Tuesday, December 23, 2014

മലയാളത്തിലെ കുറ്റാന്വേഷണ സിനിമകള്‍ -പാര്‍ട്ട്‌ 3

6. ഉത്തരം (1989)
സംവിധാനം: പവിത്രന്‍


ഉത്തരം ഒരു ഡിറ്റക്ടീവ് സിനിമ അല്ല. മമ്മൂട്ടി, സുകുമാരൻ, സുപർണ്ണ, പാർ‌വ്വതി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം  1989-ൽ .പവിത്രൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ എം.ടി. വാസുദേവൻ നായർ ആണ് എഴുതിയിരിക്കുന്നത്  ഇംഗ്ലീഷ് സാഹിത്യകാരി ഡാഫ്നെ ഡു മോറിയറിന്റെ ‘നോ മോട്ടീവ്’ എന്ന ചെറുകഥ ആണ് ഇതിനു പ്രചോദനം .സുഹൃതതായ മാത്യു ജോസഫിന്റെ (സുകുമാരൻ) ഭാര്യയുടെ ആത്മഹത്യയുടെ കാരണം അന്വേഷിക്കുകയാണ് ഇതിലെ നായകന് ബാലചന്ദ്രൻ(മമ്മൂട്ടി ) . മരിച്ച സലീന (സുപര്‍ണ) ഒരു പ്രോമിസിംഗ് കവയിത്രി ആയിരുന്നു. വിദേശത്ത് ജനിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ സില്‍വിയ പ്ലാത്തിനെ പോലെ പ്രശസ്തയാകേണ്ട കവി എന്ന് അയാള്‍ സിനിമയില്‍ പറയുന്നുണ്ട്.

മാത്യു ഡല്‍ഹിയില്‍ ഒരു പ്രമുഖ ഇംഗ്ലിഷ് ദിന പത്രത്തില്‍ എഡിറ്റര്‍ ആയിരുന്നു. തന്റെ പിതാവ് മരിച്ചപ്പോള്‍ ജോലി ഉപേക്ഷിച്ചു നാട്ടിലെത്തി കുടുംബ വകയായ എസ്റ്റേറ്റ് നോക്കി കഴിയുന്നു. നാട്ടില്‍ വെച്ചു ഇഷ്ട്ടപ്പെട്ടു കല്യാണം കഴിച്ചതാണ് സലീനയെ. അവള്‍ ഒരു പാവപ്പെട്ട പെണ്‍കുട്ടി ആയിരുന്നു.
അനാഥനായ തന്നെ  രക്ഷിച്ച്  ഒരു ജീവിതം തന്നത്  മാത്യുവാണ് എന്ന് ബാലചന്ദ്രന്‍ പറയുന്നുണ്ട്. ബാലചന്ദ്രനും ഡല്‍ഹിയില്‍; പത്രപ്രവര്‍ത്തകന്‍ ആയിരുന്നു. പത്രത്തില്‍ നിന്നും രാജി വെച്ചു ഫ്രീ ലാന്‍സിംഗ് ആണ് ഇപ്പോള്‍ ഒരു ഫ്രീ ബേര്‍ഡ് ആണ് അയാള്‍.വളരെ ലിബറല്‍ ചിന്തഗതിയുള്ളവന്‍.

ഇണ പിരിയാത്ത സുഹൃത്തുക്കള്‍ മാത്യുവും ബാലചന്ദ്രനും  മാത്യുവിന്റെയും സലീനയുടേയും കല്യാണത്തിന് ഒരു  ബന്ധുവിനെ പോലെ നിന്ന് കാര്യങ്ങള്‍ നടത്തിയതും ബാലനാണ് .സലീനയും ആയി നല്ല സൗഹൃദം ബാലന് ഉണ്ടായിരുന്നു. സലീനയുടെ കവിതകളെ അയാള്‍ ഇഷ്ട്ടപ്പെട്ടിരുന്നു. അവര്‍ വലിയ പ്രശസ്തയാകുമെന്നു അയാള്‍ വിശ്വസിച്ചു .

സന്തോഷഭരിതമായ അവരുടെ ദാമ്പത്യത്തില്‍ ഒരു കരിനിഴല്‍ ഓളും ഇല്ലായിരുന്നു. എന്നിട്ടും ഒരു ദിവസം മാത്യു തോട്ടത്തില്‍ പോയ സമയം .സലീന മാത്യുവിന്റെ തോക്ക് ഉപയോഗിച്ച് സ്വയം നിറയൊഴിച്ചു മരിച്ചു.
സിനിമ തുടങ്ങുന്നത് ഈ സീനില്‍ നിന്നാണ്. മുന്പ് പറഞ്ഞതെല്ലാം ഫ്ലാഷ് ബാക്ക് ആയിട്ടാണ് കാണിക്കുന്നത്. ഒരു വ്യക്തിയുടെജീവിതത്തിന്റെ ഡീ കണ്‍സ്ട്രക്ഷന്‍ ആണ് സിനിമയുടെ കാതല്‍. എന്തിനു അവര്‍ ഇത് ചെയ്തു എന്നതാണ് പിന്നെ നമ്മള്‍ നായകന് ഒപ്പം അന്വേഷിക്കുന്നത് .

സലീനയുടെ മരണം മാത്യുവിന് വലിയ ആഘാതമാവുന്നു .അയാള്‍ മദ്യത്തില്‍ അഭയം തേടി. പോലീസ് മരണം അന്വേഷിച്ചു ആത്മഹത്യാ എന്ന് കണ്ടു കേസ് ക്ലോസ് ചെയ്തു. ഇതെല്ലം കഴിഞ്ഞാണ് ബാലചന്ദ്രന്‍ എത്തുന്നത്. മാത്യുവിനെ പോലെ തന്നെ അയാളും ചിന്തിക്കുന്നത് ഒരേ കാര്യമാണ് .എന്തിനു ?
ബാലചന്ദ്രന്റെ അന്വേഷണം മാത്യുവില്‍ നിന്ന് തുടങ്ങുന്നു .അവര്‍ തമ്മില്‍ എന്തെങ്കിലും വഴക്ക് ഉണ്ടായിരുന്നോ എന്ന് അയാള്‍ അന്വേഷിക്കുന്നത് .ഇല്ല എന്ന് മാത്യു ആണയിട്ടു പറയുന്നു . പിന്നീടു നമ്മള്‍ കാണുന്നത് ബാലചന്ദ്രന്‍ സലീനയുടെ ഭൂതകാലത്തിലേക്ക് കടന്നു ചെല്ലുന്നതാണ് .അവിടെ അയാളെ കാത്തിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ്.
സലീന ഊട്ടിയില്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത് അവിഹിത ഗര്‍ഭം ധരിച്ചുവെന്നും കുട്ടിയെ പ്രസവത്തിനു ശേഷം അനാഥാലയത്തില്‍ എല്പ്പിച്ചുവെന്നും. അവള്‍ എങ്ങനെയാണ് ഗര്‍ഭം ധരിച്ചതെന്ന് അവള്‍ക്ക് പോലും അറിയില്ല.  ഈ കുട്ടി പിന്നീടു അനാഥാലയത്തില്‍ നിന്നും ഒളിചോടിയെന്ന്‍ വിവരം കിട്ടുന്നുണ്ട്.
അതിനു ശേഷം ഉണ്ടായ ഒരു അപകടത്തില്‍ അവള്‍ക്ക് ഓര്‍മ്മ നഷ്ട്ടപ്പെടുന്നു. പിന്നീടു വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് അവള്‍ മാത്യുവിനെ കല്യാണം കഴിക്കുന്നത്. സലീനയുടെ അടുത്ത കൂട്ടുകാരി ആയിരുന്ന ശ്യാമള മേനോന് (പാര്‍വതി ) ഈ കാര്യം അറിയില്ല. ശ്യാമള അവിവാഹിത ആയി തുടരുകയാണ് .അവരില്‍ നിന്നും ചില വിവരങ്ങള്‍ ബാലചന്ദ്രന് കിട്ടുന്നു 

ഒരിക്കല്‍ സലീനയ്ക്ക്  ഒപ്പം സ്കൂളില്‍ നിന്നും ഒളിച്ച് അടുത്തുള്ള ഒരു ജിപ്സി ക്യാമ്പില്‍ ശ്യാമള പോയിരുന്നു . അവിടെ വെച്ചു ചില ജിപ്സി ചെറുപ്പക്കാര്‍ കൊടുത്ത കഞ്ചാവ് പുകച്ചു ഇരുവരും  മയങ്ങി കാറ്റില്‍ വീണു പോയി . പിന്നീടു എന്ത് സംഭവിച്ചുവെന്ന് ശ്യാമളയ്ക്ക്  ഓര്‍മ്മയില്ല .അതിനു ശേഷമാണ് സലീന ഗര്‍ഭിണി ആയത് .
തനിക്ക് കിട്ടിയ വിവരങ്ങള്‍  വെച്ചു സംഭവിച്ചത് എന്തായിരിക്കുമെന്ന് ബാലചന്ദ്രന്‍ അനുമാനിക്കുന്നു
.
ആണ് ബോധം കെട്ട് കിടന്ന അവരെ രണ്ടു പേരെയും അവരെ പിന്തുടര്‍ന്ന്‍ വന്ന നേപ്പാളി ചെറുപ്പക്കാര്‍ മാനഭംഗപ്പെടുത്തിയിക്കാം. സലീന മാത്രം ഗര്‍ഭിണി ആയത് വിധി വൈപരീത്യം .

സലീന മരിച്ച തദിവസം സലീനയുടെ കുട്ടി (ഇതിനകം ഏതോ ഭിക്ഷാടന സംഘത്തില്‍ ചേര്‍ന്ന് വളര്‍ന്നതായി പറയുന്നു ) അവരുടെ വീട്ടില്‍ ഭിക്ഷയ്ക്ക് വന്നിരിക്കണം .ആ കുട്ടിയോട് പേര് ചോദിക്കുന്ന സലീന പെട്ടെന്ന്‍ തന്റെ ചോരയെ തിരിച്ചറിയുന്നു. പഴയ ഓര്‍മ്മകള്‍ പെട്ടെന്ന്‍ വന്നു അവളെ ഉണര്‍ത്തുന്നു .ആ ഒരു സമയത്തെ മാനസികാവസ്ഥ അവരെക്കൊണ്ടു ആത്മഹത്യ ചെയ്യിച്ചതാവാം

ബാലചന്ദ്രന്റെ വിവരണം  ശ്യാമളയെ തകര്‍ത്തു കളയുന്നുണ്ട്. എന്നാല്‍ അവര്‍ അവിവാഹിത ആയി തുടരുന്ന കാരണം അവര്‍ക്ക് താന്‍ അശുദ്ധ ആക്കപ്പെട്ടു എന്നുള്ള ബോധം ഉപബോധമനസ്സില്‍ (sub conscious) ഉണ്ടെന്നതിന്റെ തെളിവാണ്. അവരുടെ മനസ്സ് എന്നാല്‍ വര്‍ഷങ്ങളായി ഈ ബോധത്തെ നിരാകരിച്ചു കൊണ്ടിരുന്നിരിക്കണം .ബാലചന്ദ്രന്റെ വെളിപ്പെടുത്തല്‍ അതിനാല്‍ അവര്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാവുന്നു.

തളര്‍ന്നു പോയ ശ്യാമളയെ ബാലചന്ദ്രന്‍ തന്റെ ജീവിത്തിലേക്ക് ക്ഷണിക്കുന്നു. തിരിച്ചെത്തുന്ന ബാലചന്ദ്രന്‍ ഈ വിവരങ്ങള്‍ മാത്യുവിനോട് പറയുന്നില്ല . വഴിയില്‍ വെച്ചു കാണുന്ന നേപ്പാളി ബാലന്‍ സലീനയുടെ മകനെന്ന്‍ ബാലചന്ദ്രന്‍  തിരിച്ചറിയുന്ന നിമിഷം സിനിമ അവസാനിക്കുന്നു .

നല്ല ഒരു സസ്പെന്‍സ് സ്നിമ ആണ് ഉത്തരം. എന്തിനു മരിച്ചു എന്നാ ചോദ്യത്തിന്റെ ഉത്തരം തേടിയുള്ള യാത്രയാണ് ഈ സിനിമ .ഡിറ്റക്ടീവ് എലിമെന്റ്സ് വളരയധികം ഉണ്ട് ഇതില്‍. സലീനയുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ വേണ്ടി പലയിടത്തും പല വേഷങ്ങള്‍ കീട്ടുന്നുണ്ട് ബാലചന്ദ്രന്‍. അവരുടെ നാട്ടില്‍ സലീനയുടെ കൂട്ടുകാരിയുടെ ഭര്‍ത്താവായി, അവര്‍ പഠിച്ച സ്കൂളില്‍ അഡ്മിഷന്‍ എടുക്കാന്‍ വന്ന പേരന്റായി, ഹോസ്പിറ്റലില്‍ ഒരു ബിസിനസ് കാരനായി,അനാഥാലയത്തില്‍ ഹ്യൂമന്‍ വെല്‍ഫയര്‍ ഓഫീസറായി  അങ്ങനെ പലതും .

സലീന  എങ്ങനെ ഗര്‍ഭിണി ആയി എന്ന് കണ്ടെത്തുന്ന വരെ ഫിലിം നല്ല സസ്പെന്‍സ് നില നിര്‍ത്തുന്നുണ്ട് എന്നാല്‍ അതിനു ശേഷം സ്നിമയുടെ പ്ലോട്ട് വല്ലാതെ കാട് കയറുന്നു. സലീനയുടെ മകനെ അവള്‍ തിരിച്ചറിയുന്നത് എന്ത് തെളിവിന്റെ അടിസ്ഥാനത്തില്‍ ആണ് . അവളെ മാനഭംഗപ്പെടുത്തിയത് ഒരു നേപ്പാളി ആണെന്ന് അവള്‍ക്കറിയില്ല. കേവലം ഇമ്മാനുവല്‍ എന്നാ പേരിന്റെ അടിസ്ഥാനത്തില്‍ ഒരു നേപ്പാളി മുഖമുള്ള കുട്ടി അവളെ ഭൂതകാലത്തിലേക്ക് കൊണ്ട് പോയി എന്നത് അവിശ്വസനീയമായി തോന്നി.
പിന്നീടു മമ്മൂട്ടി അതെ കുട്ടിയെ കാണുന്നതും അത് സലീനയുടെ കുട്ടി എന്ന് തീരുമാനിക്കുനതും ഒക്കെ സംവിധായകന്റെ ഭാവന കാട് കയറിയത് പോലെയുണ്ട് .  ശക്തമായി വന്ന തിര കരയോട് അടുത്തപ്പോള്‍ വെറും പത മാത്രമായി മാറിയത് പോലെ തോന്നി ക്ലൈമാക്സ്.
മമ്മൂട്ടിയുടെ പടമാണ് ഉത്തരം എല്ലാ അര്‍ത്ഥത്തിലും. ബാക്കി ആര്‍ക്കും ഒന്നും ചെയ്യാനില്ല. സലീനയുടെ അച്ഛനായി കരമന ജനാര്‍ദനന്‍ നായര്‍ നല്ല അഭിനയം (എന്നത്തേയും പോലെ ) കാഴ്ച വെച്ചു. പാര്‍വതി തന്റെ വേഷം നന്നാക്കി .സുകുമാരന്‍ തരക്കേടില്ല .ഇന്നസെന്റ് ചെറുതെങ്കിലും നര്‍മ്മം തുളുമ്പുന്ന കഥാപാത്രം ചെയ്തു., സലീന്നയുടെ വിവരങ്ങള്‍ പറയുന്നതിനിടെ ഇടയ്ക്ക് ബാലചന്ദ്രന് വാങ്ങാന്‍ പറ്റിയ സ്ഥലങ്ങളെ പറ്റി പറഞ്ഞു വിഷയത്തില്‍ നിന്നും മാറിപ്പോകുന്നത്   രസകരമായി

സുപര്‍ണ്ണ സലീനയുടെ കഥാപാത്രത്തിനു അത്ര യോജിച്ചതായി തോന്നിയില്ല. ഒരു പക്ഷെ നദിയ മൊയ്തു കുറച്ചു കൂടി വേഷം നന്നായി ചെയ്തേനെ .
സിനിമ ഒരു എബവ് ആവറേജ് നിലവാരം നിലനിര്‍ത്തുന്നു. ആ വീക്ക്‌ ക്ലൈമാക്സ് ഒഴിച്ചാല്‍ .

7.മുഖം 1990
സംവിധാനം: മോഹൻ


1990 ഇറങ്ങിയ മുഖം എന്നാ സിനിമ മലയാളത്തിലെ ആദ്യത്തെ സീരിയല്‍ കില്ലര്‍ സിനിമ ആണ് .അത് വരെ ഒരു കൊലപാതകവും അത് സംബന്ധിച്ച അന്വേഷണവും കണ്ടു പരിചയിച്ച പ്രേക്ഷകന് ഒരു കൊലപാതക പരമ്പരയുടെ അന്വേഷണം പുതിയ അനുഭവം ആയിരുന്നു മോഹന്‍ലാല്‍ പോലീസ് ഓഫീസര്‍ ഹരിപ്രസാദ് ആയി വേഷമിട്ടു . തമിഴ് നടന്‍ നാസ്സര്‍ മോഹന്‍ലാലിന്‍റെ സുപ്പിരിയര്‍ ഓഫീസറും യഥാര്‍ത്ഥ കൊലയാളിയും ആയ കമ്മീഷണര്‍ നരേന്ദ്രന്‍ ആയി അഭിനയിച്ചു  . 

സമൂഹത്തില്‍ ധനവും പദവിയും ഉള്ള  സ്ത്രീകള്‍  തുടരെ തുടരെ കൊല്ലപ്പെടുന്നത് അന്വേഷിക്കാന്‍ ആണ് ഹരിപ്രസാദ് വരുന്നത്. സ്ത്രീകളുടെ പൂര്‍വ ചരിത്രം പരിശോധിച്ചതില്‍ അവര്‍ ഒരാള്‍   അപഥസഞ്ചാരം ചെയ്യുന്നവള്‍ ആണെന്ന് മനസ്സിലാകുന്നു. മറ്റു സ്ത്രീകള്‍ നല്ലവരെങ്കിലും അവരുടെ ഭര്‍ത്താക്കന്മാര്‍ മറ്റു സ്ത്രീകളുമായി ബന്ധമുള്ളവര്‍ ആണ് .ഇത്തരം സ്ത്രീകളോടും പുരുഷന്മാരോടും  ഉള്ള വെറുപ്പ് ആണ് കൊലയാളിയുടെ മോട്ടിവേഷന്‍ .

തന്റെ ഭാര്യയുടെ വിശ്വാസ വഞ്ചന അറിഞ്ഞു മനോ നില തകര്‍ന്ന അയാള്‍ അപഥ സഞ്ചാരിണികള്‍ ആയ സ്ത്രീകളെ കൊള്ളാന്‍ ഉള്ള പ്ലാന്‍ നടപ്പാക്കുന്നു. ഓരോ കൊലയും തന്റെ ഭാര്യയ്ക്ക് ഉള്ള സന്ദേശം ആയി ആണ് അയാള്‍ കരുതുന്നത് . ഒടുവില്‍ ഭാര്യയെയും കൊല്ലുക എന്നതാണ് കൊലയാളിയുടെ  പ്ലാന്‍ .

വളരെ സീരിയസ് ആയ ചിത്രമാണിത്. മേമ്പൊടിക്ക് പോലും ഹ്യൂമര്‍ ഇല്ല. അത് കൊണ്ട് തന്നെ വല്ലാത്ത പിരിമുറുക്കം തോന്നും ചിത്രം കാണുമ്പോള്‍. വിദേശ ചിത്രങ്ങളുടെ ഒരു ഫോര്മാറ്റ് ആണ് മുഖം പിന്തുടരുന്നത്. പില്‍ക്കാലത്ത് ജീത്തൂ ജോസഫിന്റെ ചില സിനിമകളില്‍ ഇത് കാണാം
ചിത്രം ഒരു സാമ്പത്തിക വിജയം ആയിരുന്നു .

പിന്നീടു വന്ന പ്രിഥ്വിരാജിന്റെ  മെമ്മറീസ് , മോഹന്‍ലാലിന്‍റെ തന്നെ ഗ്രാന്‍ഡ്‌ മാസ്റര്‍ എന്നീ ചിത്രങ്ങളിളും തീം ഒന്ന് തന്നെയാണ്. കുലടകള്‍ ആയ സ്ത്രീകളെ കൊല്ലുന്നതില്‍ ആനന്ദം കണ്ടെത്തുന്ന സീരിയല്‍ കില്ലര്‍. മേമ്മരീസില്‍ അത് സ്ത്രീകളുടെ ഭര്‍ത്താക്കന്മാരെ കൊല്ലുന്നത് ആക്കി മാറ്റി എന്നാ വ്യതാസം മാത്രം.

8.ഈ കണ്ണി കൂടി -1991
സംവിധാനം : കെ ജി ജോര്‍ജ് 



കെ ജി ജോര്‍ജിന്റെ തന്നെ പില്‍കാലത്ത് പുറത്തിറങ്ങിയ സിനിമ ആയ ‘ഈ കണ്ണി കൂടി ‘ യവനികയുടെ വേറൊരു വേര്‍ഷന്‍ തന്നെയാണ് . അതിലും ചൂഷണം ചെയ്യപ്പെട്ട സ്ത്രീ ആണ് കഥാപാത്രം.ഇതില്‍ ചൂഷകന്‍ അല്ല ചൂഷിതയാണ്   മരിക്കുന്നത് എന്ന  വ്യത്യാസം മാത്രം. അവരുമായി പരിചയമുള്ള ആളുകളുടെ മൊഴിയില്‍ നിന്നു ആ സ്ത്രീയുടെ ജീവിതം ഫ്ലാഷ് ബാക്ക് ആയി അവതരിപ്പിക്കപ്പെടുന്നു. ഒടുവില്‍ മനസ്സിലാകുന്നത് അവര്‍ തന്റെ നശിച്ച ജീവിതത്തില്‍ നിന്നും എന്നെന്നേക്കുമായി സ്വയം മോചിത ആകുക ആയിരുന്നു എന്ന് . യവനികയുമായി താരതമ്യം പോലും ചെയ്യാന്‍ പറ്റില്ല ഈ ചിത്രമെങ്കിലും പോലീസ് അന്വേഷണ രീതി ഇതില്‍ അതെ പോലെ കാണിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നാ കാരണത്താലും സസ്പെന്‍സ് അവസാനം വരെ നില നിര്‍ത്താന്‍ സാധിക്കുന്നതിനാലും ഈ ചിത്രം ഇവിടെ പരാമര്‍ശം അര്‍ഹിക്കുന്നു. ഈ ചിത്രം ഒരു സാമ്പത്തിക വിജയം ആയിരുന്നില്ല  

Saturday, December 20, 2014

മലയാളത്തിലെ കുറ്റാന്വേഷണ സിനിമകള്‍ --പാര്‍ട്ട്‌ 2

4.കരിയില കാറ്റ് പോലെ -1986
സംവിധാനം : പത്മരാജന്‍

പി പത്മരാജന്റെ തൂലികയില്‍ നിന്നും പിറന്ന ഒരു വ്യതസ്ത ത്രില്ലര്‍ ആയിരുന്നു പ്രസ്തുത ചിത്രം. കൊല ചെയ്യപ്പെട്ട കഥാപാത്രം ആയി മമ്മൂട്ടിയും അത് അന്വേഷിക്കുന്ന പോലീസ് ഓഫീസര്‍ ആയി മോഹന്‍ലാലും അഭിനയിക്കുന്നു എന്നാ പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.  പ്രശസ്ത  സിനിമ സംവിധായകന്‍ ആയ ഹരികൃഷ്ണന്‍  അയാളുടെ സ്വകാര്യ വസതിയില്‍ വെച്ചു കൊല്ലപ്പെടുന്നു. സാക്ഷികള്‍ ഇല്ല. സംഭവസ്ഥലത്തു നിന്നും കിട്ടുന്ന തൂവാലയും ചപ്പലും കൊലപാതകി ഒരു സ്ത്രീയാണെന്ന നിഗമനത്തിലേക്ക് അന്വേഷണ ചുമതലയുള്ള ഇൻസ്പെക്ടർ അച്യുതൻകുട്ടിയെ (മോഹൻലാൽ) എത്തിക്കുന്നു.

സ്ത്രീ വിഷയത്തില്‍ ഹരികൃഷ്ണന്‍ ഉള്ള താത്പര്യം(സിനിമയുമായി ബന്ധപ്പെട്ട ആളുകളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് ഉള്ള ധാരണ ശരി വെക്കുന്ന പോലെ തോന്നി ഈ കാര്യം  ) അന്വേഷണത്തില്‍ നിന്നും അറിഞ്ഞ അച്യുതന്‍ കുട്ടി ഹരി കൃഷ്ണന്റെ ഭൂതകാല്തിലെക്ക് ചെല്ലുന്നു. അയാളോട് പ്രതികാരം ചെയ്യാന്‍ കാരണമുള്ള (motive for murder) ഒരു സ്ത്രീയെ കണ്ടെത്താന്‍ ആയിരുന്നു അത്. സിനിമ നടനാകുന്നതിനു മുന്പ് ഹരികൃഷ്ണന്‍ കോളേജ് അധ്യാപകന്‍ ആയിരുന്നു. അന്ന് അയാളുടെ കാമുകി ആയിരുന്നു പാര്‍വതി .സംശയം പാർവ്വതിയിലേക്ക് (ഉണ്ണിമേരി) തിരിയുന്നു . പാർവതി ഇപ്പോൾ ഭഗിനിസേവാമയി എന്നാ പേരിൽ സന്യാസം സ്വീകരിച്ചു കഴിയുകയാണ്. അയാളുടെ കാമുകി ആയിരുന്ന പാര്‍വതി മാത്രമാണ് ഒരു മോടീവ് ഉള്ള സ്ത്രീയായി അച്യുതന്‍ കുട്ടിക്ക് തോന്നുന്നത്. അവരെ അറസ്റ്റ് ചെയ്യുന്നതോടെ ചില പുതിയ വഴിത്തിരിവുകള്‍  കഥയില്‍ ഉണ്ടാകുന്നു.

ഹരികൃഷ്ണനുമായി പരിചയമുള്ള ശില്പ എന്നാ കുട്ടി  അച്യുതന്‍ കുട്ടിയെ കാണുന്നു. അവള്‍ അച്യുതന്‍ കുട്ടിയുടെ സഹോദരന്‍ അനിൽ കുമാറിന്റെ (റഹ്‌മാൻ) സുഹൃത്തുമാണ് .
അവള്‍ താനും ഹരികൃഷ്ണനും തമ്മില്‍ ഉള്ള ബന്ധത്തെക്കുറിച്ച് പറയുന്നു.  ഒരാരാധിക എന്ന് നിലയില്‍ തുടങ്ങിയ ആ ബന്ധം ഒരു സൌഹൃദ ത്തിലേക്ക് എത്തുന്നു. ശില്പയോടു  നിര്‍വചിക്കാനാകാത്ത എന്തോ ഒരു ആത്മ ബന്ധം അയാള്‍ക്ക് തോന്നുന്നുണ്ട് .അയാള്‍ വല്ലാതെ ഇമോഷണല്‍ ആകുന്നു. മരിച്ച ദിവസം ശില്പ അവിടെ പോകുകയും അദ്ദേഹത്തോട് ഒപ്പം സമയം ചില്വഴിക്കുകയും ചെയ്തു എന്ന് വെളിപ്പെടുത്തുന്നു. അന്ന് അവള്‍ പോരുമ്പോള്‍ അയാള്‍ തികച്ചും സന്തോഷവാനായിരുന്നെന്നും ശില്പ  പറയുന്നു.

ഒരിക്കല്‍ ഒരു പരിപാടിയില്‍ അമ്മയെയും കൂട്ടി എത്തുന്ന ശില്‍പയ്ക്ക് ആരെയോ കണ്ടു ഹരികൃഷ്ണന്‍ പരിഭ്രമിച്ചു പോകുന്നത് ഓര്‍മ്മ വരുന്നുണ്ട്.  അയാള്‍ വഞ്ചിച്ച  സ്ത്രീ ആകാം ഇതെന്ന് അച്യുതന്‍ കുട്ടിക്ക് മനസ്സിലാകുന്നു.

ശില്‍പയും ഹരികൃഷ്ണന്നും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അവളുടെ അമ്മ തുളസിയെ ( ശ്രീ പ്രിയ )  അച്യുതന്‍ കുട്ടി ചോദ്യം ചെയ്യുമ്പോള്‍  തന്റെ മകളെ രക്ഷിക്കാന്‍ ആയി അവര്‍  ചില വെളിപ്പെടുത്തലുകള്‍ നടത്തുന്നു. അവര്‍ ആയിരുന്നു  കൊല നടന്ന സ്ഥലത്ത് നിന്നും കിട്ടിയ ചെരിപ്പിന്റെയും തൂവലയുടെയും ഉടമ.   അന്ന് ഹരികൃഷ്ണനെ  പരിഭ്രമിപ്പിച്ച വ്യക്തി  തുളസി ആയിരുന്നു. തുളസിയുടെ മകളാണ് ശില്പ എന്നത് അറിവാണ് അയാളെ വല്ലതെയാക്കിയത് .

 അവര്‍ പോയത് ഹരികൃഷ്ണനെ വേണ്ടി വന്നാല്‍ കൊല്ലാന്‍ തന്നെ ഉദ്ദേശിച്ചു ആയിരുന്നു. കാരണം അവര്‍ പറയുന്നുണ്ട് . കോളേജ് അധ്യാപന കാലത്ത് പാര്‍വതിയുടെ കൂട്ടുകാരി ആയിരുന്നു  തുളസി. പാര്‍വതിയും സ്ത്രീ ലമ്പടനായ ഹരികൃഷ്ണനും തമ്മില്‍ ഉള്ള ബന്ധം അവള്‍ ഇഷ്ട്ടപ്പെട്ടിരുന്നില്ല .  അവള്‍ പാര്‍വതിയെ  അയാളെ ഉപേക്ഷിക്കാന്‍ പല തവണ പാര്‍വതിയെ ഉപദേശിക്കുന്നു.  ഇതറിയുന്ന ഹരികൃഷ്ണന്‍ തുളസിയെ ഭീഷണി പെടുത്തുന്നു. എന്നാല്‍ അവള്‍ പിന്‍ വാങ്ങുന്നില്ല . ഒരു ദിവസം അയാളുടെ മുറിയില്‍ ചെന്ന് അയാളെ  ശകാരിക്കുന്ന തുളസിയെ അപ്പോള്‍ തോന്നിയ പ്രതികാര മാനസിക അവസ്ഥയില്‍ അയാള്‍ റേപ്പ്‌ ചെയ്യുന്നു.

മുറിയില്‍ നിന്നും ഇറങ്ങി പോകുന്ന തുളസിയെ  കണ്ട പാര്‍വതി  തകര്‍ന്നു പോകുന്നു. ഈ സംഭവം ആണ് അവളെ ജീവിതത്തോട് വിരക്തി തോന്നാനും സംന്യാസം സ്വീകരിക്കാനും പ്രേരിപ്പിക്കുന്നത്. ഹരികൃഷ്ണനില്‍ നിന്നും ഗര്‍ഭിണി ആയ  തുളസി അവിടം വിട്ടു പോകുന്നു. ശില്പ്പയാണ് അവള്‍ പ്രസവിച്ച കുട്ടി. ഹരികൃഷ്ണന്റെ ഏക മകള്‍ .ഈ വിവരം തുളസി മകളില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും രഹസ്യമാക്കി വെക്കുന്നു.

ശില്‍പയും ഹരികൃഷ്ണനും തമ്മില്‍ ഉടലെടുക്കുന്ന ബന്ധം അത് കൊണ്ടാണ് അവളെ അലോസരപ്പെടുത്തിയത്. മകളോട് അവളുടെ അച്ഛന്‍  ആണ് അയാള്‍ എന്നാ കാര്യം വെളിപ്പെടുത്താന്‍ പക്ഷെ തുളസി മടിക്കുന്നു.
അയാളുടെ ഭൂതകാലം അറിയാവുന്ന തുളസി  തന്റെ മകള്‍ ആണെന്നറിയാതെ ഹരികൃഷ്ണന്‍  ശില്പയുമായി അരുതാത്ത ബന്ധത്തിന് മുതിരുമോ എന്ന് ഭയക്കുന്നു.  മകള്‍ അയാളെ കാണാന്‍ പോയ ദിവസം  അയാളെ കാണും ഈ കാര്യം വെളിപ്പെടുത്താനും ആണ് അവള്‍ അങ്ങോട്ട്‌ പോയത്, പക്ഷെ കൊല ചെയ്യപ്പെട്ടു കിടക്കുന്ന ഹര്ക്രിഷ്ണനെ കണ്ടു  പരിഭ്രാന്തയായ അവള്‍ തിരിച്ചു പോരുന്നു.

 അച്യുതന്‍ കുട്ടി  ഈ മൊഴി മുഖവിലയ്ക്ക് എടുക്കുന്നില്ല . തന്റെ അനിയന്‍ അനിലിനോടു ഇത് അയാള്‍ പറയുന്നു. താന്‍ തുളസിയും ശില്പയെയും അറസ്റ്റു ചെയ്യാന്‍ പോകുക ആണെന്ന് അവനോടു പറയുന്നു. ഇതോടെ കഥയുടെ ക്ലൈമാക്ടിക് ട്വിസ്റ്റ്‌ അനവൃതമാകുക ആണ്. താനാണ് ഹരികൃഷ്ണനെ കൊലപ്പെടുതിയതിയതെന്നു അവന്‍ പറയുന്നു.  അച്യുതന്‍ കുട്ടിക്ക് ഒരു ഷോക്ക് ആണിത്. ശില്പയെ ഭ്രാന്തമായി സ്നേഹിച്ചിരുന്ന അനില്‍ അവള്‍ ഹരികൃഷ്ണനോട് അടുക്കുകയാണ് എന്നാ തോന്നലാണ് ഇതിനു കാരണം. അറിയാതെ സംഭവിച്ച  ഒരു അബദ്ധം ആയിരുന്നു കൊലപാതകം .

അച്യുതന്‍ കുട്ടിയോട് ഇത് പറഞ്ഞ ശേഷം തന്റെ മുറിയില്‍ പോകുന്ന അനില്‍ തന്റെ കുറ്റസമ്മതം എഴുതി വെച്ച ശേഷം സ്വയം നിറയൊഴിച്ചു ആത്മഹത്യ ചെയ്യുന്നു. അനിലിന്റെ കുറ്റസമ്മതം  കത്തിച്ചു കളയുന്ന അച്യുതന്‍ കുട്ടിയുടെ  visualഓടെ  സിനിമ അവസാനിക്കുന്നു.

വളരെ സ്ലോ പെയ്സ് ഉള്ള സിനിമ ആണ് ‘കരിയില കാറ്റ് പോലെ ‘. ആക്ഷന്‍  തീരെ ഇല്ല.  അവസാനത്തെ അനിലും ഹരിയും തമ്മിലുള്ള പിടിവലി ഒഴിച്ചാല്‍ .  അല്പം ശ്രദ്ധയോടെ കാണേണ്ട ചിത്രം. മോഹന്‍ലാലിന്‍റെ വളരെ കണ്ട്രോള്‍ഡ് ആയ അഭിനയം . അതി  ഭാവുകത്വം തീരെ ഇല്ല.  പില്‍ക്കാലത്ത് അദ്ദേഹം ചെയ്ത പോലീസ് വേഷങ്ങളിനെക്കാള്‍  ( പിന്ഗാമി , ബാബാ കല്യാണി , ശ്രദ്ധ )  ഇത് മികച്ചു നില്‍ക്കുന്നു.  ചോദ്യം ചെയ്യുന്ന രീതി ഒക്കെ വളരെ  നന്നായിട്ടുണ്ട്.  
മമ്മൂട്ടി വളരെ നെഗറ്റീവ് ടച് ഉള്ള  ഏതാണ്ട് വില്ലന്‍  ആയ കഥാപാത്രം ആണ് ചെയ്തിരിക്കുന്നത്. പത്മരാജന്റെ സിനിമ ആയതു കൊണ്ട് മാത്രം ആയിരിക്കും അദ്ദേഹം ഇങ്ങനെ ഒരു റിസ്ക്‌ എടുത്തത്  മമ്മൂട്ടിയുടെ റോള്‍ തന്നെയാണ് സിനിമയുടെ പ്ലസ് പോയിന്റ്. വെറുപ്പ് തോന്നുന്ന ഒരു സ്ത്രീ ലമ്പടിനില്‍ നിന്നും  വാത്സല്യം തുളുമ്പുന്ന ഒരു ഫാദര്‍ ഫിഗര്‍ ആയി അദ്ദേഹം അനായാസം മാറുന്നു . അദ്ദേഹത്തിന്റെ കരിയര്‍ തകര്‍ന്നിരുന്ന ഒരു സമയം ആയിരുന്നു അത് .അടുത്ത വര്ഷം ഇറങ്ങിയ ന്യൂ ദല്‍ഹി  എന്നാ ആക്ഷന്‍ ബ്ലോക്ക് ബസ്ടര്‍ പടം അദ്ദേഹത്തെ വീണ്ടും വാനോളം ഉയര്‍ത്തി .
റഹ്മാന്റെ അഭിനയം നന്നായില്ല.  അതോ ഡയരക്ടര്‍ അദ്ദേഹത്തിന് വേണ്ട നിര്‍ദേശം കൊടുത്തില്ല എന്ന് വേണം കരുതാന്‍. പടം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ ഒരു കുറ്റം ചെയ്ത ആളുടെ യാതൊരു  മാനസിക സംഘര്‍ഷവും ഇല്ലാതെ ആണ് ആ ക്യാരക്ടര്‍ അഭിനയിക്കുനത് എന്ന് കാണാം.  കുറ്റബോധത്തിന്റെ ഒരു കണിക പോലും ദൃശ്യമല്ല . അവസാനത്തെ വെളിപ്പെടുത്തലില്‍ പോലും അയാള്‍ തളരുന്നില്ല. കൂളായി കുറ്റ സമ്മതം നടത്തിയ ശേഷം പോയി നേരെ ആത്മഹത്യ ചെയ്യുന്നു.

ഉദാഹരണത്തിന് മണിച്ചിത്രത്താഴ്  സിനിമയില്  ശോഭന തന്നെയാണ്  മനോരോഗി എന്ന് വെളിവാക്കുന്ന ചില  സൂഷ്മ ഭാവാഭിനയം  ശോഭന ചെയ്തിട്ടുണ്ട്. അത്  വീണ്ടും സിനിമ കാണുമ്പോള്‍  പ്രേക്ഷകനെ അത്ഭുത പെടുത്തും . എന്നാല്‍ അത്തരത്തില്‍ ചില രംഗങ്ങള്‍ രഹ്മാന്റെ കഥാപാത്രത്തിന്റെ സീനുകളില്‍  കൊണ്ട് വരാന്‍ എന്തോ പത്മരാജന്‍ ശ്രമിച്ചിട്ടില്ല .

കാര്‍ത്തിക  സാമാന്യം നന്നായി അഭിനയിച്ചു. ഉണ്ണിമേരി ക്ക് പ്രതെയ്കിച്ചു ഒന്നും ചെയ്യാനില്ല.  തുളസി ആയി അഭിനയിച്ച തമിഴ് നടിയുടെ അഭിനയം  ആവറേജ് എന്നെ പറയാനാകു.

അധികം കഥാപാത്രങ്ങള്‍ ഇല്ലെങ്കിലും  സിനിമ  നല്ല വ്യൂയിംഗ് അനുഭവം തരുന്നുന്നുണ്ട് .സ്ത്രീ പുരുഷ ബന്ധങ്ങളുടെ സങ്കീര്‍ണതകള്‍  ഏറ്റവും നന്നായി അവതരിപ്പിച്ച  സംവിധായകന്‍ ആയിരുന്നു പത്മരാജന്‍ . അത്  detective സിനിമയുടെ പശ്ചാത്തലത്തില്‍  ആദ്യമായാണ് അദ്ദേഹം പറഞ്ഞത്.  

ലോകപ്രശസ്തരായിരുന്ന പല സംവിധായകരും കുറ്റാന്വേഷണ സിനിമകളുടെയും കഥകളുടെയും ആരാധകരായിരുന്നു .സത്യജിത് റായ് ബംഗാളിലെ പ്രശസ്ത ഫിക്ഷണല്‍ detective ബ്യോമ്കേഷ് ബാക്ഷിയെ ഹീറോ ആക്കി ‘ചിഡിയാ ഖാന ‘ എന്നാ പേരില്‍ സിനിമ ചെയ്തിട്ടുണ്ട് .വളരെ നല്ല ഒരു ‘ഹൂ ഡണിറ്റ്’ ആയിരുന്നു അത്. അദേഹം detective ഫെലൂദ എന്നാ കഥാപാത്രത്തിന്റെ സൃശ്ട്ടാവ് ആണ് . പല പുസ്തകങ്ങളും ഇറക്കിയട്ടുണ്ട് .
ലോക സിനിമയില്‍ മൈക്കല്‍ ആഞ്ചെലോ ആന്റോണിയോണി യുടെ ബ്ലോ അപ്പ്,  ഹിച്ച്കോക്കിന്റെ സിനിമകള്‍ , ഒക്കെ ഇതിനു ഉദാഹരണങ്ങള്‍ ആണ് .

പത്മരാജന്‍ വീണ്ടും ഈ genre സിനിമയിലേക്ക് തിരിച്ചു വന്നിട്ടുണ്ട് . ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് എന്നാ സിനിമയിലൂടെ .മുഖം എന്നാ സിനിമയിലെ പോലെ ഒരു സീരിയല്‍ കില്ലര്‍ ആണ് ഇതില്‍ .മമ്മൂട്ടി കേസ് അന്വേഷിക്കുന്ന പോലീസ് ഓഫീസറായി വരുന്നു. തന്റെ ജീവിതം തകര്‍ത്ത പഴയ സഹപാഠികള്‍ ആണ് ഇതിലെ വിക്ടിംസ്. സുരേഷ് ഗോപി ഡയലോഗ് ഇല്ലാത്ത (!! ) ഒരു കഥാപാത്രം ആകുന്നു. കുറ്റവാളി ആയി നെടുമുടി വേണു വന്നത് അല്പം സര്‍പ്രൈസായി . മാത്രമല്ല അതിലെ പ്രായമായ കഥാപാത്രം സാഹസികമായ കൊലപാതകങ്ങള്‍ ചെയ്യുന്നത്  അവിശ്വസനീയമായി തോന്നി. കണ്ടിരിക്കാന്‍  കൊള്ളാവുന്ന നല്ല മേച്യൂര്‍ സിനിമ ആണ്  ഈ തണുത്ത വെളുപ്പാന്‍കാലത്ത്‌.

5. ഒരു സി ബി ഐ ഡയറി കുറിപ്പ്-1988
സംവിധാനം : കെ മധു 


ഇന്നും ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കുറ്റാന്വേഷണ സിനിമ വരുന്നത് 1988 ലാണ് . മമ്മൂട്ടിയുടെ ഏറ്റവും പ്രശസ്തമായ കഥാപാത്രം ആയ സേതുരാമയ്യരേ ആദ്യമായി അവതരിപ്പിച്ച  സിനിമ –ഒരു സി ബി ഐ ഡയറി കുറിപ്പ് . വന്‍ സാമ്പത്തിക വിജയം ആയിരുന്ന ഈ സിനിമയില്‍ നായികയും ഗാനങ്ങളും ഉണ്ടായിരുന്നില്ല . എനിട്ടും പ്രേക്ഷകര്‍ ഈ സിനിമ ആസ്വദിച്ചു. പ്രധാനമായും മമ്മൂട്ടിയുടെ ഗംഭീര അഭിനയിതിന്റെ ബലത്തില്‍ മുന്‍പോട്ടു പോയ ഈ ചിത്രത്തിന്  നല്ല കെട്ടുറപ്പുള്ള സ്ക്രിപ്റ്റും നല്ല എഡിറ്റിങ്ങും പിന്തുണ ഏകി., കഥയുടെ ഒരു ഭാഗത്ത് പോലും ഒരു ഇഴച്ചില്‍  അനുഭവപ്പെടടുന്നില്ല

പണക്കാരന്‍ ആയ ഔസേപ്പച്ചന്റെ (ജനാര്‍ദനന്‍) മരുമകള്‍ ആയ ഓമന(ലിസി) കൊല്ലപ്പെടുന്നു. അത് ഒരു ആത്മഹത്യാ ആക്കി മാറ്റാന്‍  അയാള്‍ തന്റെ പണവും സ്വാധീനവു ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ സുപ്രീം കോടതി കേസ് സി ബി ഐ ക്ക് അന്വേഷിക്കാന്‍ ഉത്തരവിടുന്നു.തുടര്‍ന്ന് ഉദ്വേഗജനകമായ രീതിയില്‍ കഥ മുന്‍പോട്ടു പോകുന്നു. സി ബി ഐ ഓഫീസര്‍ സേതുരാമയ്യരും കൂട്ടാളികളും (ജഗതി ,സുരേഷ്ഗോപി ) ഓരോ തെളിവുകളും ശേഖരിച്ചു കേസില്‍ മുന്നേറുന്നത് വളരെ തന്മയത്വമായി ചി ത്രീകരിചിട്ടുണ്ട്. ‘ഡമ്മി’ ഇട്ടു നോക്കല്‍ പരീക്ഷണ സീനിലൂടെ .ഓമന സ്വയം ചാടിയതല്ലെന്നും എടുത്ത് ഏറിയപ്പെട്ടതാണെന്നും തെളിയുക്കുന്നുത് ഏറെ പ്രശസ്തമായി..

ഓമനയുടെ വസ്ത്രത്തില്‍ കണ്ട ചോരയുടെ ബ്ലഡ് ഗ്രൂപ്പ് വേറൊരാളുടെ(പ്രതിയുടെ) ആണെന്ന് മനസ്ലിലയപ്പോള്‍ സംഭവുമായി ബന്ധപ്പെട്ട വ്യക്തികളുടെ ബ്ലഡ് ഗ്രൂപ്പ് ടെസ്റ്റ്‌ ചെയ്ത് ഒടുവില്‍ യഥാര്‍ത്ഥ പ്രതി (വിജയരാഘവന്‍ ) യെ പിടികൂടുന്നു. ബ്ലഡ് ഗ്രൂപ്പ് അയാളുടെ ആയത് കൊണ്ട് മാത്രം അയാള്‍ കുറ്റക്കാരനാണെന്ന് പറയാന്‍ കഴിയുകയില്ല എന്ന്‍ നമ്മള്‍ക്ക് ഇന്ന് അറിയാം ഡി എന്‍ എ മാച്ച് കൂടെ നടത്തിയിരുന്നെന്കിലെ പൂര്‍ണ്ണമായും പ്രതി കുടുങ്ങുക ഉള്ളു .എങ്കിലും വസ്തുനിഷ്ട്ടമായി പൂര്‍ണ്ണമായും തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒരു കേസ് അന്വേഷിച്ചു വിജയിപ്പിക്കുന രീതി യവനികയ്ക്ക് ശേഷം കണ്ടത് ഈ ചിത്രത്തില്‍ ആണ് . ഒരു തവണ പോലും കഥ കഥാതന്തുവില്‍ നിന്നും വ്യതിചലിക്കുന്നില്ല. ഇടയ്ക്ക് വെച്ചു ഒരു പ്രേമമോ , പാട്ടോ ഡാന്‍സോ വന്ന്‍ പ്രേക്ഷകനെ ശല്യപ്പെടുതുന്നില്ല . പിന്നീടു വന്ന സി ബി ഐ സിനിമകളില്‍ കച്ചവട താത്പര്യത്തിനായി ഇങ്ങനെ ചില സീനുകള്‍ തിരുകിക്കയറ്റി കഥയുടെ ഫ്ലോ കളഞ്ഞിട്ടുണ്ട്.

ഒരച്ഛന്റെ ദുഃഖം വളരെ നാച്യുറല്‍ ആയി ബഹാദൂര്‍ അഭിനയിച്ചു .  ഉര്‍വശി ,മുകേഷ് തുടങ്ങിയവര്‍ തങ്ങള്‍ക്ക് കിട്ടിയ ചെറിയ വേഷങ്ങള്‍ ഭംഗിയാക്കി. ആദ്യാവസാനം ഇത് മമ്മൂട്ടിയുടെ ജൈത്രയാത്രയാണ്.അത്രയേറെ അദ്ദേഹത്തിന്റെ സേതുരാമയ്യര്‍ ആ സിനിമയില്‍ തലയെടുത്ത് നില്‍ക്കുന്നു. 
സി ബി ഐ എന്നാ കുറ്റാന്വേഷണ ഏജന്‍സിക്ക് സാധാരണ ജനങ്ങള്‍ക്ക് ഇടയില്‍  ഇത്രയേറെ പ്രശസ്തി നേടിക്കൊടുത്ത മറ്റൊരു ചിത്രം ഇല്ല. പിന്നീടു ഉണ്ടായ  പല പ്രമാദം ആയ കേസുകള്‍ക്കും പൊതുജനം സി ബി ഐ അന്വേഷിക്കണം എന്ന് മുറവിളി കൂട്ടാന്‍ കാരണം ഈ ചിത്രത്തിലെ സി ബി ഐയുടെ അവതരണം തന്നെ എന്ന് ഒരു തരത്തില്‍ പറയാം

വാല്‍കഷ്ണം :

ഏറെ കോളിളക്കം സൃഷ്ട്ടിച്ച പോളക്കുളം പീതാംബരന്‍ കേസ് ആണ് ഈ സിനിമയ്ക്ക് പ്രചോദനമായത്എറണാകുളത്തെ പോളക്കുളം ഗസ്റ്റ് ഹൌസിന്റെ മുകളില്‍ നിന്നും അവിടുത്തെ ഒരു ജീവനക്കാരന്‍ ആയ പീതാംബരന്‍ താഴെ വീണു മരിച്ച സംഭവം ആയിരുന്നു അത് കേരള പോലീസ് അന്വേഷിച്ചു ആത്മഹത്യ എന്ന് കോടതി വിധിച്ച  ആ കേസ് .സി ബി ഐ അന്വേഷിച്ചപ്പോള്‍ കൊലപതകമായി. സി ബി ഐ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ഡമ്മി ഇട്ടു നോക്കിയത് വളരെ വാര്‍ത്താപ്രാധാന്യം ലഭിച്ചു. പ്രമുഖ വ്യവസായിയായ പോളക്കുളം നാരായണന്‍ ഉള്‍പടെ പ്രതികള്‍ ആയി. ഹൈ കോടതി സി ബി ഐക്കൊപ്പം നിന്നൂ. പക്ഷെ സുപ്രീം കോടതിയില്‍ അപ്പീല്‍  പോയപ്പോള്‍ കോടതി തെളിവുകള്‍ കൂലംകഷമായി പഠിക്കുകയും ഹൈക്കോടതി വിധി തള്ളി പ്രതികളെ വെറുതെ വിടുകയും ചെയ്തു. കേസില്‍ സഹകരിച്ച ഫോറന്‍സിക് വിദഗ്ധന്‍ ഉമാദത്തന്‍ , സുപ്രീം കോടതി വിധി പറഞ്ഞ ജസ്റ്റിസ് കെ റ്റി തോമസ്‌ എന്നിവര്‍ അവരുടെ ഓര്‍മ്മ കുറിപ്പുകളില്‍ ഈ കേസിനെ കുറിച്ച് പറയുന്നുണ്ട്. ആത്മഹത്യ ചെയ്തതാണെന്ന് വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും സി ബി ഐ അതൊക്കെ അവഗണിച്ചു നിരപരാധികളില്‍ കൊലപാതക കുറ്റം ആരോപിക്കാനാണ് ശ്രമിച്ചത് . അത് മൂലം ഒരു ബിസിനസ് സാമ്രാജ്യം തകര്‍ന്നു വീണേനെ.


യതാര്‍ത്ഥത്തില്‍ സി ബി ഐ പരാജയമായ ഒരു അന്വേഷണത്തില്‍ നിന്നും അവരെ സിനിമയില്‍ വിജയികള്‍ ആക്കിയ സംവിധായകനും തിരകഥാകൃത്തും (എസ എന്‍ സ്വാമിയും കെ മധുവും) ആണ് ഈ ചിത്രത്തിന്റെ യഥാര്‍ത്ഥ താരങ്ങള്‍.


6.ജാഗ്രത 1989



വന്‍ വിജയമായ സി ബി ഐ ഡയറി കുറിപ്പിന് ഒരു സീക്വല്‍ ആയി വന്ന ജാഗ്രത ഒന്നാം ഭാഗത്തിന്റെ അത്രയും വലിയ ഒരു വിജയമായില്ലെങ്കിലും നല്ല ഒരു ചിത്രം തന്നെയായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ രണ്ടാം ഭാഗം തിരക്ക് പിടിച്ചു ഇറക്കിയത് ഒരു പക്ഷെ സാമ്പത്തിക ലാഭം മാത്രം നോക്കിയായിരിക്കാം. കഥ പറച്ചിലില്‍ ഒന്നാം ഭാഗത്തിന്റെ ഫോര്‍മാറ്റ് അതേപടി  പിന്തുടര്‍ന്നു ഈ സിനിമ.

പ്രശസ്തയായ നടി അശ്വതി (പാര്‍വതി ) കൊല്ലപപ്പെട്ടത് അന്വേഷിക്കാന്‍ ഇന്‍സ്പെക്ട്ടര്‍ ദേവദാസ് (സുകുമാരന്‍ ) വരുന്നു. ഉന്നതര്‍ പലരുമായും അശ്വതിക്ക് ബന്ധമുള്ളതായി ദേവദാസ് മനസ്സിലാക്കുന്നുണ്ട്. കേസ് അന്വേഷണം പുരോഗമിച്ചാല്‍ അത് പലര്‍ക്കും ക്ഷീണമാകും . നടന്‍ വിശ്വം , മുന്‍ മന്ത്രി ഭാര്‍ഗവന്‍ മുതല്‍ പേര്‍ .ഇവരോടൊക്കെ കാശ് വാങ്ങിച്ചു ദേവദാസ് അശ്വതി ആത്മഹത്യാ ചെയ്തതാണെന്ന് പറഞ്ഞു കേസ് ക്ലോസ് ചെയ്യുന്നു.പിന്നെയാണ്  സേതു രാമയ്യര്‍ അവതരിക്കുനത് .ഏതാണ്ട് ഇത് പോലെ തന്നെയാണ് ആദ്യ സിനിമയും. ദേവദാസിന്റെ ക്യരക്ടരിനെ പറ്റി ആദ്യ സിനിമയുടെ റൈറ്റ് അപ്പില്‍ ഒന്നും പറഞ്ഞില്ല. വെരുമൊരു വില്ലന്‍ പോലീസ് ഓഫീസര്‍ മാത്രം ആകുമായിരുന്ന ആ കഥാപാത്രത്തെ നമ്മള്‍ ഇന്നും ഓര്‍ത്തിരിക്കാന്‍ കാരണം അത് അവതരിപ്പിച്ച സുകുമാരന്റെ കഴിവാണ് . സേതു രാമയ്യര്‍ എന്നാ കഥാപാത്രത്തിന്റെ നിഴലില്‍ മറ്റുള്ളവര്‍ ഒതുങ്ങി പോയപ്പോള്‍ ഒപ്പം നിന്ന് തിളങ്ങിയത് ദേവദാസ് മാത്രം.

സി ബി ഐ കേസ് ഏറ്റെടുക്കുന്നത് മുഖ്യമന്ത്രിയുടെ ആവശ്യ പ്രകാരമാണ്. താത്പര്യതോടെയല്ല ഡയരക്ടര്‍ കേസ് അയ്യരെ ഏല്‍പ്പിക്കുന്നു. അയ്യര്‍ കേസ് ഏറ്റെടുക്കുന്നത് . ആദ്യ കേസ് അന്വേഷണം കാരണം കേരള പോലീസില്‍ അയാള്‍ക്ക് ശത്രുക്കള്‍ ഉണ്ടായിരിക്കുന്നു. അത് കൊണ്ട് തന്നെ അവര്‍ അയ്യരെ സഹായിക്കാന്‍ ഇടയില്ല . എങ്കിലും ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണം അദ്ദേഹം ചുമതല എല്ക്കുന്നു.

അന്വേഷണത്തില്‍ സഹായിക്കാന്‍ ആയി പഴയ കൂട്ടാളികള്‍ ആയ ചാക്കോയും (മുകേഷ് )  വിക്രമും (ജഗതി ) വീണ്ടും വരുന്നുണ്ട് . ഔസേപ്പച്ചന്‍  (ജനാര്‍ദനന്‍ ) അശ്വതി അഭിനയിക്കുന്ന സിനിമയുടെ നിര്‍മാതാവ് ആയി വരുന്നുണ്ട്. കൂട്ടാളി പ്രതാപ ചന്ദ്രനും കൂടി പഴയ സിനിമയിലെ പോലെ നര്‍മ്മം നിറഞ്ഞ സീനുകള്‍ സൃഷ്ട്ടിക്കുന്നുണ്ട്.

അന്വേഷണത്തില്‍ അശ്വതി തൂങ്ങിമരിച്ചതല്ല കെട്ടി തൂക്കിയതാനെന്നു അയ്യര്‍ തെളിയിക്കുന്നു. അത് സിനിമയിലെ നല്ല ഒരു സീന്‍ ആണ് . അന്വേഷണം ഒടുവില്‍ അശ്വതിയുടെ പിതാവ് ആയ ബാബു നമ്പൂതിരിയില്‍ എത്തുന്നു,  അയാള്‍ക്ക് വിവാഹേതര ബന്ധത്തില്‍ നിന്നും പിറന്നതാണ് അശ്വതി. മകള്‍ ആണെന്ന് അറിഞ്ഞിട്ടും അയാളുടെ മകനെ കല്യാണം കഴിക്കാന്‍ അശ്വതി ഒരുങ്ങുന്നതാണ് കൊലപാതകത്തിന് കാരണം . ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് ആയിരുന്നു ഇത്. വളരെയധികം റെഡ് ഹെറിങ്ങ്സ്  ഉണ്ട് കഥയില്‍ . അശ്വതിയെ നശിപ്പിച്ച മന്ത്രി ഭാര്‍ഗവന്‍ , അവളുടെ പൂര്‍വ കാമുകന്‍ വിശ്വം ഉള്‍പ്പടെ യുള്ളവര്‍. വിശ്വം അവളെ കൊല്ലാനായി വാടക കൊലയാളിയെ (ബാബു ആന്റണി ) വിടുന്നുണ്ട്. എന്നാല്‍ കൃത്യം നടത്താന്‍ അവിടെ എത്തുന്ന അവന്‍ തൂങ്ങി നില്‍ക്കുന്ന അശ്വതിയെ ആണ് കാണുന്നത്.
വിശ്വസ്തനായ സ്വന്തം അസ്സിസ്ടന്റിന്റെ സഹയാത്തോടെ ആണ് ബാബു നമ്പൂടിരിയുടെ കഥാപാത്രം ഈ കൃത്യം നിര്‍വഹിക്കുന്നതും അശ്വതിയെ കെട്ടി തൂക്കുന്നതും.

സി ബി ഐ ഡയറി കുറിപ്പ് ഒരു പുതിയ അനുഭവം ആയിരുന്നു .കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ആയിരുന്നു ജാഗ്രത ഇറങ്ങിയിരുന്നെങ്കില്‍ അത് കുറെ കൂടി നല്ല വിജയം ആയിരുന്നേനെ . അടുത്തടുത്ത് ഒരേ ഫോര്‍മാറ്റില്‍ രണ്ടു പടം ഇറങ്ങിയപ്പോള്‍ ആളുകള്‍ക്ക് രണ്ടാമത്തെ ചിത്രത്തില്‍ ഒരു പുതുമയും തോന്നിയില്ല. അതാണ്‌ ചിത്രം ഒരു ആവറേജ് ആയി ഒതുങ്ങിയത്.  പിന്നീടു വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്നാം ഭാഗം(സേതുരാമയ്യര്‍ സി ബി ഐ ) വന്നപ്പോള്‍ അത് വലിയ വിജയം ആയി മാറി.

മൂന്നാം ഭാഗം ആര്‍തര്‍ ഹെയ്യ്ലിയുടെ നോവല്‍ ആയ detective ഇന്റെ കഥയും റിപ്പര്‍ ചാക്കോ സംഭവും കോര്‍ത്തിണക്കി നല്ല ഒരു കഥ ഉണ്ടാക്കി. നാലാം ഭാഗം(നേരറിയാന്‍ സി ബി ഐ )  അത്ര പോരായിരുന്നു . ഇനി ഇതിന്റെ അഞ്ചാം ഭാഗം അണിയറയില്‍ തയ്യാറായി കൊണ്ടിരിക്കുന്നു ...നമുക്ക് കാത്തിരിക്കാം


Saturday, December 13, 2014

മലയാളത്തിലെ കുറ്റാന്വേഷണ സിനിമകള്‍-പാര്‍ട്ട്‌ 1


എന്നും പ്രേക്ഷകര്‍ ഇഷ്ട്ടപെടുന്ന ഒരു വിഭാഗം ആണ് കുറ്റാന്വേഷണ സിനിമകള്‍. .വിദേശത്ത് ഇത്തരം സിനിമകള്‍ക്ക് ഒരു ഓമന പേരുണ്ട്. ‘Whodunit’ (ആര് ചെയ്തു എന്നര്‍ത്ഥം വരുന്ന പദം) സിനിമകള്‍. കുറ്റാന്വേഷണ സിനിമകള്‍ വളരെ അധികം ഒന്നും ഉണ്ടായിട്ടില്ല മലയാളം സിനിമയില്‍ഉണ്ടായവ പലതും അത്ര നല്ലതും അല്ല. എന്നാല്‍ ഉണ്ടായ നല്ല സിനിമകള്‍ മലയാള സിനിമ ചരിത്രത്തിലെ തന്നെ നാഴിക കല്ലുകളാണ്..
കുറ്റാന്വേഷണ സിനിമകള്‍ പ്രധാനമായും വ്യതസ്തമാകുന്നത് അവയില്‍  സാധാരണ കമെഴ്യസല്‍ ചിത്രങ്ങളില്‍ കാണുന്ന എലമെന്റ്സ് കുറവ് അല്ലെങ്കില്‍ ഇല്ല എന്നതാണ്. ഒരു ഹീറോ ഹീറോയിന്‍ കോമ്പിനേഷന്‍ ഇവയില്‍ അങ്ങനെ കാണില്ല. പിന്നെ സാധാരണ ഉള്ള പ്രേമം , മെലോഡ്രാമ , പാട്ടുകള്‍ കോമഡി സീനുകള്‍ തുടങ്ങിയവ ഉണ്ടാകാറില്ല  എന്നിട്ടും ഇവയില്‍ പലതും വലിയ സാമ്പത്തിക വിജയം ആയി.
മലയാളത്തിലെ ഇത് വരെയുള്ള പത്തു മികച്ച കുറ്റാന്വേഷണ സിനിമകളിലേക്ക് ഉള്ള ഒരു തിരിഞ്ഞു നോട്ടം ആണിത്

1.ഭാര്‍ഗവി നിലയം -1964

മലയാള സിനിമ ചരിത്രത്തില്‍ ആദ്യ കാലഘട്ടങ്ങളില് അതായത് 1964 ല്‍ പുറത്തിറങ്ങിയ ഭാര്‍ഗവി നിലയം എന്നാ സിനിമ ആണ് ഈ വിഭാഗത്തില്‍ പെടുത്താവുന്ന ആദ്യ സിനിമ .
പ്രശസ്ത എഴുത്തുകാരന്‍ ആയിരുന്ന സര്‍വ ശ്രീ വൈക്കം മുഹമ്മദ്‌ ബഷീറിനു ഉണ്ടായ ഒരു പ്രേതാനുഭാവത്തില്‍ നിന്നും ഉരുത്തിരിഞ്ഞതാണ് ആ സിനിമയുടെ സ്ക്രിപ്റ്റ്. ഒരു ഹൊറര്‍ ചിത്രം ആയിട്ടാണ് അറിയപ്പെടുന്നതെങ്കിലും അതില്‍ ഒരു ഒരു ഭാഗം കഥാനായകന്‍ ആയ എഴുത്തുകാരന്‍ നടത്തുന്ന അന്വേഷണം ആണ്. ഭാര്‍ഗവി എന്നാ യുവതി ആത്മഹത്യ’ ചെയ്തത് എന്ന് പറയപ്പെടുന്ന വീട്ടില്‍ താമസിക്കാന്‍ എത്തുന്ന നായകന്‍ അവള്‍ ആത്മഹത്യാ ചെയ്യാന്‍ ഉണ്ടായ കാരണം അന്വേഷിക്കുന്നു.ഭാര്‍ഗവിയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ടു സംസാരിക്കുന്നു.ഒടുവില്‍ അവളുടെ ചരിത്രം മനസ്സിലാക്കുമ്പോള്‍ അവള്‍ ആത്മഹത്യ ചെയ്തതല്ല കൊന്നതാണ് എന്ന് മനസിലാക്കുന്നു.ഒടുവില്‍ കുറ്റവാളിയേയും കണ്ടുപിടിക്കുന്നു. ഇതിനടയില്‍ ചില ഹൊറര്‍ എലമെന്റ്സ് ഉണ്ടെന്നു മാത്രം. പ്രധാനമായും അത് കുറ്റാന്വേഷണ സിനിമ തന്നെ.
ഇതിനു ശേഷം  നസീര്‍ അടൂര്‍ ഭാസി ടീമിന്റെ ഈ ജോന്രയില്‍ (genre) കുറെയധികം സിനിമകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും അവയൊന്നും പ്രസ്താവ്യ യോഗ്യമല്ല .70 കളിലെ പ്രശസ്ത സംവിധായകന്‍ ശശികുമാറിന്റെ ആണ് ഇതില്‍ പലതും. എല്ലാം ആ സമയത്തെ തട്ടുപൊളിപ്പന്‍ സിനിമകള്‍. സീ ഐ ഡീ നസീര്‍, ഡേയ്ന്ജര്‍ ബിസ്കറ്റ് ,മറവില്‍ തിരിവ് സൂക്ഷിക്കുക ,ലങ്കാദഹനം , കൊച്ചിന്‍ എക്സ്പ്രസ്, കണ്ണൂര്‍ ഡീലക്സ് ,ലോട്ടറി ടിക്കറ്റ് തുടങ്ങിയ ഓര്മ വരുന്നു...
അതിനു ശേഷം നല്ല ഒരു കുറ്റാന്വേഷണ സിനിമ വരുന്നത് 18 വര്ഷം കഴിഞ്ഞാണ് .


2. യവനിക -1982


കെ ജീ ജോര്‍ജിന്റെ 1982 ല്‍ റിലീസ് ആയ  യവനിക. പ്രേക്ഷരും നിരൂപകരും ഒരു പോലെ രണ്ടും കയ്യും നീട്ടി  സ്വീകരിച്ച അപൂര്‍വ്വം സിനിമകളില്‍ ഒന്നായിരുന്നു യവനിക
കെ ജി ജോര്‍ജ് എന്നാ സംവിധായകന്റെ ഏറ്റവും മികച്ച  സിനിമ ആയ യവനികയുടെ കഥ  ഒരു നാടക ട്രൂപിന്റെ പശ്ചാത്തലത്തില്‍ ആണ് നടക്കുന്നത് .ആ ട്രൂപ്പിലെ തബലിസ്റ്റ് ആയ അയ്യപ്പനെ(‘ഭരത്’ ഗോപി ) കാണാതാകുന്നു. തുടര്‍ന്നുള്ള പോലീസ് അന്വേഷണം ആണ് കഥയുടെ ഇതിവൃത്തം . 


ആദ്യമൊന്നും ട്രൂപിന്റെ ഉടമസ്ഥന്‍ വക്കച്ചന്‍ (തിലകന്‍) അതിനു വലിയ പ്രാധാന്യം കൊടുക്കുന്നില്ല . ഒരു തികഞ്ഞ മദ്യപാനി ആണ് അയ്യപ്പന്‍. ആര്‍ക്കും അയാളെ ഇഷ്ട്ടമല്ല. എങ്കിലും നല്ല കഴിവുള്ള കലാകാരന്‍ ആയതു കൊണ്ട് അയാളെ സഹിക്കുന്നു. കാണാതാകുന്ന ദിവസം വക്കച്ചനോട് കയര്ത്തിട്ടാണ് അയാള്‍ പോയത്. അയാളുടെ ഭാര്യക്കോ (
കുട്ട്യേടത്തി വിലാസിനി ) മകനോ (അശോകന്‍ ) അയാളെ കുറിച്ച് വിവരമില്ല .മാത്രമല്ല അയാള്‍ അപ്പോള്‍ വെച്ചു കൊണ്ടിരിക്കുന്നപെണ്ണായ രോഹിണിക്കോ(ജലജ)അയാള്‍ എവിടെ പോയെന്നു അറിയില്ല എന്ന് പറഞ്ഞു .

കാണാതാകുന്ന ദിവസം വക്കച്ചനോട് കയര്ത്തിട്ടാണ് അയാള്‍ പോയത് .അയ്യപ്പന്‍ മിസ്സിംഗ്‌  ആയതില്‍ തനിക് പങ്ക് ഉണ്ടെന്നു ആളുകള്‍ വിചാരിക്കുമോ എന്ന് ഭയന്ന് ട്രൂപ്പില്‍ ഉള്ളവരുടെ ഉപദേശം സ്വീകരിച്ചു വക്കച്ചന്‍ പോലീസില്‍ ഒരു പരാതി കൊടുക്കുന്നു.

തുടര്‍ന്ന് നടക്കുനത് വളരെ ശാസ്ത്രീയമായി നടക്കുന്ന ഒരു കുറ്റാന്വേഷണം ആണ് .ട്രൂപ്പില്‍ ഉള്ളവരെ ചോദ്യം ചെയ്യുന്ന സീനുകള്‍ വളരെ റിയലിസ്റ്റിക്ക് ആയിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.വളരെയധികം റിസര്‍ച്ച് ഇതില്‍ നടത്തിയിട്ടുള്ളതായി വ്യക്തമാണ്.പോലീസ് ഇന്‍സ്പെക്ടര്‍ ആയി അഭിനയിച്ചത് മമ്മൂട്ടി ആണ് .അദ്ദേഹത്തിന്റെ ആദ്യ കാല സിനിമകളില്‍(രണ്ടാമത്തെ ആണെന്നാണ് ഓര്‍മ്മ ) ഒന്നാണ് യവനിക. മമ്മൂട്ടി നേരത്തെ പറഞ്ഞ രംഗങ്ങള് ഭംഗിയായി അഭിനയിച്ചിട്ടുണ്ട്


ഇന്‍സ്പെക്ടറുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായ് ട്രൂപിലെ അംഗങ്ങളഉടെ മറുപടികളില്‍ നിന്നും അയ്യപ്പന്‍റെ കഴിഞ്ഞ ജീവിതം ഫ്ലാഷ് ബാക്കുകള്‍ ആയി കാണിക്കുന്നു. ഓരോരുത്തരും അവരുടെ വ്യൂ പോയിന്റ് അവതരിപ്പിക്കുന്നു. ഒരേ സംഭവത്തിന്റെ തന്നെ വിവിധ പെര്സ്പെക്ടീവുകള്‍ . അകിര കുറോസാവയുടെ rashomon എന്നാ ചിത്രത്തില്‍ ആണ് ഈ തരത്തില്‍ കഥ അവതരിപ്പിക്കുന്ന രീതി വന്നത് .

വളരെ റിയലിസ്റ്റിക്ക് ആയി ചിത്രീകരിച്ച ഇതിലെ അന്വേഷണ രീതി സിനിമയില്‍ ആദ്യമായിരുന്നു. പോലീസ് മോഴിയെടുപ്പ്, ഫോറന്‍സിക് തെളിവെടുപ്പ് (അയ്യപ്പ്‌നെ കുത്താന്‍ ഉപയോഗിച്ച  കുപ്പിച്ചില്ല് ,അതിലെ വിരലടയാളം ) തുടങ്ങിയവയിലൂടെ ആണ് ഇന്‍സ്പക്ടര്‍ (മമ്മൂട്ടി) കുറ്റവാളികളെ കണ്ടെത്തുന്നത് .


ഭരത് ഗോപി ക്രൂരനായ അയ്യപ്പനെ അനശ്വരമാക്കി. ചൂഷണം ചെയ്യപ്പെട്ട ഒരു സ്ത്രീയുടെ ദുരന്ത കഥയാണ് യവനിക എങ്കിലും ആദ്യ പൂര്‍ണ്ണ ഡിറ്റക്റ്റീവ് സിനിമ എന്നാ ടൈറ്റില്‍ യവനികയ്ക്ക് സ്വന്തം..


3.കാണാതായ പെണ്‍കുട്ടി -1985


കെ എന്‍ ശശിധരന്‍ സംവിധാനം ചെയ്ത ഈ ചിത്രം നല്ല ഒരു ക്രൈം ത്രില്ലര്‍ ആണ് . എന്നാല്‍ സാധാരണ കമേഴ്സ്യല്‍ സിനിമയുടെ ചേരുവകള്‍ വളരെ കുറവാണ്. ഒരു പെണ്‍കുട്ടിയുടെ തിരോധാനത്തില്‍ നിന്നും സിനിമ തുടങ്ങുന്നു. പെണ്‍കുട്ടി സ്കൂളില്‍ നിന്നും ടൂര്‍ പോയ ബസ് അപകടത്തില്‍ പെടുന്നു. എങ്കിലും അവള്‍ ഭാഗ്യവശാല്‍ പരിക്കൊന്നും ഇല്ലാതെ രക്ഷപ്പെട്ടു . ടൂര്‍ കാന്‍സല്‍ ആയതു കൊണ്ട് അവള്‍ വീട്ടിലേക്ക് തിരിച്ചു പോകുന്നു, എന്നാല്‍ പിന്നീടു അവളെ ഒരു ആരും ജീവനോടെ കണ്ടിട്ടില്ല. തൊട്ടടുത്തുള്ള റെയില്‍വേ ട്രാക്കിന്റെ അടുത്ത് നിന്നും അവളുടെ ജഡം കണ്ടു കിട്ടുന്നു. ഫോരെന്‍സിക് പരിശോധനയില്‍ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. എന്നാല്‍ ലൈംഗീക പീഡനം നടന്ന ലക്ഷണം ഇല്ല . പോലീസിനെ ഇത് കുഴക്കുന്നുണ്ട്. പിന്നീടു സംഭവുമായി ബന്ധപ്പെട്ട ആളുകളെ ചോദ്യം ചെയ്യുന്നതിലൂടെയാണ് കഥയുടെ ചുരുള്‍ അഴിയുന്നത്. അസന്മാര്‍ഗിയായ സ്വന്തം അമ്മയുടെ രഹസ്യ വേഴ്ച അറിയാതെ തിരിച്ചു വീട്ടില്‍ എത്തിയ പെണ്‍കുട്ടി കാണാന്‍ ഇടയാകുന്നു. കണ്ടുപിടിക്കപ്പെട്ടത്തിലുള്ള ലജ്ജയും ഭയവും കൊണ്ട് ഉന്മാദിയാക്കി പെട്ട  അമ്മ തന്നെ സ്വന്തം മകളെ കഴുത്ത് ഞെരിച്ചു കൊല്ലുന്നു എന്ന നല്ല ഒരു ട്വിസ്റ്റ് ഇതില്‍ ഉണ്ട്. ഭയവും യഥാര്‍ഥത്തി;ല്‍ നടന്ന സംഭവത്തില്‍ നിന്നും ആണ് ഈ പ്രമേയം എടുത്തിരിക്കുന്നത്. സംഘട്ടനം , കോമഡി തുടങ്ങിയവ ഒന്നും ഇതിലില്ല.അത് കൂടാതെ കഥാപാത്രങ്ങള്‍ ആയി അഭിനയിച്ചവരുടെ കാസ്റ്റിംഗില്‍ ഉള്ള തെറ്റുമുണ്ട്. അന്വേഷകരായി വരുന്ന പോലീസുകരായി അത്ര പ്രശസ്തരല്ലാത്ത നടന്മാര്‍ അഭിനയിചിരിക്കുന്നത്.അത് കൊണ്ട് തന്നെ അവര്‍ കേസിന്റെ ചുരുള്‍ അഴിക്കുമ്പോള്‍ പ്രേക്ഷകന് അത്ര ആവേശം തോന്നുന്നില്ല. അന്വേഷകന്‍ ആയി ഒരു പ്രധാന്‍ താരത്തെ അഭിനയിപ്പിചിരുന്നെങ്കില്‍ സിനിമ വലിയ  വിജയം ആയേനെ. പിന്നീടു വന്ന സി ബി ഐ ഡയറി കുറുപ്പ് ഇതിനു തെളിവാണ്. പെണ്‍കുട്ടിയുടെ അച്ഛന്‍ ആയി ഭരത് ഗോപി നന്നായി അഭിനയിച്ചിട്ടുണ്ട് .സ്വന്തം മകള്‍ മരിച്ചു കിടക്കുന്നത് കണ്ടുള്ള റിയാക്ഷന്‍ , തന്റെ ഭാര്യ തന്നെ വഞ്ചിക്കുന്നു എന്നറിയുമ്പോഴുള്ള വിഹ്വലത എല്ലാം അദ്ദേഹത്തിന്റെ ക്രാഫ്റ്റ് വെളിവാക്കുന്നുണ്ട്. കുറ്റവാളി ആയ ഭാര്യ ആയി ജയഭാരതി അഭിനയിച്ചിരിക്കുന്നു. തിലകന്‍ ഒരു കോണ്‍സ്റ്റബിളിന്റെ റോള്‍ ചെയ്തിരിക്കുന്നു. ചെറുതെങ്കിലും സിനിമയിലെ ആകെയുള്ള നര്‍മ്മം ഈ കഥാപാത്രം കൊണ്ട് വരുന്നതാണ്.
ജാരനായി മമ്മൂട്ടി ആണ് അഭിനയിച്ചിരിക്കുന്നത്  . മമ്മൂട്ടി പോലീസ് ഓഫീസര്‍ ആയി വനിരുന്നെങ്കില്‍ ചിത്രം  കുറെ കൂടി നന്നായേനെ. അദ്ദേഹത്തിന് കൊടുത്ത കഥാപാത്രമായി മമ്മൂട്ടിക്ക് ഒന്നും  ചെയ്യാനില്ല. മുന്പ് പറഞ്ഞ പോലെ കാസ്റ്റിംഗ് പിശക് കൊണ്ട് പടം വേണ്ടത്ര തിളങ്ങാതെ പോയി.



കുറിപ്പ് : ഒരു സി ബി ഐ ഡയറി കുറിപ്പില്‍ ഈ ചിത്രത്തിന്റെ കഥാതന്തു പരാമര്‍ശിക്കുപ്പെടുന്നുണ്ട്. ജഗതിയും സുരേഷ്ഗോപിയും തമ്മിലുള്ള ഒരു സംഭാഷണത്തില്‍ സുകുമാരന്റെ ദേവദാസ് എന്നാ കഥാപാത്രം ഇത് പോലുള്ള ഒരു സംഭവത്തെ ആത്മഹത്യാ ആക്കി മാറ്റി എന്ന് ജഗതി പറയുന്നു

(തുടരും ..............)

Thursday, December 11, 2014

Manichithrathazhu -The Ornate Lock

Manichithrathazhu –My musings on one of the greatest Malayalam film of all time  
Much has already been written about the classic film of the 90s ‘Manichithrathazhu’. Released in 1993 it was one of those rare films which was highly appreciated critically as well as commercially (In fact it was the highest grossing film of that year).Directed by Fazil who in turn was assisted by his protégés Siddique-Lal, Priyadarshan, and Sibi Malayil, the film has since become as cult classic and is without question  Fazil’s best film . Fazil himself admitted that he could not top this achievement till date. 
Essentially a psychological thriller, it was infused with comedy to make it more sellable to the average audience. Still if you keep those lighter moments aside the film emerges as a brave attempt at exploring the intricacies of the human mind, a film in which science and logic emerges victorious over superstition which had clouded the truth.
The full plot can be read from this link :
https://en.wikipedia.org/wiki/Manichitrathazhu
The film was written by Madhu Muttam, a relatively unknown script writer at the time . He is said to have been inspired  a tragedy that happened in Alummoottil Tharavadu . I searched a lot on this topic to find out what that tragedy was but could not get any definite data . Then I came across this website maintained by the current generation of Alummoottil Family. They were a powerful Ezhava clan from alappuzha who were quite close to Travancore Royal Family. They had amassed huge wealth through various ventures and they were given the title of ‘channar’ for the ‘karanavar’(head of the family). An incident mentioned in the website related to the last karanavar of the family stuck a chord.
Here is the excerpt from the website:
http://alummoottil.com/home.htm( website link)
Kochukunju Channar III, who was very close to King Sreemoolam Thirunal during the period of his Karanavarship from 1903 to 1921. Unfortunately, there was no unity in the family at this time because of his undiplomatic and uncompromising attitude. This finally led to his assassination in 1921. Sreedharan Channar, his nephew was the prime-accused in that case and he was awarded capital punishment by the king, at the age of 24, in 1922.
This Kochukunju Channar was one of the richest of the family.   He is said to have had three wives. He had built the alummoottil meda in 1906. This grand mansion can still be seen near kayamkulam. He was the only person beside the King of Travancore to own a car in 1921. He lived a glorious life enjoying his riches and using his political power to his advantage. But his autocratic approach did not go well with his own family  

Alummoottil Meda
The resentment reached its climax when the Karanavar was literally hacked to death inside this ‘meda’ (seen in picture) by a family member. This was the only documented tragedy that had happened in the history of Alummoottil family. Maybe Madhu Muttom who resided near this place had heard about this incident and used this idea to create legend of Nagavalli, and her horrible murder at the hands of ‘madampalli’ karanavar’. In the movie too the ancestral house where the story takes place is referred to as ‘Meda”.
The story of Ganga and her psychosis maybe have been inspired by the many cases of dual/multiple personality disorders observed and documented by psychiatrists all over the world.  Madhu Muttom should be appreciated for weaving together these two different scenarios and making up an interesting story.  It is interesting to note that he too like Fazil has failed to top this achievement and not produced any new interesting scripts till date.
There are numerous reviews and analysis of the films plot available over the internet. Some are really interesting and thought provoking. Some really bizarre-like an analysis which concludes that Nakulan and Dr Sunny are Gay Partners! Hence Nakulans avoidance of physical relation with his wife Ganga and Dr.Sunny’s closeness with Chandu. Another states that Ganga’s infatuation with Nagavalli is not just mental but physical . The reviewer says that Ganga is a lesbian and she is experiencing a sexual ecstasy by dressing up as Nagavalli which gives her the sensation of having sex with her(https://rav1tranquilized.wordpress.com/tag/manichitrathazhu/). 
I find these ideas absurd !. Still its fascinating to see the depth and mysteriousness of the film which permits such intricate analysis.
One thing is pretty clear though. Nakulan is a workaholic. He is married to his work more than his wife. It’s his over dedication to his profession which causes him to ignore Ganga unknowingly. There are numerous scenes in the movie which shows how self indulgent Nakulan becomes ignoring those around him when work takes over him. But he also has genuine affection for his wife and family members, shown by his breaking down when he finds out about Ganga’s illness and when he rescues Alli from the locked room.
We can see that Ganga never shows any disappointment when Nakulan shows no interests in her conversations. She is quite used to being avoided by the persons she love. Her parents had left her at a tender age to build their lives.  The same feeling of loneliness had come back to her living inside the huge ‘meda’. Avoided by her husband, her mind begins to create a fantasy world to keep itself engaged and amused. He feeling of sympathy and empathy with the character of Nagavalli finally leads her to assume her personality and to accomplish what Nagavalli couldn’t; the death of the autocratic Karanavar. The Karanavar symbolized control ,Ganga’s mind wanted to overcome this control and be the controller of her destiny. She wanted to do as she pleased.  By being Nagavalli she became larger than life, intilling fear in others. Her mind thoroughly enjoyed this and gradually wanted to assume this personality after dissolving the meek personality of Ganga.

The serious scenes in the movie where Dr. Sunny discusses Ganga’s illness with Nakulan and Brahmadathan Nampoodiripaadu  might evoke a chuckle or two today, but it was still an honest attempt by the film maker to bring a sense of scientific  foundation   to the whole scenario. This rooting of the film in logic and reason even when happenings tend to veer towards the supernatural is one of main factors which make this film a classic.
(I have updated the part where I criticised the songs in the movie, as I later found out from much serious affcionados like Jijo Thankchan how the songs had immense significance in the movie )
The scene where Dr.Sunny locks in Sreedevi accusing her of trying to poison Nakulan. At the end of this emotionally charged sequence, he suddenly breaks out into a song!(Pazham thamizh paattu). I was highly critical of this sequence as I found the inclusion of a song at this sequence to be totally out of tune with the situation . It was only later that I came to know (thanks to Jijo Thankachan and his fb page on Manichithrathazhu) that this song is in Ahiri Raga which is a favourite of  Nagavalli (demonstrated by the first dialogue of Nagavalli earlier in the movie- during the Pooja scene with Nedumudi Venu and Ganeshan). Its a lullaby and Sunny sang it deliberately to soothe the Nagavalli Persona in Ganga.
The singing by ganga at midnight inside the Thekkini is heard only by Dr.Sunny and no one else in the house. This is when the whole family had moved in to protect Nakulan! Its hard to believe that everyone else had a sound sleep when most would have remained sleepless due to the reputation of the house. (I kept this portion from my earlier edit as I still find it impossible that no one came up to enquire about the singing -not even Nakulan who was a rationalist like Sunny .)
The song bits like 'palavattom pookkaalam' etc were required to establish the Loneliness of Ganga and her longing for love and care from someone who could understand her emotions.
'Oru murai Vanthu parthaya' was essential of the climactic conclusion  which brings forth the persona of Nagavalli in full bloom. 
In concluding one can safely say if you ignore some of these anomalies this movie will rank among the best in the world.



EVERFLOW - A POEM

  Thoughts, streaming endlessly Down a narrow gorge Craving for an expanse, To spread even , self forged. Calm without a hint of storm, Clea...