മണിച്ചിത്രത്താഴിന്റെ വിശേഷങ്ങൾ പറയുമ്പോൾ ആ സിനിമയ്ക്ക് പുറത്തുള്ള ചില കാര്യങ്ങൾ കൂടി പറയാമെന്ന് വെയ്ക്കുന്നു . സിനിമയുടെ പകർപ്പവകാശം സംബന്ധിച്ചു മധു മുട്ടവും ഫാസിലും തമ്മിൽ നടന്ന നിയമയുദ്ധം അധികം പേർക്കും അറിയാനിടയില്ല . 2007 സെപ്റ്റംബറിലെ ഒരു വിധിന്യായത്തിൽ കോടതി മധു മുട്ടത്തിന്റെ നഷ്ട പരിഹാരത്തിനുള്ള അപ്പീൽ റദ്ദ് ചെയ്തു കൊണ്ട് വിധി വന്നു ( indiankanoon.org).
മണിച്ചിത്രത്താഴ് ഹിന്ദിയിലേക്ക് ഭൂൽ ഭുലയ്യ എന്നപേരിൽ റീമേയ്ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഈ കേസ് .ഇതിനു മുൻപ് തമിഴിലേക്ക് റീ മെയ്ക്ക് ചെയ്തപ്പോഴും മധു മുട്ടം കേസ് കൊടുത്തിരുന്നു . അദ്ദേഹത്തിന്റെ വിഷമം മനസ്സിലാക്കാവുന്നതാണ് . സിനിമയുടെ കഥ അദ്ദേഹം വെറും 18000 രൂപയ്ക്ക് ആണ് ഫാസിലിന് കൊടുത്തത് . സകല അവകാശവും കൊടുത്തതായി അഗ്രിമെന്റും സൈൻ ചെയ്തു പോയി .
ഒരു പക്ഷെ ചിത്രം ഇത്ര അഭൂതപൂർവമായ വിജയം കൈവരിക്കുമെന്ന് അദ്ദേഹം കരുതിയിരിക്കില്ല . അത് കൊണ്ടോ ചിലരുടെ ഉപദേശം മൂലമോ അദ്ദേഹം കേസ് കൊടുത്തത്
അത് പക്ഷെ അദ്ദേഹത്തിന്റെ സിനിമ ഭാവിയെ തന്നെ ബാധിച്ചു . ഫാസിലിനെയും പ്രിയദർശന്റെയും പോലെ ഉള്ള സ്വാധീനമുള്ള സംവിധായകരെ പിണക്കിയ ഒരു വ്യക്തിയെ മറ്റുള്ളവരും തഴയുകയാണ് ഉണ്ടായത് . പിന്നീട് നല്ല ചിത്രങ്ങളൊന്നും അദ്ദേഹത്തിന്റേതായി വന്നില്ല .
കേസിന്റെ ഫയലിലും ആ സമയത്തുള്ള ചില ഇന്റർവ്യൂവിലും ഫാസിൽ മധു മുട്ടത്തെ പറ്റി അത്ര നല്ല അഭിപ്രായമല്ല പറഞ്ഞത് . നല്ല ത്രെഡ്ഡുകൾ ഉണ്ടെങ്കിലും ഒരു സിനിമാ രൂപത്തിൽ അവയെ വികസിപ്പിക്കാൻ കഴിയാത്തയാൾ എന്നാണ് അദ്ദേഹം പറഞ്ഞത് . കേസ് ഫയലിൽ പറയുന്നുണ്ട് : മണിച്ചിത്രത്താഴിന്റെ ത്രെഡ് വളരെ ശുഷ്കമായിരുന്നു . ജോയ് എന്ന ഒരു മനശ്ശാസ്ത്രജ്ഞൻ ബ്ലാക്ക് മാജിക്കിന്റെ സഹായത്തോടെ ഒരു മനോരോഗ ചികിത്സ നടത്തുന്നു എന്ന് മാത്രം .
അത് ഒരു കമേഴ്ഷ്യൽ സിനിമയുടെ രൂപത്തിലായത് ഫാസിലിന്റെയും മറ്റു പലരുടെയും (സിബി മലയിൽ , ലാൽ , സിദ്ദിക്ക്,പ്രിയദർശൻ ) കൂട്ടായ്മ്മ കാരണം ആണ് എന്ന് ഫാസിൽ പറയുന്നുണ്ട് . സ്ക്രിപ്റ്റ് ഉണ്ടാക്കാനായി മധു മുട്ടവും ഫാസിലും ആലപ്പുഴ ബ്രദേഴ്‌സ് ലോഡ്ജിൽ ദിവസങ്ങളോളം താമസിച്ചിട്ടും ഒന്നും നടന്നില്ല .
ഇതേ അവസ്ഥ തന്നെയായിരുന്നു ഫാസിലുമായി അദ്ദേഹം സഹകരിച്ച മറ്റു സിനിമകളുടെയും . ഒരു നല്ല ഐഡിയയുമായി മധു മുട്ടം ഫാസിലിനെ കാണും . പിന്നെ അത് വികസിപ്പിക്കുന്നത് ഒറ്റയ്ക്ക് അദ്ദേഹത്തിന് പറ്റില്ല . മണിച്ചിത്രത്താഴിലും ഇത് തന്നെയാണ് ഏറെക്കുറെ സംഭവിച്ചത് . ചാത്തനേറുമായി ബന്ധപ്പെട്ട ഒരു ത്രെഡ്ഡ് ആയിരുന്നു മധു മുട്ടത്തിന്റെ കയ്യിൽ ഉണ്ടായിരുന്നത് . അത് സിനിമ രൂപത്തിൽ ഒരു സ്ക്രിപ്പ്റ്റ് ആയി മാറിയത് ഫാസിലിന്റെയും മറ്റും ഇന്പുട്ട്സ് കൊണ്ട് തന്നെയാകും .
എന്നാൽ വേണ്ട സഹകരണം കിട്ടിയപ്പോൾ മധു മുട്ടം സ്ക്രിപ്പ്റ്റും , സംഭാഷണവും മറ്റും തയ്യറാക്കി . കൂടെ അദ്ദേഹത്തിന്റെ തന്നെ കവിതയായ "വരുവാനില്ലാരും " അതിൽ ഉപയോഗിക്കാൻ കൊടുക്കുകയും ചെയ്തു
എന്നാൽ അത് പോലെ ഒരു ചരിത്ര സിനിമയിൽ നിന്നും സാമ്പത്തിക ലാഭം ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നതാണ് അദ്ദേഹത്തിന്റെ പരാജയം
No comments:
Post a Comment