Monday, February 16, 2015

സ്വാതി തിരുനാളും കേജ്രിവാളും



(സ്വാതി തിരുനാള്‍ മഹാരാജാവിന്റെ ജീവ ചരിത്രത്തില്‍ നിന്നും ...)

ഒരിക്കല്‍ തിരുവതാംകൂര്‍ രാജസഭയിലെ ഖജാന്‍ജി (ചില കുറിപ്പുകളില്‍ "ദിവാന്‍" എന്നും പറയുന്നുണ്ട്) ഒരു മാസത്തെ അവധിക്ക് അപേക്ഷിച്ചു. മറുത്തൊരു വാക്ക് പോലും പറയാതെ മഹാരാജാവ് സമ്മതം മൂളി.പോകും മുന്പ് ആ ഉദ്യോഗസ്ഥന്‍ ഇങ്ങനെ ഉണര്‍ത്തിച്ചു.
 
"അങ്ങുന്നു എന്റെ ഈ താല്‍കാലിക ഒഴിവില്‍ കാര്യവിവരമുള്ള ഒരു ഉദ്യോഗസ്ഥനെ വേണം നിയമിക്കാന്‍ .അല്ലെങ്കില്‍ നമ്മുടെ വകുപ്പിന്റെ പ്രവര്‍ത്തനം ആകെ താറുമാറാകും.."

ഗര്‍ഭശ്രീമാനായ മഹാരാജാവു തിരുമനസ്സ് കൊണ്ട്  ഒര ചെറുപുഞ്ചിരിയോടെ തലകുലുക്കി.

ഉദ്യോഗസ്ഥന്‍ യാത്രയായ ശേഷം സ്വാതി തിരുനാള്‍  ഖജനാവിലെ ശിപായിയെ  വിളിച്ചു വരുത്തി ഖജാന്ജിയുടെ കസേരയില്‍ കച്ചേരി (ഓഫീസ്) അടിച്ചു വാരുന്ന ചൂല്‍ എടുത്ത് വയ്ക്കാന്‍ കല്പിച്ചു.ഒരു മാസം കഴിഞ്ഞു ഖജാന്‍ജി ഓഫീസില്‍ തിരിച്ചെത്തിയപ്പോള്‍ തന്റെ കസേരയില്‍ പൊടി പിടിച്ച ചൂല്‍ ഇരിക്കുന്ന കണ്ടു ക്ഷുഭിതനായി ശിപായിയെ വിളിച്ചു വരുത്തി ആരാണിത് ചെയ്തതെന്ന് ചോദിച്ചു.

മഹാരാജാവ് തന്നെ ആജ്ഞാപിചിട്ടാണ്  താന്‍ ഇത് ചെയ്തതെന്ന് ശിപായി പറഞ്ഞത് കേട്ട്  ഖജാന്‍ജി അമ്പരന്നു പോയി. എന്നാല്‍ ഇതിനു പിന്നില്‍ എന്തെങ്കിലും ഉദ്ദേശം ഉണ്ടാകുമെന്ന് അയാള്‍ക്ക് മനസ്സിലായി. അയാള്‍ കഴിഞ്ഞ മാസം ഉള്ള തന്റെ വകുപ്പിന്റെ പ്രവര്‍ത്തനം അവലോകനം ചെയ്തപ്പോള്‍ എല്ലാ കാര്യങ്ങളും ഭംഗിയായി നടന്നിരിക്കുന്നതായും എന്നാല്‍ തനിക്ക് പകരം ഒരു ഉദ്യോഗസ്ഥനെയും  മഹരാജാവ് നിയമിചിട്ടില്ലന്നും കണ്ടു.

താനുള്‍പ്പടെയുള്ള ഉദ്യോഗസ്ഥവര്‍ഗം വെറും അലങ്കാരത്തിനു മാത്രം ആണെന്നും ഭരണയന്ത്രം തങ്ങളില്ലെങ്കിലും അതിന്റെ മുറയ്ക്ക് തന്നെ നടക്കുമെന്നും ആണ് മഹാരാജാവ് ഉദ്ദേശിച്ചത് എന്ന് ബുദ്ധിമാനായ ഖജാന്‍ജിയ്ക്ക് മനസിലായി. അത് കൊണ്ട് തന്നെ അയാള്‍ മഹാരാജാവിനു താന്‍ കൊടുത്ത ഉപദേശത്തില്‍ പശ്ചാത്തപിക്കുകയും  അയാളുടെ ഗര്‍വ് കുറയുകയും ചെയ്തു..
 
മാനെജ്മെന്റ് തത്വം അനുസരിച്ച് നമ്മള്‍ ഇന്ന് people centric  അല്ല process/system centric ആണ് .ഒരു സിസ്റ്റം ഉണ്ടെങ്കില്‍ കാര്യങ്ങള്‍ അതിന്റെ മുറയ്ക്ക് തന്നെ നടക്കും .വ്യക്തികള്‍ മാറിയാല്‍ പോലും വ്യവഹാരങ്ങള്‍ നിശ്ചലമാകില്ല. ഇന്ന് ഒരു നല്ല ഭരണ ഘടന ഉള്ള രാജ്യത്തു അതിന്റെ പ്രധാന്‍ മന്ത്രി കൊല്ലപ്പെട്ടാല്‍ പോലും ആ രാജ്യം കലാപത്തിലേക്ക് കൂപ്പു കുത്തുന്നില്ല . ഇന്ത്യ , യൂ എസ് ഏ , തുടങ്ങിയ രാജ്യങ്ങള്‍ ഇത് പല തവണ തെളിയിച്ചതാണ്.
 
എന്നാല്‍ അത്തരം ഒരു സിസ്റ്റം ഇല്ലാത്ത രാജ്യങ്ങള്‍, വ്യക്തി കേന്ദ്രീകൃതിമായി പ്രവര്‍ത്തിക്കുന്ന രാജ്യങ്ങള്‍ മുകളില്‍ പറഞ്ഞ പോലെ ഒരു ദുരന്തം സംഭവിച്ചാല്‍ താറു മാറാകും. അസ്ഥിരത അവയുടെ മുഖമുദ്രയാണ്.  ലിബിയ, ഇറാക്ക് , ഈജിപ്റ്റ്‌ , പാക്കിസ്ഥാന്‍ ,അഫ്ഗാനിസ്ഥാന്‍,ആഫ്രിക്കന്‍ രാജ്യങ്ങള്‍  ..ഉദാഹരണങ്ങള്‍ ഏറെയാണ്‌....

രാജാവിന്റെ കാലത്ത് പോലും രാജ്യത്തിന്റെ വ്യവഹാരങ്ങള്‍ക്ക്‌  ഒരു ഘടന(structure ) ഉണ്ടായിരുന്നു. ഒരു വ്യക്തിയെ ആശ്രയിച്ചായിരുന്നില്ല കാര്യങ്ങള്‍ നടന്നിരുന്നത്. അത് മഹാരാജാവ് തന്നെ ആയാലും സ്ഥിതി വേറെ ആയിരുന്നില്ല. ആ ഒരു ആശയം സ്വാതി തിരുനാള്‍ ഭംഗിയായി ആ ഉദ്യോഗസ്ഥനു മനസിലാക്കി കൊടുത്തു

ഇന്ന് കേജ്രിവാളിന്റെ നേതൃതത്തില്‍ ദില്ലിയില്‍ പുതിയ സര്‍ക്കാര്‍ രൂപികൃതമായപ്പോള്‍ പ്രിത്യേകിച്ചു ഒരു വകുപ്പും കേജ്രിവാല്‍ നേരിട്ട് ഏറ്റെടുത്തില്ല. മറിച്ചു എല്ലാ വകുപ്പുകളും ഒരു  പോലെ തന്റെ മേല്‍നോട്ടത്തില്‍ നിര്‍ത്താനാണ് അദ്ദേഹം തീരുമാനിച്ചത് .

(tweet from kejriwal -"Some people surprised and asking me why i didn't keep any portfolio with myself? I don't think CM should micromanage any one ministry")

അദ്ദേഹത്തിന്റെ തീരുമാനം വളരെ ശരിയാണ്. ഒരു പ്രത്യേക വകുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക അല്ല ഒരു മുഖ്യമന്ത്രിയുടെ ചുമതല. എല്ലാ പ്രവര്‍ത്തനങ്ങളും നിയമ പ്രകാരം നടക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക,ഇല്ലെങ്കില്‍ നടപടികള്‍ എടുക്കുക. ഇതാണ് ചെയ്യേണ്ടത് . മഹാരാജാവ് സ്വാതി തിരുനാളും ഇത് തന്നെയാണ് ചെയ്തത്. അത് കൊണ്ടാണ്  അന്ന് ഖജനാവിന്റെ പ്രവര്‍ത്തനങ്ങളില്‍ ഒരു പിഴവും പറ്റാതെ ഇരുന്നത്.

കേജ്രിവാളിനും സ്വാതി തിരുനാളിനെ പോലെ ഉജ്വലമായ ഒരു ഭരണം കാഴ്ച വെയ്ക്കാന്‍ കഴിയട്ടെ ...!

4 comments:

  1. നല്ല നിരീക്ഷണം......നല്ല എഴുത്ത്.....

    ReplyDelete
  2. ഒരുപക്ഷെ കേജ്രിവാൾ ഈ കഥ നേരത്തെ കേട്ടത് കൊണ്ടാവാം സ്വന്തം ചിഹ്നം ചൂൽ തന്നെ ആക്കിയത് ...

    ReplyDelete

EVERFLOW - A POEM

  Thoughts, streaming endlessly Down a narrow gorge Craving for an expanse, To spread even , self forged. Calm without a hint of storm, Clea...