Tuesday, December 23, 2014

മലയാളത്തിലെ കുറ്റാന്വേഷണ സിനിമകള്‍ -പാര്‍ട്ട്‌ 3

6. ഉത്തരം (1989)
സംവിധാനം: പവിത്രന്‍


ഉത്തരം ഒരു ഡിറ്റക്ടീവ് സിനിമ അല്ല. മമ്മൂട്ടി, സുകുമാരൻ, സുപർണ്ണ, പാർ‌വ്വതി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം  1989-ൽ .പവിത്രൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ എം.ടി. വാസുദേവൻ നായർ ആണ് എഴുതിയിരിക്കുന്നത്  ഇംഗ്ലീഷ് സാഹിത്യകാരി ഡാഫ്നെ ഡു മോറിയറിന്റെ ‘നോ മോട്ടീവ്’ എന്ന ചെറുകഥ ആണ് ഇതിനു പ്രചോദനം .സുഹൃതതായ മാത്യു ജോസഫിന്റെ (സുകുമാരൻ) ഭാര്യയുടെ ആത്മഹത്യയുടെ കാരണം അന്വേഷിക്കുകയാണ് ഇതിലെ നായകന് ബാലചന്ദ്രൻ(മമ്മൂട്ടി ) . മരിച്ച സലീന (സുപര്‍ണ) ഒരു പ്രോമിസിംഗ് കവയിത്രി ആയിരുന്നു. വിദേശത്ത് ജനിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ സില്‍വിയ പ്ലാത്തിനെ പോലെ പ്രശസ്തയാകേണ്ട കവി എന്ന് അയാള്‍ സിനിമയില്‍ പറയുന്നുണ്ട്.

മാത്യു ഡല്‍ഹിയില്‍ ഒരു പ്രമുഖ ഇംഗ്ലിഷ് ദിന പത്രത്തില്‍ എഡിറ്റര്‍ ആയിരുന്നു. തന്റെ പിതാവ് മരിച്ചപ്പോള്‍ ജോലി ഉപേക്ഷിച്ചു നാട്ടിലെത്തി കുടുംബ വകയായ എസ്റ്റേറ്റ് നോക്കി കഴിയുന്നു. നാട്ടില്‍ വെച്ചു ഇഷ്ട്ടപ്പെട്ടു കല്യാണം കഴിച്ചതാണ് സലീനയെ. അവള്‍ ഒരു പാവപ്പെട്ട പെണ്‍കുട്ടി ആയിരുന്നു.
അനാഥനായ തന്നെ  രക്ഷിച്ച്  ഒരു ജീവിതം തന്നത്  മാത്യുവാണ് എന്ന് ബാലചന്ദ്രന്‍ പറയുന്നുണ്ട്. ബാലചന്ദ്രനും ഡല്‍ഹിയില്‍; പത്രപ്രവര്‍ത്തകന്‍ ആയിരുന്നു. പത്രത്തില്‍ നിന്നും രാജി വെച്ചു ഫ്രീ ലാന്‍സിംഗ് ആണ് ഇപ്പോള്‍ ഒരു ഫ്രീ ബേര്‍ഡ് ആണ് അയാള്‍.വളരെ ലിബറല്‍ ചിന്തഗതിയുള്ളവന്‍.

ഇണ പിരിയാത്ത സുഹൃത്തുക്കള്‍ മാത്യുവും ബാലചന്ദ്രനും  മാത്യുവിന്റെയും സലീനയുടേയും കല്യാണത്തിന് ഒരു  ബന്ധുവിനെ പോലെ നിന്ന് കാര്യങ്ങള്‍ നടത്തിയതും ബാലനാണ് .സലീനയും ആയി നല്ല സൗഹൃദം ബാലന് ഉണ്ടായിരുന്നു. സലീനയുടെ കവിതകളെ അയാള്‍ ഇഷ്ട്ടപ്പെട്ടിരുന്നു. അവര്‍ വലിയ പ്രശസ്തയാകുമെന്നു അയാള്‍ വിശ്വസിച്ചു .

സന്തോഷഭരിതമായ അവരുടെ ദാമ്പത്യത്തില്‍ ഒരു കരിനിഴല്‍ ഓളും ഇല്ലായിരുന്നു. എന്നിട്ടും ഒരു ദിവസം മാത്യു തോട്ടത്തില്‍ പോയ സമയം .സലീന മാത്യുവിന്റെ തോക്ക് ഉപയോഗിച്ച് സ്വയം നിറയൊഴിച്ചു മരിച്ചു.
സിനിമ തുടങ്ങുന്നത് ഈ സീനില്‍ നിന്നാണ്. മുന്പ് പറഞ്ഞതെല്ലാം ഫ്ലാഷ് ബാക്ക് ആയിട്ടാണ് കാണിക്കുന്നത്. ഒരു വ്യക്തിയുടെജീവിതത്തിന്റെ ഡീ കണ്‍സ്ട്രക്ഷന്‍ ആണ് സിനിമയുടെ കാതല്‍. എന്തിനു അവര്‍ ഇത് ചെയ്തു എന്നതാണ് പിന്നെ നമ്മള്‍ നായകന് ഒപ്പം അന്വേഷിക്കുന്നത് .

സലീനയുടെ മരണം മാത്യുവിന് വലിയ ആഘാതമാവുന്നു .അയാള്‍ മദ്യത്തില്‍ അഭയം തേടി. പോലീസ് മരണം അന്വേഷിച്ചു ആത്മഹത്യാ എന്ന് കണ്ടു കേസ് ക്ലോസ് ചെയ്തു. ഇതെല്ലം കഴിഞ്ഞാണ് ബാലചന്ദ്രന്‍ എത്തുന്നത്. മാത്യുവിനെ പോലെ തന്നെ അയാളും ചിന്തിക്കുന്നത് ഒരേ കാര്യമാണ് .എന്തിനു ?
ബാലചന്ദ്രന്റെ അന്വേഷണം മാത്യുവില്‍ നിന്ന് തുടങ്ങുന്നു .അവര്‍ തമ്മില്‍ എന്തെങ്കിലും വഴക്ക് ഉണ്ടായിരുന്നോ എന്ന് അയാള്‍ അന്വേഷിക്കുന്നത് .ഇല്ല എന്ന് മാത്യു ആണയിട്ടു പറയുന്നു . പിന്നീടു നമ്മള്‍ കാണുന്നത് ബാലചന്ദ്രന്‍ സലീനയുടെ ഭൂതകാലത്തിലേക്ക് കടന്നു ചെല്ലുന്നതാണ് .അവിടെ അയാളെ കാത്തിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ്.
സലീന ഊട്ടിയില്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത് അവിഹിത ഗര്‍ഭം ധരിച്ചുവെന്നും കുട്ടിയെ പ്രസവത്തിനു ശേഷം അനാഥാലയത്തില്‍ എല്പ്പിച്ചുവെന്നും. അവള്‍ എങ്ങനെയാണ് ഗര്‍ഭം ധരിച്ചതെന്ന് അവള്‍ക്ക് പോലും അറിയില്ല.  ഈ കുട്ടി പിന്നീടു അനാഥാലയത്തില്‍ നിന്നും ഒളിചോടിയെന്ന്‍ വിവരം കിട്ടുന്നുണ്ട്.
അതിനു ശേഷം ഉണ്ടായ ഒരു അപകടത്തില്‍ അവള്‍ക്ക് ഓര്‍മ്മ നഷ്ട്ടപ്പെടുന്നു. പിന്നീടു വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് അവള്‍ മാത്യുവിനെ കല്യാണം കഴിക്കുന്നത്. സലീനയുടെ അടുത്ത കൂട്ടുകാരി ആയിരുന്ന ശ്യാമള മേനോന് (പാര്‍വതി ) ഈ കാര്യം അറിയില്ല. ശ്യാമള അവിവാഹിത ആയി തുടരുകയാണ് .അവരില്‍ നിന്നും ചില വിവരങ്ങള്‍ ബാലചന്ദ്രന് കിട്ടുന്നു 

ഒരിക്കല്‍ സലീനയ്ക്ക്  ഒപ്പം സ്കൂളില്‍ നിന്നും ഒളിച്ച് അടുത്തുള്ള ഒരു ജിപ്സി ക്യാമ്പില്‍ ശ്യാമള പോയിരുന്നു . അവിടെ വെച്ചു ചില ജിപ്സി ചെറുപ്പക്കാര്‍ കൊടുത്ത കഞ്ചാവ് പുകച്ചു ഇരുവരും  മയങ്ങി കാറ്റില്‍ വീണു പോയി . പിന്നീടു എന്ത് സംഭവിച്ചുവെന്ന് ശ്യാമളയ്ക്ക്  ഓര്‍മ്മയില്ല .അതിനു ശേഷമാണ് സലീന ഗര്‍ഭിണി ആയത് .
തനിക്ക് കിട്ടിയ വിവരങ്ങള്‍  വെച്ചു സംഭവിച്ചത് എന്തായിരിക്കുമെന്ന് ബാലചന്ദ്രന്‍ അനുമാനിക്കുന്നു
.
ആണ് ബോധം കെട്ട് കിടന്ന അവരെ രണ്ടു പേരെയും അവരെ പിന്തുടര്‍ന്ന്‍ വന്ന നേപ്പാളി ചെറുപ്പക്കാര്‍ മാനഭംഗപ്പെടുത്തിയിക്കാം. സലീന മാത്രം ഗര്‍ഭിണി ആയത് വിധി വൈപരീത്യം .

സലീന മരിച്ച തദിവസം സലീനയുടെ കുട്ടി (ഇതിനകം ഏതോ ഭിക്ഷാടന സംഘത്തില്‍ ചേര്‍ന്ന് വളര്‍ന്നതായി പറയുന്നു ) അവരുടെ വീട്ടില്‍ ഭിക്ഷയ്ക്ക് വന്നിരിക്കണം .ആ കുട്ടിയോട് പേര് ചോദിക്കുന്ന സലീന പെട്ടെന്ന്‍ തന്റെ ചോരയെ തിരിച്ചറിയുന്നു. പഴയ ഓര്‍മ്മകള്‍ പെട്ടെന്ന്‍ വന്നു അവളെ ഉണര്‍ത്തുന്നു .ആ ഒരു സമയത്തെ മാനസികാവസ്ഥ അവരെക്കൊണ്ടു ആത്മഹത്യ ചെയ്യിച്ചതാവാം

ബാലചന്ദ്രന്റെ വിവരണം  ശ്യാമളയെ തകര്‍ത്തു കളയുന്നുണ്ട്. എന്നാല്‍ അവര്‍ അവിവാഹിത ആയി തുടരുന്ന കാരണം അവര്‍ക്ക് താന്‍ അശുദ്ധ ആക്കപ്പെട്ടു എന്നുള്ള ബോധം ഉപബോധമനസ്സില്‍ (sub conscious) ഉണ്ടെന്നതിന്റെ തെളിവാണ്. അവരുടെ മനസ്സ് എന്നാല്‍ വര്‍ഷങ്ങളായി ഈ ബോധത്തെ നിരാകരിച്ചു കൊണ്ടിരുന്നിരിക്കണം .ബാലചന്ദ്രന്റെ വെളിപ്പെടുത്തല്‍ അതിനാല്‍ അവര്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാവുന്നു.

തളര്‍ന്നു പോയ ശ്യാമളയെ ബാലചന്ദ്രന്‍ തന്റെ ജീവിത്തിലേക്ക് ക്ഷണിക്കുന്നു. തിരിച്ചെത്തുന്ന ബാലചന്ദ്രന്‍ ഈ വിവരങ്ങള്‍ മാത്യുവിനോട് പറയുന്നില്ല . വഴിയില്‍ വെച്ചു കാണുന്ന നേപ്പാളി ബാലന്‍ സലീനയുടെ മകനെന്ന്‍ ബാലചന്ദ്രന്‍  തിരിച്ചറിയുന്ന നിമിഷം സിനിമ അവസാനിക്കുന്നു .

നല്ല ഒരു സസ്പെന്‍സ് സ്നിമ ആണ് ഉത്തരം. എന്തിനു മരിച്ചു എന്നാ ചോദ്യത്തിന്റെ ഉത്തരം തേടിയുള്ള യാത്രയാണ് ഈ സിനിമ .ഡിറ്റക്ടീവ് എലിമെന്റ്സ് വളരയധികം ഉണ്ട് ഇതില്‍. സലീനയുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ വേണ്ടി പലയിടത്തും പല വേഷങ്ങള്‍ കീട്ടുന്നുണ്ട് ബാലചന്ദ്രന്‍. അവരുടെ നാട്ടില്‍ സലീനയുടെ കൂട്ടുകാരിയുടെ ഭര്‍ത്താവായി, അവര്‍ പഠിച്ച സ്കൂളില്‍ അഡ്മിഷന്‍ എടുക്കാന്‍ വന്ന പേരന്റായി, ഹോസ്പിറ്റലില്‍ ഒരു ബിസിനസ് കാരനായി,അനാഥാലയത്തില്‍ ഹ്യൂമന്‍ വെല്‍ഫയര്‍ ഓഫീസറായി  അങ്ങനെ പലതും .

സലീന  എങ്ങനെ ഗര്‍ഭിണി ആയി എന്ന് കണ്ടെത്തുന്ന വരെ ഫിലിം നല്ല സസ്പെന്‍സ് നില നിര്‍ത്തുന്നുണ്ട് എന്നാല്‍ അതിനു ശേഷം സ്നിമയുടെ പ്ലോട്ട് വല്ലാതെ കാട് കയറുന്നു. സലീനയുടെ മകനെ അവള്‍ തിരിച്ചറിയുന്നത് എന്ത് തെളിവിന്റെ അടിസ്ഥാനത്തില്‍ ആണ് . അവളെ മാനഭംഗപ്പെടുത്തിയത് ഒരു നേപ്പാളി ആണെന്ന് അവള്‍ക്കറിയില്ല. കേവലം ഇമ്മാനുവല്‍ എന്നാ പേരിന്റെ അടിസ്ഥാനത്തില്‍ ഒരു നേപ്പാളി മുഖമുള്ള കുട്ടി അവളെ ഭൂതകാലത്തിലേക്ക് കൊണ്ട് പോയി എന്നത് അവിശ്വസനീയമായി തോന്നി.
പിന്നീടു മമ്മൂട്ടി അതെ കുട്ടിയെ കാണുന്നതും അത് സലീനയുടെ കുട്ടി എന്ന് തീരുമാനിക്കുനതും ഒക്കെ സംവിധായകന്റെ ഭാവന കാട് കയറിയത് പോലെയുണ്ട് .  ശക്തമായി വന്ന തിര കരയോട് അടുത്തപ്പോള്‍ വെറും പത മാത്രമായി മാറിയത് പോലെ തോന്നി ക്ലൈമാക്സ്.
മമ്മൂട്ടിയുടെ പടമാണ് ഉത്തരം എല്ലാ അര്‍ത്ഥത്തിലും. ബാക്കി ആര്‍ക്കും ഒന്നും ചെയ്യാനില്ല. സലീനയുടെ അച്ഛനായി കരമന ജനാര്‍ദനന്‍ നായര്‍ നല്ല അഭിനയം (എന്നത്തേയും പോലെ ) കാഴ്ച വെച്ചു. പാര്‍വതി തന്റെ വേഷം നന്നാക്കി .സുകുമാരന്‍ തരക്കേടില്ല .ഇന്നസെന്റ് ചെറുതെങ്കിലും നര്‍മ്മം തുളുമ്പുന്ന കഥാപാത്രം ചെയ്തു., സലീന്നയുടെ വിവരങ്ങള്‍ പറയുന്നതിനിടെ ഇടയ്ക്ക് ബാലചന്ദ്രന് വാങ്ങാന്‍ പറ്റിയ സ്ഥലങ്ങളെ പറ്റി പറഞ്ഞു വിഷയത്തില്‍ നിന്നും മാറിപ്പോകുന്നത്   രസകരമായി

സുപര്‍ണ്ണ സലീനയുടെ കഥാപാത്രത്തിനു അത്ര യോജിച്ചതായി തോന്നിയില്ല. ഒരു പക്ഷെ നദിയ മൊയ്തു കുറച്ചു കൂടി വേഷം നന്നായി ചെയ്തേനെ .
സിനിമ ഒരു എബവ് ആവറേജ് നിലവാരം നിലനിര്‍ത്തുന്നു. ആ വീക്ക്‌ ക്ലൈമാക്സ് ഒഴിച്ചാല്‍ .

7.മുഖം 1990
സംവിധാനം: മോഹൻ


1990 ഇറങ്ങിയ മുഖം എന്നാ സിനിമ മലയാളത്തിലെ ആദ്യത്തെ സീരിയല്‍ കില്ലര്‍ സിനിമ ആണ് .അത് വരെ ഒരു കൊലപാതകവും അത് സംബന്ധിച്ച അന്വേഷണവും കണ്ടു പരിചയിച്ച പ്രേക്ഷകന് ഒരു കൊലപാതക പരമ്പരയുടെ അന്വേഷണം പുതിയ അനുഭവം ആയിരുന്നു മോഹന്‍ലാല്‍ പോലീസ് ഓഫീസര്‍ ഹരിപ്രസാദ് ആയി വേഷമിട്ടു . തമിഴ് നടന്‍ നാസ്സര്‍ മോഹന്‍ലാലിന്‍റെ സുപ്പിരിയര്‍ ഓഫീസറും യഥാര്‍ത്ഥ കൊലയാളിയും ആയ കമ്മീഷണര്‍ നരേന്ദ്രന്‍ ആയി അഭിനയിച്ചു  . 

സമൂഹത്തില്‍ ധനവും പദവിയും ഉള്ള  സ്ത്രീകള്‍  തുടരെ തുടരെ കൊല്ലപ്പെടുന്നത് അന്വേഷിക്കാന്‍ ആണ് ഹരിപ്രസാദ് വരുന്നത്. സ്ത്രീകളുടെ പൂര്‍വ ചരിത്രം പരിശോധിച്ചതില്‍ അവര്‍ ഒരാള്‍   അപഥസഞ്ചാരം ചെയ്യുന്നവള്‍ ആണെന്ന് മനസ്സിലാകുന്നു. മറ്റു സ്ത്രീകള്‍ നല്ലവരെങ്കിലും അവരുടെ ഭര്‍ത്താക്കന്മാര്‍ മറ്റു സ്ത്രീകളുമായി ബന്ധമുള്ളവര്‍ ആണ് .ഇത്തരം സ്ത്രീകളോടും പുരുഷന്മാരോടും  ഉള്ള വെറുപ്പ് ആണ് കൊലയാളിയുടെ മോട്ടിവേഷന്‍ .

തന്റെ ഭാര്യയുടെ വിശ്വാസ വഞ്ചന അറിഞ്ഞു മനോ നില തകര്‍ന്ന അയാള്‍ അപഥ സഞ്ചാരിണികള്‍ ആയ സ്ത്രീകളെ കൊള്ളാന്‍ ഉള്ള പ്ലാന്‍ നടപ്പാക്കുന്നു. ഓരോ കൊലയും തന്റെ ഭാര്യയ്ക്ക് ഉള്ള സന്ദേശം ആയി ആണ് അയാള്‍ കരുതുന്നത് . ഒടുവില്‍ ഭാര്യയെയും കൊല്ലുക എന്നതാണ് കൊലയാളിയുടെ  പ്ലാന്‍ .

വളരെ സീരിയസ് ആയ ചിത്രമാണിത്. മേമ്പൊടിക്ക് പോലും ഹ്യൂമര്‍ ഇല്ല. അത് കൊണ്ട് തന്നെ വല്ലാത്ത പിരിമുറുക്കം തോന്നും ചിത്രം കാണുമ്പോള്‍. വിദേശ ചിത്രങ്ങളുടെ ഒരു ഫോര്മാറ്റ് ആണ് മുഖം പിന്തുടരുന്നത്. പില്‍ക്കാലത്ത് ജീത്തൂ ജോസഫിന്റെ ചില സിനിമകളില്‍ ഇത് കാണാം
ചിത്രം ഒരു സാമ്പത്തിക വിജയം ആയിരുന്നു .

പിന്നീടു വന്ന പ്രിഥ്വിരാജിന്റെ  മെമ്മറീസ് , മോഹന്‍ലാലിന്‍റെ തന്നെ ഗ്രാന്‍ഡ്‌ മാസ്റര്‍ എന്നീ ചിത്രങ്ങളിളും തീം ഒന്ന് തന്നെയാണ്. കുലടകള്‍ ആയ സ്ത്രീകളെ കൊല്ലുന്നതില്‍ ആനന്ദം കണ്ടെത്തുന്ന സീരിയല്‍ കില്ലര്‍. മേമ്മരീസില്‍ അത് സ്ത്രീകളുടെ ഭര്‍ത്താക്കന്മാരെ കൊല്ലുന്നത് ആക്കി മാറ്റി എന്നാ വ്യതാസം മാത്രം.

8.ഈ കണ്ണി കൂടി -1991
സംവിധാനം : കെ ജി ജോര്‍ജ് 



കെ ജി ജോര്‍ജിന്റെ തന്നെ പില്‍കാലത്ത് പുറത്തിറങ്ങിയ സിനിമ ആയ ‘ഈ കണ്ണി കൂടി ‘ യവനികയുടെ വേറൊരു വേര്‍ഷന്‍ തന്നെയാണ് . അതിലും ചൂഷണം ചെയ്യപ്പെട്ട സ്ത്രീ ആണ് കഥാപാത്രം.ഇതില്‍ ചൂഷകന്‍ അല്ല ചൂഷിതയാണ്   മരിക്കുന്നത് എന്ന  വ്യത്യാസം മാത്രം. അവരുമായി പരിചയമുള്ള ആളുകളുടെ മൊഴിയില്‍ നിന്നു ആ സ്ത്രീയുടെ ജീവിതം ഫ്ലാഷ് ബാക്ക് ആയി അവതരിപ്പിക്കപ്പെടുന്നു. ഒടുവില്‍ മനസ്സിലാകുന്നത് അവര്‍ തന്റെ നശിച്ച ജീവിതത്തില്‍ നിന്നും എന്നെന്നേക്കുമായി സ്വയം മോചിത ആകുക ആയിരുന്നു എന്ന് . യവനികയുമായി താരതമ്യം പോലും ചെയ്യാന്‍ പറ്റില്ല ഈ ചിത്രമെങ്കിലും പോലീസ് അന്വേഷണ രീതി ഇതില്‍ അതെ പോലെ കാണിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നാ കാരണത്താലും സസ്പെന്‍സ് അവസാനം വരെ നില നിര്‍ത്താന്‍ സാധിക്കുന്നതിനാലും ഈ ചിത്രം ഇവിടെ പരാമര്‍ശം അര്‍ഹിക്കുന്നു. ഈ ചിത്രം ഒരു സാമ്പത്തിക വിജയം ആയിരുന്നില്ല  

No comments:

Post a Comment

EVERFLOW - A POEM

  Thoughts, streaming endlessly Down a narrow gorge Craving for an expanse, To spread even , self forged. Calm without a hint of storm, Clea...