ആർത്തലച്ചിരമ്പിയെത്തി കൂറ്റൻ മരങ്ങളെ കടപുഴക്കിയെറിഞ്ഞു നിൻ പ്രളയതാണ്ഡവം
പ്രചണ്ഡമായ പ്രകമ്പനത്താൽ ആർത്തനാദങ്ങളെ തളർത്തി
മരണത്തിൻ കരിമ്പടത്താൽ നീയാ ഹതഭാഗ്യരെ പുതപ്പിച്ചു
ഒരു കുരുന്നു ജീവനെ കശക്കിയെറിഞ്ഞപ്പോൾ കരുണയെന്ന വികാരത്തെ
നീ ഓർത്തില്ലയോ
നീ തീർത്ത പേമാരി ഒരു കാട്ടുതീയായി ജ്വലിച്ചു മണ്ണിനെ സ്നേഹിച്ചവരുടെ സ്വപ്നങ്ങളെയെരിച്ചു കളഞ്ഞില്ലേ
ഇതൊക്കെയെകിലും വെറുക്കില്ല നിന്നെയാരും
തന്നതെത്രയോ ഏറെയെന്നത് മറക്കില്ലൊരിക്കലും
അതിജീവനത്തിന്റെ പാതയിൽ കൈ കോർത്ത് ഞങ്ങൾ
നവപ്രഭാതത്തിൻ പ്രതീക്ഷയിലേക്ക് നീങ്ങുക തന്നെ ചെയ്യും
രാംനാഥ് പി
No comments:
Post a Comment