(തിരുവതാംകൂര്‍ മഹാരാജാവായ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ ജീവിതത്തില്‍ നിന്നും ഒരേട് )
ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നവും പ്രശസ്തവും ആയ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന സമയം. പുതിയ ശീവേലി പുരയുടെ നിര്‍മാണം കഴിഞ്ഞത് നിരീക്ഷിക്കാനായി മഹാരാജാവ് തിരുമനസ്സ് കൊണ്ട് ക്ഷേത്രത്തില്‍ എഴുന്നെള്ളി. ഏഴ് ഏക്കറോളം വരുന്ന ക്ഷേത്ര മുറ്റം ആകെ കല്ലിന്റെയും മറ്റും അവശിഷ്ടങ്ങള്‍ നിറഞ്ഞു വൃത്തികേടായി കിടന്നിരുന്നു. ഇത് കണ്ട മഹാരാജാവ് ക്ഷേത്ര ഭാരവാഹികളോട് അതെല്ലാം വൃത്തിയാക്കാന്‍ ആജ്ഞാപിച്ചു .ഉത്സവം തുടങ്ങാന്‍ വെറും ഒരാഴ്ച ബാക്കി നില്‍ക്കെ ഇത് അസാധ്യം ആണെന്ന് ക്ഷേത്ര ജീവനക്കാര്‍ അദ്ദേഹത്തെ അറിയിച്ചു . ഇത് കേട്ട മാര്‍ത്താണ്ഡവര്‍മ്മ ക്ഷോഭിച്ചില്ല. പകരം നിശബ്ദനായി അദ്ദേഹം തന്റെ ഉത്തരീയം താഴെ വിരിച്ചു അവിടെ കിടന്ന കല്ലും മണ്ണും കട്ടയും മറ്റും അതില്‍ വാരിയെടുത്ത് ഒരു ഭാണ്ഡം ആകി അത് സ്വന്തം ചുമലില്‍ വെച്ച് ക്ഷേത്രത്തിനു പുറത്തിറങ്ങി. വെളിയില്‍ ക്ഷേത്രത്തിന്റെ പണി പുരോഗമിക്കുന്നത് കാണാന്‍ നിന്ന നൂറു കണക്കിന് ജനങ്ങളുടെ മുന്നിലേക്കാണ് അദ്ദേഹം ഇറങ്ങിയത്. മഹാരാജാവ് തന്നെ ക്ഷേത്രം വൃത്തിയാക്കുന്നത് കണ്ട ജനം ഇളകി വശായി. പിന്നീടു ക്ഷേത്രത്തിലേക്ക് ജനപ്രവാഹം ആയിരുന്നു. ഉത്സവത്തിനു വളരെ മുന്പ് തന്നെ ക്ഷേത്രവും പരിസരവും വൃത്തിയായി.
ഇത് ചിലപ്പോള്‍ ഒരു ഐതിഹ്യം ആയിരിക്കാം എന്നിരുന്നാലും ഒരു ഭരണാധികാരി എങ്ങന പ്രവര്‍ത്തിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ഈ കഥ. അസാധ്യമെന്നു വിചാരിക്കുന്ന കാര്യങ്ങള്‍ പോലും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സാധ്യമാക്കാം എന്നാ തത്വം ഇതിലുണ്ട്. ഒരു ഭരണാധികാരി പൂര്‍ണനാകുന്നത് പ്രജ കൂടി ചേരുമ്പോഴാണ്.പ്രജ ഇല്ലാതെ രാജാവില്ല.ഇത് മനസ്സിലാക്കിയവര്‍ ആയിരുന്നു ആ മഹാനായ ഭരണാധികാരികള്‍.
എന്നാല്‍ സ്വയം നല്ലത് ചെയ്യാതെ നന്മ ചെയ്യാതെ പ്രജകളോട് നന്മ ചെയ്യാന്‍ ആഹ്വാനങ്ങള്‍ നടത്തുന്ന ഭരണാധികാരികള്‍ ആണ് നമ്മളെ ഇന്ന് ഭരിക്കുന്നത് . അഴിമതിയില്‍ മുങ്ങി കുളിച്ചു നില്‍ക്കുമ്പോളും ഉളുപ്പില്ലാതെ സത്യസന്ധതയെ പറ്റിയും പ്രജാ ധര്‍മത്തെയും പറ്റിയും വാതോരാതെ പ്രസംഗിക്കുന്നവര്‍ . സ്വയം കൈയിട്ടു വാരുമ്പോള്‍ ജനങ്ങള്‍ "ഒരു കൈ സഹായം " ചെയ്യാന്‍ പറയുന്നവര്‍. ഇങ്ങനെ ഉള്ളവര്‍ ഭരിക്കുമ്പോള്‍ ജനങ്ങള്‍ സത്യസന്ധരും കര്‍മ നിരതരും ആകുന്നതെങ്ങനെ...
ആംഗലേയത്തില്‍ ഒരു ചൊല്ലുണ്ട് - A good master makes a good servant
സംസ്കൃതത്തില്‍ യഥാ രാജാ തഥാ പ്ര