്വേഷണം ആണ് കഥയുടെ ഇതിവൃത്തം .
ആദ്യമൊന്നും ട്രൂപിന്റെ ഉടമസ്ഥന്‍ വക്കച്ചന്‍ (തിലകന്‍) അതിനു വലിയ പ്രാധാന്യം കൊടുക്കുന്നില്ല . ഒരു തികഞ്ഞ മദ്യപാനി ആണ് അയ്യപ്പന്‍. ആര്‍ക്കും അയാളെ ഇഷ്ട്ടമല്ല. എങ്കിലും നല്ല കഴിവുള്ള കലാകാരന്‍ ആയതു കൊണ്ട് അയാളെ സഹിക്കുന്നു. കാണാതാകുന്ന ദിവസം വക്കച്ചനോട് കയര്ത്തിട്ടാണ് അയാള്‍ പോയത്. അയാളുടെ ഭാര്യക്കോ (‘കുട്ട്യേടത്തി വിലാസിനി ) മകനോ (അശോകന്‍ ) അയാളെ കുറിച്ച് വിവരമില്ല .മാത്രമല്ല അയാള്‍ അപ്പോള്‍ ‘വെച്ചു കൊണ്ടിരിക്കുന്ന’ പെണ്ണായ രോഹിണിക്കോ(ജലജ)അയാള്‍ എവിടെ പോയെന്നു അറിയില്ല എന്ന് പറഞ്ഞു .
ആദ്യമൊന്നും ട്രൂപിന്റെ ഉടമസ്ഥന്‍ വക്കച്ചന്‍ (തിലകന്‍) അതിനു വലിയ പ്രാധാന്യം കൊടുക്കുന്നില്ല . ഒരു തികഞ്ഞ മദ്യപാനി ആണ് അയ്യപ്പന്‍. ആര്‍ക്കും അയാളെ ഇഷ്ട്ടമല്ല. എങ്കിലും നല്ല കഴിവുള്ള കലാകാരന്‍ ആയതു കൊണ്ട് അയാളെ സഹിക്കുന്നു. കാണാതാകുന്ന ദിവസം വക്കച്ചനോട് കയര്ത്തിട്ടാണ് അയാള്‍ പോയത്. അയാളുടെ ഭാര്യക്കോ (‘കുട്ട്യേടത്തി വിലാസിനി ) മകനോ (അശോകന്‍ ) അയാളെ കുറിച്ച് വിവരമില്ല .മാത്രമല്ല അയാള്‍ അപ്പോള്‍ ‘വെച്ചു കൊണ്ടിരിക്കുന്ന’ പെണ്ണായ രോഹിണിക്കോ(ജലജ)അയാള്‍ എവിടെ പോയെന്നു അറിയില്ല എന്ന് പറഞ്ഞു .
കാണാതാകുന്ന ദിവസം വക്കച്ചനോട് കയര്ത്തിട്ടാണ് അയാള്‍ പോയത്
.അയ്യപ്പന്‍ മിസ്സിംഗ്
ആയതില്‍ തനിക് പങ്ക് ഉണ്ടെന്നു ആളുകള്‍
വിചാരിക്കുമോ എന്ന് ഭയന്ന് ട്രൂപ്പില്‍ ഉള്ളവരുടെ ഉപദേശം സ്വീകരിച്ചു വക്കച്ചന്‍
പോലീസില്‍ ഒരു പരാതി കൊടുക്കുന്നു.
തുടര്‍ന്ന് നടക്കുനത് വളരെ ശാസ്ത്രീയമായി നടക്കുന്ന ഒരു കുറ്റാന്വേഷണം
ആണ് .ട്രൂപ്പില്‍ ഉള്ളവരെ ചോദ്യം ചെയ്യുന്ന സീനുകള്‍ വളരെ റിയലിസ്റ്റിക്ക്
ആയിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.വളരെയധികം റിസര്‍ച്ച് ഇതില്‍
നടത്തിയിട്ടുള്ളതായി വ്യക്തമാണ്.പോലീസ് ഇന്‍സ്പെക്ടര്‍ ആയി അഭിനയിച്ചത് മമ്മൂട്ടി
ആണ് .അദ്ദേഹത്തിന്റെ ആദ്യ കാല സിനിമകളില്‍(രണ്ടാമത്തെ ആണെന്നാണ് ഓര്‍മ്മ ) ഒന്നാണ്
യവനിക. മമ്മൂട്ടി നേരത്തെ പറഞ്ഞ രംഗങ്ങള് ഭംഗിയായി അഭിനയിച്ചിട്ടുണ്ട്
ഇന്‍സ്പെക്ടറുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായ് ട്രൂപിലെ അംഗങ്ങളഉടെ
മറുപടികളില്‍ നിന്നും അയ്യപ്പന്‍റെ കഴിഞ്ഞ ജീവിതം ഫ്ലാഷ് ബാക്കുകള്‍ ആയി കാണിക്കുന്നു.
ഓരോരുത്തരും അവരുടെ വ്യൂ പോയിന്റ് അവതരിപ്പിക്കുന്നു. ഒരേ സംഭവത്തിന്റെ തന്നെ
വിവിധ പെര്സ്പെക്ടീവുകള്‍ . അകിര കുറോസാവയുടെ rashomon എന്നാ
ചിത്രത്തില്‍ ആണ് ഈ തരത്തില്‍ കഥ അവതരിപ്പിക്കുന്ന രീതി വന്നത് .
വളരെ റിയലിസ്റ്റിക്ക് ആയി ചിത്രീകരിച്ച
ഇതിലെ അന്വേഷണ രീതി സിനിമയില്‍ ആദ്യമായിരുന്നു. പോലീസ് മോഴിയെടുപ്പ്, ഫോറന്‍സിക്
തെളിവെടുപ്പ് (അയ്യപ്പ്‌നെ കുത്താന്‍ ഉപയോഗിച്ച കുപ്പിച്ചില്ല് ,അതിലെ വിരലടയാളം ) തുടങ്ങിയവയിലൂടെ ആണ് ഇന്‍സ്പക്ടര്‍ (മമ്മൂട്ടി) കുറ്റവാളികളെ
കണ്ടെത്തുന്നത് .
ഭരത് ഗോപി ക്രൂരനായ അയ്യപ്പനെ അനശ്വരമാക്കി. ചൂഷണം ചെയ്യപ്പെട്ട
ഒരു സ്ത്രീയുടെ ദുരന്ത കഥയാണ് യവനിക എങ്കിലും ആദ്യ പൂര്‍ണ്ണ ഡിറ്റക്റ്റീവ് സിനിമ
എന്നാ ടൈറ്റില്‍ യവനികയ്ക്ക് സ്വന്തം..
3.കാണാതായ പെണ്‍കുട്ടി -1985
കെ എന്‍ ശശിധരന്‍ സംവിധാനം ചെയ്ത ഈ ചിത്രം നല്ല
ഒരു ക്രൈം ത്രില്ലര്‍ ആണ് . എന്നാല്‍ സാധാരണ കമേഴ്സ്യല്‍ സിനിമയുടെ ചേരുവകള്‍ വളരെ
കുറവാണ്. ഒരു പെണ്‍കുട്ടിയുടെ തിരോധാനത്തില്‍ നിന്നും സിനിമ തുടങ്ങുന്നു. പെണ്‍കുട്ടി
സ്കൂളില്‍ നിന്നും ടൂര്‍ പോയ ബസ് അപകടത്തില്‍ പെടുന്നു. എങ്കിലും അവള്‍ ഭാഗ്യവശാല്‍
പരിക്കൊന്നും ഇല്ലാതെ രക്ഷപ്പെട്ടു . ടൂര്‍ കാന്‍സല്‍ ആയതു കൊണ്ട് അവള്‍
വീട്ടിലേക്ക് തിരിച്ചു പോകുന്നു, എന്നാല്‍ പിന്നീടു അവളെ ഒരു ആരും ജീവനോടെ
കണ്ടിട്ടില്ല. തൊട്ടടുത്തുള്ള റെയില്‍വേ ട്രാക്കിന്റെ അടുത്ത് നിന്നും അവളുടെ ജഡം
കണ്ടു കിട്ടുന്നു. ഫോരെന്‍സിക് പരിശോധനയില്‍ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന്
തെളിഞ്ഞു. എന്നാല്‍ ലൈംഗീക പീഡനം നടന്ന ലക്ഷണം ഇല്ല . പോലീസിനെ ഇത്
കുഴക്കുന്നുണ്ട്. പിന്നീടു സംഭവുമായി ബന്ധപ്പെട്ട ആളുകളെ ചോദ്യം
ചെയ്യുന്നതിലൂടെയാണ് കഥയുടെ ചുരുള്‍ അഴിയുന്നത്. അസന്മാര്‍ഗിയായ സ്വന്തം അമ്മയുടെ
രഹസ്യ വേഴ്ച അറിയാതെ തിരിച്ചു വീട്ടില്‍ എത്തിയ പെണ്‍കുട്ടി കാണാന്‍ ഇടയാകുന്നു. കണ്ടുപിടിക്കപ്പെട്ടത്തിലുള്ള
ലജ്ജയും ഭയവും കൊണ്ട് ഉന്മാദിയാക്കി പെട്ട അമ്മ തന്നെ സ്വന്തം മകളെ കഴുത്ത് ഞെരിച്ചു
കൊല്ലുന്നു എന്ന നല്ല ഒരു ട്വിസ്റ്റ് ഇതില്‍ ഉണ്ട്. ഭയവും യഥാര്‍ഥത്തി;ല്‍ നടന്ന
സംഭവത്തില്‍ നിന്നും ആണ് ഈ പ്രമേയം എടുത്തിരിക്കുന്നത്. സംഘട്ടനം , കോമഡി തുടങ്ങിയവ
ഒന്നും ഇതിലില്ല.അത് കൂടാതെ കഥാപാത്രങ്ങള്‍ ആയി അഭിനയിച്ചവരുടെ കാസ്റ്റിംഗില്‍
ഉള്ള തെറ്റുമുണ്ട്. അന്വേഷകരായി വരുന്ന പോലീസുകരായി അത്ര പ്രശസ്തരല്ലാത്ത നടന്മാര്‍
അഭിനയിചിരിക്കുന്നത്.അത് കൊണ്ട് തന്നെ അവര്‍ കേസിന്റെ ചുരുള്‍ അഴിക്കുമ്പോള്‍
പ്രേക്ഷകന് അത്ര ആവേശം തോന്നുന്നില്ല. അന്വേഷകന്‍ ആയി ഒരു പ്രധാന്‍ താരത്തെ
അഭിനയിപ്പിചിരുന്നെങ്കില്‍ സിനിമ വലിയ വിജയം ആയേനെ. പിന്നീടു വന്ന സി ബി ഐ ഡയറി
കുറുപ്പ് ഇതിനു തെളിവാണ്. പെണ്‍കുട്ടിയുടെ അച്ഛന്‍ ആയി ഭരത് ഗോപി നന്നായി
അഭിനയിച്ചിട്ടുണ്ട് .സ്വന്തം മകള്‍ മരിച്ചു കിടക്കുന്നത് കണ്ടുള്ള റിയാക്ഷന്‍ ,
തന്റെ ഭാര്യ തന്നെ വഞ്ചിക്കുന്നു എന്നറിയുമ്പോഴുള്ള വിഹ്വലത എല്ലാം അദ്ദേഹത്തിന്റെ
ക്രാഫ്റ്റ് വെളിവാക്കുന്നുണ്ട്. കുറ്റവാളി ആയ ഭാര്യ ആയി ജയഭാരതി
അഭിനയിച്ചിരിക്കുന്നു. തിലകന്‍ ഒരു കോണ്‍സ്റ്റബിളിന്റെ റോള്‍ ചെയ്തിരിക്കുന്നു.
ചെറുതെങ്കിലും സിനിമയിലെ ആകെയുള്ള നര്‍മ്മം ഈ കഥാപാത്രം കൊണ്ട് വരുന്നതാണ്.
ജാരനായി മമ്മൂട്ടി ആണ് അഭിനയിച്ചിരിക്കുന്നത് . മമ്മൂട്ടി പോലീസ് ഓഫീസര്‍ ആയി വനിരുന്നെങ്കില്‍
ചിത്രം കുറെ കൂടി നന്നായേനെ. അദ്ദേഹത്തിന്
കൊടുത്ത കഥാപാത്രമായി മമ്മൂട്ടിക്ക് ഒന്നും ചെയ്യാനില്ല. മുന്പ് പറഞ്ഞ പോലെ കാസ്റ്റിംഗ്
പിശക് കൊണ്ട് പടം വേണ്ടത്ര തിളങ്ങാതെ പോയി.
കുറിപ്പ് : ഒരു സി ബി ഐ ഡയറി കുറിപ്പില്‍ ഈ
ചിത്രത്തിന്റെ കഥാതന്തു പരാമര്‍ശിക്കുപ്പെടുന്നുണ്ട്. ജഗതിയും സുരേഷ്ഗോപിയും
തമ്മിലുള്ള ഒരു സംഭാഷണത്തില്‍ സുകുമാരന്റെ ദേവദാസ് എന്നാ കഥാപാത്രം ഇത് പോലുള്ള
ഒരു സംഭവത്തെ ആത്മഹത്യാ ആക്കി മാറ്റി എന്ന് ജഗതി പറയുന്നു
(തുടരും ..............)
Include the below too.. these are the ones i remember...
ReplyDeleteമറവിൽ തിരിവ് സൂക്ഷിക്കുക
CID നസീർ
ഡേഞ്ജർ ബിസ്കറ്റ്
പഞ്ചതന്ത്രം
കണ്ണുർ ഡീലകസ്
കൊച്ചിൻ എക്സ്പ്രസ്സ്
ഗസ്റ്റ് ഹൌസ്