Tuesday, August 20, 2019

പ്രളയ താണ്ഡവം



ആർത്തലച്ചിരമ്പിയെത്തി കൂറ്റൻ മരങ്ങളെ കടപുഴക്കിയെറിഞ്ഞു നിൻ പ്രളയതാണ്ഡവം 


പ്രചണ്ഡമായ പ്രകമ്പനത്താൽ ആർത്തനാദങ്ങളെ തളർത്തി

 

മരണത്തിൻ കരിമ്പടത്താൽ നീയാ ഹതഭാഗ്യരെ പുതപ്പിച്ചു 


ഒരു കുരുന്നു ജീവനെ കശക്കിയെറിഞ്ഞപ്പോൾ കരുണയെന്ന വികാരത്തെ

നീ ഓർത്തില്ലയോ 


നീ തീർത്ത പേമാരി ഒരു കാട്ടുതീയായി ജ്വലിച്ചു മണ്ണിനെ സ്നേഹിച്ചവരുടെ സ്വപ്നങ്ങളെയെരിച്ചു കളഞ്ഞില്ലേ 


ഇതൊക്കെയെകിലും വെറുക്കില്ല നിന്നെയാരും

തന്നതെത്രയോ ഏറെയെന്നത് മറക്കില്ലൊരിക്കലും


അതിജീവനത്തിന്റെ പാതയിൽ കൈ കോർത്ത് ഞങ്ങൾ 

നവപ്രഭാതത്തിൻ പ്രതീക്ഷയിലേക്ക് നീങ്ങുക തന്നെ ചെയ്യും


രാംനാഥ് പി

No comments:

Post a Comment

EVERFLOW - A POEM

  Thoughts, streaming endlessly Down a narrow gorge Craving for an expanse, To spread even , self forged. Calm without a hint of storm, Clea...